യൂത്ത് കോണ്‍ഗ്രസ് യോഗം ചേര്‍ന്നു
1497002
Tuesday, January 21, 2025 1:03 AM IST
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെന്‍ട്രല്‍ എക്സിക്യൂട്ടിവ് യോഗം ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി ആദ്യവാരം മണ്ഡലം തലത്തില്‍ യംഗ് ഇന്ത്യ എന്ന പേരില്‍ നേതൃസംഗമം നടത്തുവാന്‍ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, വി.പി. അബ്ദുള്‍ റഷീദ്, വൈശാഖ് കല്ലാട്ട്, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ലയണല്‍ മാത്യു, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്, രാജേഷ് തമ്പാന്, വിനോദ് കള്ളാര്‍, രതീഷ് കാട്ടുമാടം, മാര്ട്ടിന് ജോര്‍ജ്, സുജിത് തച്ചങ്ങാട്, ശ്രീനാഥ് ബദിയടുക്ക എന്നിവര്‍ പ്രസംഗിച്ചു.