സര്‍ഗവിദ്യാലയം അവാര്‍ഡ് പാക്കം സ്കൂളിന്
1497490
Wednesday, January 22, 2025 7:39 AM IST
കാസര്‍ഗോഡ്: ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ 2023-24 വര്‍ഷത്തെ മികച്ച വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ഗ വിദ്യാലയം അവാര്‍ഡിന് പാക്കം ജിഎച്ച്എസ്എസ് അര്‍ഹമായി.
മികച്ച വായനക്കാരായ കുട്ടികള്‍ക്കുള്ള വായനാരത്നം അവാര്‍ഡ് എല്‍പി വിഭാഗത്തില്‍ കമ്പല്ലൂര്‍ ജിഎച്ച്എസ്എസിലെ ബി. അമയ, പുതുക്കൈ ജിയുപിഎസിലെ ശ്രീണ ആര്. നായര്‍, ബേക്കല്‍ എഎല്‍പി സ്കൂളിലെ എ.എസ്. ആരാധ്യ എന്നിവര്‍ നേടി. യുപി വിഭാഗത്തില്‍ വേലാശ്വരം ജിയുപിഎസിലെ ശിവദ കൂക്കള്‍, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ലിയോണ റോസ് ലിജോ, അടുക്കത്ത്ബയല്‍ ജിയുപിഎസിലെ വംശി എസ്. റായ്, മുള്ളേരിയ എയുപിഎസിലെ ദ്യുതി എന്നിവര്‍ വായനാരത്നം അവാര്‍ഡ് നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പാക്കം ജിഎച്ച്എസ്എസിലെ ഇ. തേജല്‍, കൊളത്തൂര്‍ ജിഎച്ച്എസിലെ സി.കെ. രേഷ്മ, ബോവിക്കാനം ബിഎആര്എച്ച്എസ്എസിലെ നിഷാല്‍ മരിയ ഡിസൂസ, കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിലെ ആര്.വി. പ്രജ്വല്‍ എന്നിവര്‍ വായനാരത്നം അവാര്‍ഡ് നേടി. ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.