തോ​ ൽ​വി ഭ​യ​ന്ന് മോ ​ദി വ​ർ​ഗീ​യവി​ഷം തു​പ്പു​ന്നു : വി.​ഡി.സ​തീ​ശ​ൻ
Wednesday, April 24, 2024 10:56 PM IST
ചാ​ത്ത​ന്നൂ​ർ : തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി മു​ന്നി​ൽ ക​ണ്ട് മോ​ദി വ​ർ​ഗീയ വി​ഷം തു​പ്പു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ മു​സ്ലീ​ംങ്ങ​ൾ​ക്ക് സ്വ​ത്ത് വീ​തം വെ​ച്ച് ന​ൽ​കു​മെ​ന്ന മോ​ദി​യു​ടെ രാ​ജ​സ്ഥാ​ൻ പ്ര​സ്താ​വ​ന​ബി​ജെ​പിയു​ടെ രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ് വെ​ളി​വാ ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചാ​ത്ത​ന്നൂ​ർ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗം ചാ​ത്ത​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീയ​തയ്ക്കെ​തി​രെ​യും ഫാ​സി​സ​ത്തി​നെ​തി​രെ​യും സ​ന്ധി​യി​ല്ലാ സ​മ​രം ന​ട​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യ്ക്കെ​തി​രെ പി​ണ​റാ​യി ന​ട​ത്തു​ന്ന പ്ര​സ്താവ​ന​ക​ളെ മോ​ദി പി​ന്തു​ണ​യ്ക്കു​ന്ന​തി​ലൂ​ടെ പി​ണ​റാ​യി ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് വോ​ട്ട് തേ​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ.​കെ, പ്രേ​മ​ച​ന്ദ്ര​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം .ന​സീ​ർ,ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്,ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ. ​എ .അ​സീസ്, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​ജ​യ​കു​മാ​ർ, ജെഎ​സ്​എ​സ് -എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സ​ത് ജി​ത്ത്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഷു​ഹൈ​ബ്, എ​സ്.​ശ്രീ​ലാ​ൽ, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​സി​ലി സ്റ്റീ​ഫ​ൻ, പ്ര​ദീ​ഷ് കു​മാ​ർ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു​വി​ശ്വ​രാ​ജ​ൻ,അ​ഡ്വ.​ല​ത മോ​ഹ​ൻ​ദാ​സ്‌ , ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ലു.വി.​ദാ​സ് ,സു​ൾ​ഫി​ക്ക​ർ, വി​ഷ്ണു ,ശ്യം, ​സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.