പെരുമ്പട്ട: ശക്തമായ മഴയോടൊപ്പം മരങ്ങൾ വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. പെരുമ്പട്ട പാലത്തിന് സമീപം മൗലാക്കിരിയത്ത് ഖദീജയുടെ വീടിന് പിറകിൽ മണ്ണിടിച്ചിലിൽ കുഴൽ കിണറിന് കേടുപാടുകൾ സംഭവിച്ചു.
പെരുമ്പട്ട പാടാർകുളങ്ങര ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ വലിയ കല്ലുകൾ ഇളകിവീണ് വൈദ്യുതി തൂണിനും ഓവുചാലിനും കേടുപാടുകളുണ്ടായി. ആമ്പിലേരി ചപ്പാത്ത് പാലത്തിനരികെ റബർ മരം റോഡിന് കുറുകെ വീണ് ഗതാഗത തടസമുണ്ടായി. നാട്ടുകാർ ചേർന്ന് മരം വെട്ടി മാറ്റി ഗതാഗതതടസം ഒഴിവാക്കുകയായിരുന്നു.