കവിയരങ്ങും ചർച്ചാക്ലാസും
Friday, May 3, 2024 11:29 PM IST
കൊ​ല്ലം : തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ആ​ശ്രാ​മം അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള എട്ട് പോ​യി​ന്‍റ് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഫ്ര​ണ്ട്സ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ആസാ​ദ് ആ​ശി​ർ​വാ​ദി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ക​വി​യ​ര​ങ്ങും'​വാ​ർ​ദധക്യം എ​ങ്ങ​നെ ഉ​ല്ലാ​സ​മാ​ക്കാം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​കെ.​എ​സ്. ജ​യ​ച​ന്ദ്ര​ന്‍റെ (ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റ് ) നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ചാ ക്ലാ​സുംന​ട​ന്നു. ക​വി​യ​ര​ങ്ങി​ൽ രാ​മാ​നു​ജ​ൻ ത​മ്പി, മു​ഹ​മ്മ​ദ് ഖാ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് ഭ​ര​ണി​ക്കാ​വ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​വി​ക​ളാ​യ ല​ത്തീ​ഫ് മാ​മൂ​ട് അ​ഡ്വ. ന​സീ​ർ കാ​ക്കാ​ൻ്റ​യ്യം, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ, ശ്രീ​കു​മാ​രി ഓ​ച്ചി​റ,താ​ര അ​നി​ൽ വെ​ളി​യം, ഗീ​തു അ​നി​ൽ ച​വ​റ, ക​സ്തൂ​രി ജോ​സ​ഫ്, സ​ലിം വടക്കും​ത​ല, ഷാ​ജി ഡെ​ന്നി​സ്, ന​സീ​ർ ബാ​യി​സ്, വി​ജ​യ​കു​മാ​ർ ക​ല്ല​ട, ശി​വ​ദാ​സ​ൻ പെരു​മ്പു​ഴ, സു​രേ​ഷ് മാ​ങ്കോ ണം, ​മാ​ലൂ​ർ മു​ര​ളി, അ​പ്സ​ര ശ​ശി​കു​മാ​ർ, മ​ണി​ലാ​ൽ ക​ണ്ട​ച്ചി​റ, കൃ​ഷ്ണ​കു​മാ​ർ പാ​ല​ത്ത​റ, ഷാ​ജി പെ​രു​മ​ൺ തു​ട​ങ്ങി​യ​വ​ർ ക​വി​ത​ക​ളും ആ​ല​പി​ച്ചു