അ​ഞ്ചു​രു​ളി​യി​ൽ നി​ന്നൊ​രു സ്വ​ർ​ണ​യി​ല
അ​ഞ്ചു​രു​ളി​യി​ൽ നി​ന്നൊ​രു സ്വ​ർ​ണ​യി​ല
Saturday, October 19, 2024 10:57 AM IST
ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചു​രു​ളി മ​ല​യി​ൽ​നി​ന്നു സ്വ​ർ​ണ​യി​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പു​തി​യ ഇ​നം സ​സ്യം ക​ണ്ടെ​ത്തി. സോ​ന​റി​ല്ല അ​ഞ്ചു​രു​ളി​ക്ക എ​ന്ന ശാ​സ്ത്ര​നാ​മ​മാ​ണ് ഇ​തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ജോ​സ് മാ​ത്യു, ക​ല്പ​റ്റ സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ സ​ലിം പി​ച്ച​ൻ എ​ന്നി​വ​രാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

സു​ന്ദ​രി​യി​ല, സ്വ​ർ​ണ​യി​ല എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന സോ​ന​റി​ല്ല സ​സ്യ​ങ്ങ​ളു​ടെ അ​ന്പ​തി​ൽ​പ്പ​രം വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലു​ണ്ട്. മ​നോ​ഹ​ര​ങ്ങ​ളാ​യ ഇ​ല​ക​ളും പൂ​ക്ക​ളു​മു​ള്ള ഇ​വ​യി​ലേ​റെ​യും പ്ര​ദേ​ശി​ക​മാ​യി മാ​ത്രം വ​ള​രു​ന്ന അ​പൂ​ർ​വ​യി​ന​ങ്ങ​ളാ​ണ്.


അ​ല​ങ്കാ​ര​സ​സ്യ​ങ്ങ​ളാ​യി രൂ​പ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ് ഇ​വ​യി​ല​ധി​ക​വും. അ​ഞ്ചു​രു​ളി മ​ല​യു​ടെ കി​ഴ​ക്ക​ൻ ച​രി​വി​ൽ​നി​ന്നാ​ണു പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ല​ക​ളു​ടെ ആ​കൃ​തി, സി​രാ​വി​ന്യാ​സം, വ​ർ​ണം, പൂ​ക്ക​ളു​ടെ ആ​കൃ​തി​യും ക്ര​മീ​ക​ര​ണ​വും എ​ന്നി​വ​യാ​ൽ ഇ​വ മ​റ്റു​ള്ള​യി​ന​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​ന്നു. ചെ​ടി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ണ​ങ്ങ​ൾ ‘സ്പീ​ഷ്യ​സ്’ എ​ന്ന ശാ​സ്ത്ര​മാ​സി​ക​യു​ടെ പു​തി​യ ല​ക്ക​ത്തി​ലു​ണ്ട്.