യൂത്ത് ബാസ്കറ്റ്ബോള്‍: സെലക്ഷന് ട്രയല്‍സ് 24ന്
1497482
Wednesday, January 22, 2025 7:39 AM IST
കാഞ്ഞങ്ങാട്: തൃശൂര്‍ ജില്ലയില്‍ കുന്ദംകുളത്ത് ഫെബ്രുവരി ഏഴു മുതല്‍ ഒമ്പതുവരെ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ആണ്-പെണ് കുട്ടികളുടെ ടീമിനെ തെരഞ്ഞെടുക്കുന്ന സെലക്ഷന് ട്രയല്‍സ് 24നു വൈകുന്നേരം 4.30നു പടന്നക്കാട് നെഹ്റു കോളജില്‍ നടത്തും.
2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനന തീയതിയുള്ള കളിക്കാര്‍ക്ക് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം സ്പോര്‍ട്സ് യൂണിഫോമില്‍ ട്രയല്‍സില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 7907975025, 9961281960.