ക​ൽ​പ്പ​റ്റ: ഇ​എ​സ്എ, ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ​നം വ​കു​പ്പ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​രോ​പി​ച്ചു.

ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ പേ​രി​യ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, തൃ​ശി​ലേ​രി, ബ​ത്തേ​രി താ​ലൂ​ക്കി​ലെ കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ, വൈ​ത്തി​രി താ​ലൂ​ക്കി​ലെ അ​ച്ചൂ​രാ​നം, ചു​ണ്ടേ​ൽ, കോ​ട്ട​പ്പ​ടി, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, ത​രി​യോ​ട്, വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​ഫ​ർ സോ​ണി​ൽ(​ഇ​എ​സ്‌​സെ​ഡ്)​ജി​ല്ല​യി​ലെ 26 പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി വി​വ​രാ​വ​കാ​ശ​നി​യ​മം അ​നു​സ​രി​ച്ച ല​ഭ്യ​മാ​യ മാ​പ്പ് പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും. വ​ട​ക്ക​നാ​ട്, ചെ​ത​ല​യം, പ​ള്ളി​വ​യ​ൽ, ക​രി​പ്പൂ​ർ, മു​ത്ത​ങ്ങ, പൊ​ൻ​കു​ഴി, ത​ല​പ്പു​ഴ, നാ​യ്ക്കെ​ട്ടി, ഒ​റ്റ​പ്പാ​ലം, പ​ഴൂ​ർ, തോ​ട്ടാ​മൂ​ല എ​ന്നീ ജ​ന​വാ​സ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും വ​ന​മാ​യാ​ണ് ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​ളം, ഓ​ർ​ക്ക​ട​വ്, ക​ന്നാ​രം​പു​ഴ, കു​റി​ച്ചി​പ്പ​റ്റ, പാ​ക്കം, ചേ​കാ​ടി, പ​ട​മ​ല, കു​റു​ക്ക​ൻ​മൂ​ല, ഇ​രു​ന്പു​പാ​ലം, മ​ണി​വ​യ​ൽ, പ​ന​വ​ല്ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ബ​ഫ​ർ​സോ​ണാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ബ​ഫ​ർ​സോ​ണ്‍ വ​ന​ത്തി​ൽ ത​ന്നെ​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് സ്വൈ​ര​വി​ഹാ​ര​ത്തി​ന് സ്ഥ​ല​മൊ​രു​ക്കു​ക​യാ​ണ് ബ​ഫ​ർ സോ​ണി​ലൂ​ടെ വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. അ​തി​ന് അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ബ​ഫ​ർ സോ​ണി​ൽ ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളും ഇ​എ​സ്എ, ഇ​എ​സ്‌​സെ​ഡ് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലൂ​ടെ വ​ന​ഭൂ​മി​യാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​ന​ക​ത്ത് മാ​ത്ര​മാ​ണെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്നു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ബ​ഫ​ർ സോ​ണ്‍, ഇ​എ​സ്എ മാ​പ്പു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഇ​എ​സ്എ​യി​ൽ​നി​ന്നു ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ: ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​ത് ത്വ​രി​ത​പ്പെ​ടു​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​നു ല​ഘു​ലേ​ഖ വി​ത​ര​ണം, ഗ്രാ​മ കൂ​ട്ടാ​യ്മ, പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ എ​ന്നി​വ ന​ട​ത്തും.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഫ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പു​ര​യ്ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ൽ, ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​വി​നോ​ദ് പാ​ക്കാ​ന​ക്കു​ഴി, ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര, സ​ജി ഫി​ലി​പ്പ്, ഡോ. ​സാ​ജു കൊ​ല്ല​പ്പ​ള്ളി, സാ​ജു പു​ലി​ക്കോ​ട്ടി​ൽ, തോ​മ​സ് പ​ട്ട​മ​ന, അ​ന്ന​ക്കു​ട്ടി ഉ​ണ്ണി​ക്കു​ന്നേ​ൽ, ഡേ​വി മ​ങ്കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.