പുഞ്ചിരിമട്ടം ദുരന്തം: കേന്ദ്ര സഹായം ഉടൻ ലഭ്യമാക്കണമെന്ന് ജനതാദൾ-എസ്
1463931
Saturday, October 26, 2024 1:22 AM IST
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു അർഹമായ സഹായം കേന്ദ്ര സർക്കാർ അടിയന്തരമായി ലഭ്യമാക്കണമെന്ന് ജനതാദൾ-എസ് ജില്ലാ പ്രവർത്തക കണ്വൻഷൻ ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിന് രംഗത്തിറങ്ങണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പ്രിൻസ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി. വർക്കി, പി.കെ. ബാബു, സുബൈർ കടന്നോളി, ജില്ലാ ഭാരവാഹികളായ എ.ജെ. കുര്യൻ, ബെന്നി കുറുന്പാലക്കോട്ട, ബി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.