കോ​ടോം: മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് നാ​മ​മാ​ത്ര​മാ​യെ​ങ്കി​ലും സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണ് ഇ​ക്ക​ണോ​മി​ക്ക​ലി വീ​ക്ക​ർ സെ​ക്‌​ഷ​ൻ (ഇ​ഡ​ബ്ല്യുഎ​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​തി​നു വേ​ണ്ടി ആ​ഴ്ച​ക​ളാ​യി അ​ല​യു​ക​യാ​ണ് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി ശി​വാ​ന​ന്ദ്.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​റി​മാ​റി വാ​ട​ക​വീ​ടു​ക​ളി​ൽ താ​മ​സി​ച്ച് കൂ​ലി​വേ​ല​ക​ൾ ചെ​യ്തു ജീ​വി​ക്കു​ന്ന പി.​ആ​ർ. ബി​ജു​വി​ന്‍റെ​യും ലേ​ഖ​യു​ടെ​യും മ​ക​നാ​യ ശി​വാ​ന​ന്ദി​ന് ഇ​ഡ​ബ്ള്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ എ​ല്ലാ​വി​ധ അ​ർ​ഹ​ത​യും ഉ​ള്ള​താ​ണ്. പ​ക്ഷേ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ടെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. സ്ഥി​ര​വി​ലാ​സം കോ​ടോം വി​ല്ലേ​ജ് പ​രി​ധി​യി​ലാ​ണെ​ങ്കി​ലും ഇ​വി​ടെ സ്വ​ന്ത​മാ​യി വീ​ടി​ല്ല. ചെ​റി​യൊ​രു സ്ഥ​ലം മാ​ത്ര​മേ ഉ​ള്ളൂ.

റേ​ഷ​ൻ കാ​ർ​ഡ് ഉ​ള്ള​ത് ബി​ജു​വും കു​ടും​ബ​വും നേ​ര​ത്തേ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ബ​ല്ല വി​ല്ലേ​ജി​ലെ വി​ലാ​സ​ത്തി​ലാ​ണ്. ഈ ​സാ​ങ്കേ​തി​ക​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യൊ​ഴി​യു​ന്ന​ത്. കോ​ടോം വി​ല്ലേ​ജ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലും ബ​ല്ല ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്കി​ലു​മാ​യ​തു​കൊ​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി നാ​ളെ​യാ​ണ്. ഈ ​വ​ർ​ഷ​ത്തെ കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ പോ​ലും സ​ഹാ​യ​മി​ല്ലാ​തെ 85 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​യാ​ണ് ശി​വാ​ന​ന്ദ്.

തീ​ർ​ത്തും പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് സ്വ​ന്തം ക​ഠി​നാ​ധ്വാ​നം കൊ​ണ്ടു മാ​ത്രം ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​താ​ണ്. അ​ങ്ങ​നെ​യൊ​രു വി​ദ്യാ​ർ​ഥി​ക്കാ​ണ് തി​ക​ച്ചും അ​ർ​ഹ​ത​യു​ള്ള ഒ​രാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മ​റ​യാ​യി നി​ൽ​ക്കു​ന്ന​ത്.

ഇ​ഡ​ബ്ല്യുഎ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷം രാ​ജ്യ​ത്തെ മു​ൻ​നി​ര ഐ​ഐ​ടി​ക​ളി​ലും ഐ​ഐ​എ​മ്മു​ക​ളി​ലും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള ശി​വാ​ന​ന്ദി​ന്‍റെ സ്വ​പ്നം മ​രീ​ചി​ക​യാ​കും. ഓ​രോ​യി​ട​ങ്ങ​ളി​ലും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്തു വ​രി​ക​യാ​ണ്.

ശി​വാ​ന​ന്ദി​ന് ഇ​ഡ​ബ്ല്യുഎ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​ന്നും എ​തി​ര​ഭി​പ്രാ​യ​മി​ല്ല. പ​ക്ഷേ ആ​ര് എ​വി​ടെ​നി​ന്ന് ന​ല്കു​മെ​ന്ന കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് സം​ശ​യം. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ വേ​ണം. അ​തിു​വേ​ണ്ടി ഇ​നി എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ് ബി​ജു​വും കു​ടും​ബ​വും.