ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ന​ല്ല വ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ ണ്ട് അ​ധ്യാ​പ​ക​ർ ശൈ​ലി മാ​റ്റ​ണം: ബി​ഷ​പ്
Monday, May 6, 2024 11:45 PM IST
കൊ​ല്ലം: രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റും കാ​ത്ത​ലി​ക് സ്കൂ​ൾ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി മൂ​ന്ന് ദി​വ​സ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ജ്യോ​തി​ർ​ഗ​മ​യ 2024 ആ​രം​ഭി​ച്ചു .അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ന​ല്ല വ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​ധ്യാ​പ​ക​ർ ശൈ​ലി മാ​റ്റ​ണമെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ത്ത​ലി​ക് സ്കൂ​ൾ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ൻ ആ​യി​രു​ന്നു .കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഫാ . ബി​നു തോ​മ​സ് ,രൂ​പ​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​മ​നോ​ജ് ആ​ന്‍റണി , രൂ​പ​താ സെ​ക്ര​ട്ട​റി മി​ൽ​ട്ട​ൺ സ്റ്റീ​ഫ​ൻ, റോ​യി​സ്റ്റ​ൺ , ഷൈ​ൻ കൊ​ടു​വി​ള, സു​മേ​ഷ് ദാ​സ്, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, സാ​ല​റ്റ് റോ​യി, എ​ലി​സ​ബ​ത്ത് ലി​സി , ഷീ​ജ ഗ്ലോ​റി, സ​ജു ഹെ​ൻ​ട്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം രൂ​പ​ത അ​ഡീ​ഷ​ണ​ൽ വി​കാ​ർ ജ​ന​റ​ൽ ഫാ: ​സു​ഗു​ൺ ലി​യോ​ൺ അ​ധ്യാ​പ​നം ഒ​രു ദൈ​വ​വി​ളി എ​ന്ന വി​ഷ​യ​ത്തി​ലും, സി.എസ്. സൗ​മ്യ ഇ​ൻ​സ്പെ​യ​ർ ടു ​അ​സ്പ​യ​ർ എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സുക​ൾ ന​യി​ച്ചു.