കു​ഞ്ഞ​ൻ മ​ര​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യി സെ​ബാ​സ്റ്റ്യ​ൻ
കു​ഞ്ഞ​ൻ മ​ര​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യി സെ​ബാ​സ്റ്റ്യ​ൻ
Thursday, November 21, 2024 11:32 AM IST
ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
പ​ടു​കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​യി വ​ള​രേ​ണ്ട പേ​രാ​ൽ, അ​ര​യാ​ൽ, പ്ലാ​വ്, മാ​വ് തു​ട​ങ്ങി നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളു​ടെ ക​ന്പ് വെ​ട്ടി, ക​ന്പി കെ​ട്ടി, വേ​രൊ​തു​ക്കി വ​ള​ർ​ച്ച നി​യ​ന്ത്രി​ച്ച് കു​ഞ്ഞ​ൻ മ​ര​ങ്ങ​ളാ​ക്കി ചെ​റു​പാ​ത്ര​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന മാ​ന്ത്രി​ക വി​ദ്യ​യി​ൽ സ​ദാ വ്യാ​പൃ​ത​നാ​ണ് കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി സി.​സി. സെ​ബാ​സ്റ്റ്യ​ൻ.

സ്വ​ന്തം വീ​ട് ത​ന്നെ അ​ദ്ദേ​ഹം പ​രി​പാ​ലി​ക്കു​ന്ന ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ളു​ടെ സാ​മ്രാ​ജ്യ​മാ​ണ്. പ്രാ​ചീ​ന കാ​ല​ത്ത് ഭാ​ര​ത​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വാ​മ​ന വൃ​ക്ഷ​ക​ല പി​ൽ​ക്കാ​ല​ത്ത് ജ​പ്പാ​ൻ​കാ​ർ കു​ത്ത​ക​യാ​ക്കി​യ​തോ​ടെ പേ​ര് ബോ​ണ്‍​സാ​യി എ​ന്നാ​യി. ചെ​റു​ച​ട്ടി​ക​ളി​ൽ കു​ഞ്ഞ​ൻ മ​ര​ങ്ങ​ളാ​യി വ​ള​രു​ന്ന ആ​ലും ബോ​ധി​മ​ര​വും മാ​വു​മെ​ല്ലാം സെ​ബാ​സ്റ്റ്യ​ന്‍റെ ക​ട​വ​ന്ത്ര​യി​ലെ വീ​ട്ടി​ലു​ണ്ട്.

മാ​ൽ​പി​ഗി​യ ഗ്ലാ​ബ്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. പ​ഴ​കും​തോ​റും വീ​ഞ്ഞി​നു വീ​ര്യം കൂ​ടു​മെ​ന്ന​തു​പോ​ലെ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം മൂ​ലം വി​ല കൂ​ടു​ന്ന​വ​യാ​ണ് ബോ​ണ്‍​സാ​യി മ​ര​ങ്ങ​ൾ. നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പി​താ​വ് ചാ​ക്കോ ന​ട്ടു​വ​ള​ർ​ത്തി​യ ബോ​ധി​മ​ര​ത്തി​നു പ്രാ​യം അ​റു​പ​ത് ക​ഴി​ഞ്ഞു.

അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ വി​ല പ​റ​ഞ്ഞി​ട്ടും വി​ൽ​ക്കാ​ത്ത ഒ​ന്നി​ല​ധി​കം ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ൾ ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. അ​മൂ​ല്യ​മാ​യ അ​റു​പ​തി​ല​ധി​കം ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക് ടെ​ക്നി​ഷ്യ​നാ​യ പ​ഴ​വീ​ട​ൻ പാ​ല​ത്തു​ശേ​ശി സെ​ബാ​സ്റ്റ്യ​ൻ, പു​ല​ർ​ച്ചെ നാ​ല​ര മു​ത​ൽ രാ​ത്രി ഏ​റെ വൈ​കു​വോ​ളം ഈ ​ചെ​ടി​ക​ളു​ടെ കൂ​ടെ​ത്ത​ന്നെ​യാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഭാ​ര്യ ക്ലാ​ര​യും കൂ​ടെ​യു​ണ്ട്.

ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ൾ. മൂ​ത്ത മ​ക​ൻ ജ​യിം​സ് ആ​ർ​മി​യി​ൽ കേ​ണ​ൽ. ര​ണ്ടാ​മ​ത്തെ മ​ക​ൻ റി​ച്ചാ​ർ​ഡ് ദു​ബാ​യ് ഷി​പ്പിം​ഗ് ക​ന്പ​നി​യി​ൽ മാ​നേ​ജ​രും. മ​ക്ക​ളു​ടെ ഓ​ഫീ​സി​ലും വീ​ടു​ക​ളി​ലും ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ട്.

തു​ട​ക്കം

ബോ​ണ്‍​സാ​യി മ​ര​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം പെ​രു​ത്ത് 1978 മു​ത​ൽ അ​വ​യു​ടെ കൂ​ടെ കൂ​ടി​യ​താ​ണ് സെ​ബാ​സ്റ്റ്യ​ൻ. പി​താ​വ് ചാ​ക്കോ​യാ​യി​രു​ന്നു പ്രേ​ര​ണ. 86ൽ ​കൊ​ച്ചി​ൻ ഫ്ള​വ​ർ ഷോ​യി​ൽ ചാ​ന്പ്യ​നാ​യി. അ​തോ​ടെ, വ​ൻ മ​ര​ങ്ങ​ളു​ടെ രൂ​പ ഭം​ഗി തെ​ല്ലും ന​ഷ്ട​പ്പെ​ടാ​തെ അ​തി​നെ ഒ​രു ചെ​ടി​ച്ച​ട്ടി​യി​ൽ ഒ​തു​ക്കി വ​ള​ർ​ത്തു​ന്ന ഉ​ദ്യാ​ന ക​ല സെ​ബാ​സ്റ്റ്യ​ന്‍റെ ജീ​വ​നാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ സ​മ​യ​വും കാ​ല​വു​മൊ​ക്കെ ക​ട​ന്നു പോ​കു​ന്ന​തു പോ​ലും അ​റി​യാ​റി​ല്ല. ചെ​ന്പു ക​ന്പി​കൊ​ണ്ടോ അ​ലൂ​മി​നി​യം ക​ന്പി കൊ​ണ്ടോ മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ളും ശി​ഖ​ര​ങ്ങ​ളും വ​ലി​ച്ചു കെ​ട്ടു​ക​യും ചു​റ്റി വ​യ്ക്കു​ക​യു​മൊ​ക്കെ ചെ​യ്ത് ഉ​ദ്ദേ​ശി​ക്കു​ന്ന ആ​കൃ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ഭ​വ​മാ​ണ് ഈ ​ഉ​ദ്യാ​ന​ത്തെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ക​ന​മു​ള്ള വേ​രു​ക​ളും കെ​ട്ടു​പി​ണ​ഞ്ഞ ക​നം കു​റ​ഞ്ഞ വേ​രു​ക​ളു​ടെ അ​ഗ്ര​വും നീ​ക്കം ചെ​യ്തും കൂ​ട്ട​മാ​യി കാ​ണു​ന്ന ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യും ചെ​ടി​ക്കു കു​ള്ള​ൻ ആ​കൃ​തി കി​ട്ടാ​ൻ അ​ദ്ദേ​ഹം രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്നു.

ചെ​ടി​ക​ൾ

പേ​രാ​ൽ, അ​ര​യാ​ൽ, നെ​ല്ലി, ബൊ​ഗൈ​ൻ വി​ല്ല, അ​ത്തി, ഗു​ൽ​മോ​ഹ​ർ, വേ​പ്പ്, മു​ള, കാ​ഞ്ഞി​രം, പ​ന​വ​ർ​ഗ​ങ്ങ​ൾ, വാ​ള​ൻ​പു​ളി, ക​ണി​ക്കൊ​ന്ന, കാ​റ്റ​ടി​മ​ര​ങ്ങ​ൾ, ചൂ​ള​മ​രം, ഷ​ഫ്ളീ​റ, ബ്ര​സീ​ലി​യ​ൻ മ​ഴ​മ​രം, ക​ശു​മാ​വ്, പ്ലാ​വ്, മാ​വ്, സ​പ്പോ​ട്ട, ചാ​ന്പ, നാ​ര​കം, മാ​ത​ളം, പേ​ര, വ്യ​ത്യ​സ്ത​യി​നം പൂ​മ​ര​ങ്ങ​ൾ, ഫൈ​ക്ക​സ് ബെ​ഞ്ചാ​മി​ന, ഡി​വി​ഡി​വി, മാ​ൽ​പി​ഗി​യ ഗ്ലാ​ബ്ര​ൽ, ബ്ര​സി​ലി​യ​ൻ റെ​യി​ൻ ട്രീ, ​ബ്ലൂ ബ്ര​യാ, ഡ​സേ​ർ​ട്ട് റോ​സ്, ഇം​പാ​ല​ലി​ല്ലി, കു​ടു​മോ​ക്ക് അ​സാ​ലി, സ​ബി​സ്റ്റ​ർ ബ​ഗേ​ഴ്സ് ബൗ​ൾ(​ക്രെ​സെ​ൻ​ഷ്യ കു​ജ​ട്ട്), മ​ണി ട്രീ ​എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന ചെ​ടി​ക​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.


ഉ​ദ്യാ​ന​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് അ​ഡീ​നി​യം അ​റ​ബി​ക്കം. അ​ഡീ​നി​യം ബോ​മി​യാ​നം, അ​ഡീ​നി​യം മ​ൾ​ട്ടി​ഫോ​റം, അ​ഡീ​നി​യം ഒ​ബീ​സം, അ​ഡീ​നി​യം ഓ​ലി​ഫോ​ലി​യം എ​ന്നീ ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മേ നി​ര​വ​ധി ഹൈ​ബ്രി​ഡു​ക​ളും വി​വി​ധ ത​ര​ത്തി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത ചെ​ടി​ക​ളും ഇ​വി​ടെ​യു​ണ്ട്.

വീ​ടി​ന്‍റെ ടെ​റ​സി​ൽ തു​ട​ങ്ങി താ​ഴ​ത്തെ നി​ല വ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന ബോ​ണ്‍​സാ​യി മ​ര​ങ്ങ​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും. ഇ​വി​ടെ തി​ര​ക്കോ ധൃ​തി​യോ തെ​ല്ലും പാ​ടി​ല്ല. ക്ഷ​മ വേ​ണം. കാ​ത്തി​രി​ക്കാ​നും പ​രി​ച​രി​ക്കാ​നു​ള്ള മ​ന​സു​മു​ണ്ടാ​ക​ണം. വെ​ള്ള​വും വ​ള​വും ന​ൽ​കാ​തെ ചെ​ടി​ക​ളെ വെ​ട്ടി​യൊ​തു​ക്കി മു​ര​ടി​പ്പി​ച്ചു നി​ർ​ത്തു​ന്ന​താ​ണ് ബോ​ണ്‍​സാ​യ് എ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ധാ​ര​ണ.

എ​ന്നാ​ൽ അ​തു തെ​റ്റാ​ണ്. വേ​രു​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം വ​ള​രാ​ൻ മ​ണ്ണും മ​ണ​ലും വ​ള​വും ചേ​ർ​ന്ന, ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള ന​ടീ​ൽ മി​ശ്രി​ത​ത്തി​ൽ ന​ട്ട്, ന​ന​യും മ​റ്റു ശു​ശ്രൂ​ഷ​യും ന​ൽ​കി​യാ​ണ് ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ളെ പ​രി​പാ​ലി​ക്കേ​ണ്ട​ത്. ഒ​പ്പം ക​ന്പു​ക​ൾ ക​ലാ​പ​ര​മാ​യി കോ​തി കു​ള്ള​ൻ മ​ര​ത്തി​നെ സ​സ്യ പ്ര​കൃ​തി​യി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ർ​ത്താ​നും ക​ഴി​യ​ണം.

മ​ണ്ണി​നു മു​ക​ളി​ൽ പ​ട​ർ​ന്നു കാ​ണു​ന്ന വേ​രു​ക​ൾ, ചു​വ​ട്ടി​ൽ വ​ണ്ണം കൂ​ടി​യും മു​ക​ളി​ലേ​ക്കു പോ​കു​ന്തോ​റും വ​ണ്ണം കു​റ​ഞ്ഞും, നി​റ​യെ ശാ​ഖ​ക​ളോ​ടു​കൂ​ടി​യ​തു​മാ​യ താ​യ്ത്ത​ടി എ​ന്നി​വ​യെ​ല്ലാം ബോ​ണ്‍​സാ​യി​യു​ടെ രൂ​പ​ഭം​ഗി​ക്കു മാ​റ്റു​കൂ​ട്ടും. വി​ത്ത് ഇ​ട്ട് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ചെ​ടി​ക​ളാ​ണ് ന​ല്ല​ത്. പ​ക്ഷേ, ഇ​തി​നു സ​മ​യ​മെ​ടു​ക്കും.

കാ​ലാ​വ​സ്ഥ അ​നു​സ​രി​ച്ച് ബോ​ണ്‍​സാ​യ് ചെ​ടി ന​ന​യ്ക്ക​ണം. വേ​ന​ൽ​ക്കാ​ല​ത്ത് ചെ​ടി വാ​ടാ​ൻ അ​നു​വ​ദി​ക്കാ​ത്ത വി​ധം ന​ന​യ്ക്ക​ണം. ജൈ​വ വ​ള​മാ​ണ് കൂ​ടു​ത​ൽ യോ​ജി​ച്ച​ത്. വി​ത്ത് മു​ള​പ്പി​ച്ച് എ​ടു​ക്കു​ന്ന തൈ​ക​ൾ ബോ​ണ്‍​സാ​യ് ആ​ക്കു​ന്ന​തി​നു ശ്ര​മം കൂ​ടു​ത​ലാ​ണ്. ഗ്രാ​ഫ്റ്റ് ചെ​യ്തും പ​തി വ​ച്ചും ഉ​പ​യോ​ഗി​ക്കാം.

കെ​ട്ടി​ട​ങ്ങ​ളി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലും വ​ള​ർ​ച്ച മു​ര​ടി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളെ എ​ളു​പ്പ​ത്തി​ൽ ബോ​ണ്‍​സാ​യ് ആ​ക്കി മാ​റ്റാം. ഇ​വ ഇ​ള​ക്കി​യെ​ടു​ത്ത് കോ​തി ഒ​രു​ക്കി ച​ട്ടി​ക​ളി​ൽ ന​ട്ടാ​ൽ ഭം​ഗി​യു​ള്ള​തും പ്രാ​യ​ക്കൂ​ടു​ത​ൽ തോ​ന്നു​ന്ന​തു​മാ​യ ബോ​ണ്‍​സാ​യ് ആ​ക്കാം.

വ​ർ​ഷ​ങ്ങ​ൾ നീ​ളു​ന്ന പ​രി​ശ്ര​മം

ഓ​രോ ബോ​ണ്‍​സാ​യ് വൃ​ക്ഷ​ത്തി​നു പി​ന്നി​ലും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​വും ശ്ര​ദ്ധ​യും ആ​വ​ശ്യ​മാ​ണ്. ഒ​രി​ക്ക​ലും ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ബോ​ണ്‍​സാ​യ് ഉ​ണ്ടാ​ക്കാ​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ പ​റ​യു​ന്നു.

ന​മ്മ​ൾ ഉ​ണ്ടാ​ക്കു​ന്ന ബോ​ണ്‍​സാ​യ് ആ​സ്വ​ദി​ക്കു​ന്ന​ത് അ​ടു​ത്ത ത​ല​മു​റ​യോ, അ​തി​ന​പ്പു​റ​ത്തെ ത​ല​മു​റ​യോ ആ​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ടി​ക​ൾ മു​ര​ടി​ക്കു​ന്ന​ത​ല്ല ബോ​ണ്‍​സാ​യ്. സൈ​നി​ക സ്കൂ​ളി​ൽ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 85 ശ​ത​മാ​നം മ​ര​ങ്ങ​ളി​ലും ബോ​ണ്‍​സാ​യ് രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ നി​ഗ​മ​നം.

ഫോ​ണ്‍: 9847453583.