പോലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി
1464413
Monday, October 28, 2024 1:04 AM IST
കൽപ്പറ്റ: വയനാട് ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസ്, കേന്ദ്ര സേനംഗങ്ങൾ സംയുക്ത റൂട്ട് മാർച്ച് നടത്തി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി സ്റ്റേഷൻ പരിധികളിലാണ് റൂട്ട് മാർച്ച് നടത്തിയത്. കൽപ്പറ്റയിൽ ഇൻസ്പെക്ടർ കെ.ജെ ബിനോ, മാനന്തവാടിയിൽ എസ്ഐ ശശീന്ദ്രൻ, മീനങ്ങാടിയിൽ എസ്ഐ അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തെരഞ്ഞെടുപ്പുകാലത്ത് പരിശോധന കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.