കു​ണ്ട​റ​ ജ​ലഅ​ഥോ​ റി​റ്റി ഓ​ഫീ​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​പ​രോ​ധി​ച്ചു
Sunday, May 5, 2024 12:56 PM IST
കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ വ​ശ്യ​പ്പെ​ട്ട് പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ യുഡിഎ​ഫ് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ കു​ണ്ട​റ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എൻജിനീ​യ​ർ മ​ഞ്ചു​മോ​ൾ , അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ർ ആ​ർ. ബോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പേ​ര​യം, പ​ട​പ്പ​ക്ക​ര , കാ​ഞ്ഞി​ര​കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ട​പ്പ​ക്ക​ര​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി കി​ട​ക്കു​ന്ന നെ​ല്ലി മു​ക്കം, ഫാ​ത്തി​മ ജം​ഗ്ഷ​ൻ,ആ​ന​പ്പാ​റ , കു​തി​ര മു​ന​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വാ​ൽ​വ് പ​രി​ശോ​ധ​ന ന​ട​ത്തി ത​ക​രാ​ർ ക​ണ്ടെ​ത്തും. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് പ​മ്പിം​ഗ് ന​ട​ത്തും.

തു​ട​ർ​ന്ന് പു​തി​യ വാ​ൽ​വു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട സ്ഥ​ല​ത്ത് വാ​ൽ​വു​ക​ൾ സ്ഥാ​പി​ക്കും. ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ക​രാ​റു​കാ​ർ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ അ​ട​ക്ക​മു​ള്ള​വ ജ​ല അ​ഥോറി​റ്റി നേ​രി​ട്ട് ചെ​യ്ത് കൊ​ടു​ക്കാ​മെ​ന്നും ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.
വെ​ള്ളം ല​ഭി​ക്കാ​തെ ബി​ൽ വ​രു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ പൈ​സ അ​ട​യ്ക്കാ​തെ ഒ​ഴി​വാ​ക്കി ന​ൽ​കാ​മെ​ന്നും ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖാ​മൂ​ലം സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. വൈ​കു​ന്നേ​രം ആ​റ് വ​രെ ഓ​ഫീ​സ് ഉ​പ​രോ​ധം തു​ട​ർ​ന്നു.

ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ ആ​ർ​ക്കും ഓ​ഫീ​സി​ൽ നി​ന്ന് സ​മ​രം ക​ഴി​യും വ​രെ പു​റ​ത്ത് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.​പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ് , ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു , ര​ജി​ത​കു​മാ​രി , വി​നോ​ദ് പാ​പ്പ​ച്ച​ൻ ,വൈ. ​ചെ​റു​പു​ഷ്പം, ബി.​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.