രക്തദാനക്യാമ്പ് നടത്തി
1497488
Wednesday, January 22, 2025 7:39 AM IST
കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രക്തദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സി. ബിന്ദു അധ്യക്ഷത വഹിച്ചു. പി. ഗോപാലകൃഷ്ണന്. സുരേഷ് വയമ്പ്, രാജലക്ഷ്മി, സി. രാജി, മാധവി, പി.എല്‍. ഉഷ, കെ.വി. തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.