മാ​ന​ന്ത​വാ​ടി: പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​നം പ​ക​രു​ന്ന​തി​ന് കാ​ത്തി​ലി​ക് റി​ലീ​ഫ് സ​ർ​വീ​സി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യ കൗ​ണ്‍​സ​ലിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു.

അ​ഞ്ച് ദി​വ​സം നീ​ളു​ന്ന ആ​ദ്യ​ഘ​ട്ടം പ​രി​ശീ​ല​ന​മാ​ണ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി 14 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് പ​ദ്ധ​തി​യി​ൽ ന​ൽ​കു​ന്ന​ത്. കൗ​ണ്‍​സ​ലിം​ഗ്, സാ​മൂ​ഹി​ക​സേ​വ​നം എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള 50 പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ക്ലാ​ര, വി​മ​ലാ​ല​യം, ക​ർ​മ​ലീ​ത്ത, തി​രു​ഹൃ​ദ​യം, ക്രി​സ്തു​ദാ​സി, അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ർ എ​ന്നീ സ​ന്യാ​സി​നീ​സ​മൂ​ഹ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ൽ 43 പേ​ർ. പ​രി​ശീ​ല​നം നൂ​ത​ന​വും ആ​ക​ർ​ഷ​ക​വു​മാ​ണെ​ന്നാ​ണ് ഇ​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ക്ഷ്യം. വി​വി​ധ​ത​രം തെ​റാ​പ്പി​ക​ളും പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. "സ്കാ​ർ​ഫ്’ ചെ​ന്നൈ​യി​ലെ വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​ക​ർ. ദു​ര​ന്ത-​യു​ദ്ധ മേ​ഖ​ല​ക​ളി​ലും കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കി​ട​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യാ​ണ് "സ്കാ​ർ​ഫ്’.

1984ൽ ​പ​ദ്മ​ഭൂ​ഷ​ണ്‍ ഡോ.​എം. ശാ​ര​ദ മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ത​മാ​യ പ്ര​സ്ഥാ​നം 1996 മു​ത​ൽ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. മി​ക​ച്ച കൗ​ണ്‍​സ​ല​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് പ​രി​ശീ​ല​ന​ഘ​ട്ട​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ​തെ​ന്നു "സ്കാ​ർ​ഫ്’ സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്നി ജോ​സ​ഫ്, സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഫെ​ലോ ടി.​എ. ഡോ​ളി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഓ​രോ വ്യ​ക്തി​യെ​യും ആ​ഴ​ത്തി​ൽ കേ​ട്ടും അ​നു​ഭാ​വ​പൂ​ർ​വം സ​മീ​പി​ച്ചും സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റി​യും ശ​രി​യാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യും കൗ​ണ്‍​സ​ല​ർ​മാ​ർ​ക്ക് വി​ജ​യി​ക്കാ​നാ​കു​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രോ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജാ​ൻ​സി ജി​ജോ, ചി​ഞ്ചു മ​രി​യ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.