പ്രിയങ്ക ഗാന്ധിക്ക് പിൻതുണ നൽകും: ജനശക്തിപാർട്ടി സംസ്ഥാനഘടകം
1465167
Wednesday, October 30, 2024 7:36 AM IST
മാനന്തവാടി: നവംബർ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പൽ ജനശക്തിപാർട്ടി സംസ്ഥാനഘടകം വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിൻതുണ നൽകും.
നീതിനിഷേധങ്ങൾക്കും ഭരണഘടന ലംഘനങ്ങൾക്കുമെതിരേ 2025 ജനുവരി മുതൽ നീതി സമരങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ നീതിനിഷേധങ്ങൾ വർധിച്ച് വരികയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് പിൻതുണ നൽകുന്നതായും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്, വൈസ് പ്രസിഡന്റ് പി.ജെ. ജോണ്, സംസ്ഥാന നേതാക്കളായ വേണുഗോപാലൻ നായർ, മാത്യൂസ് മാനന്തവാടി തുടങ്ങിയവർ പങ്കെടുത്തു.