പ്രതിഷേധ ജ്വാല തെളിയിച്ച് കർഷക കോൺഗ്രസ്
1496999
Tuesday, January 21, 2025 1:03 AM IST
വെള്ളരിക്കുണ്ട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബങ്ങൾക്കും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന ആളുകൾക്കും കൃഷി നാശം നേരിട്ടവർക്കും സർക്കാർ സഹായം നൽകാതെ വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷക ഭവനങ്ങളിൽ കുടുംബത്തോടൊപ്പമാണ് കർഷകർ പ്രതിഷേധ ജ്വാല തെളിച്ചത്.
കൊന്നക്കാട് നടന്ന പരിപാടി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിൻസി ജെയിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജെയിൻ തോമസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് അനീഷ് ആന്റണി, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം ആൻഡ്രൂസ് വട്ടക്കുന്നേൽ, പ്രദീപ് വെങ്കല്ല്, വിനു തോട്ടാൻ, പി.സി. ബിനോയ്, രതീഷ് എന്നിവർ പ്രസംഗിച്ചു.