മുകളിലത്തെ പൈപ്പിൽ വളരുന്ന ചെടിയുടെ വേര് താഴത്തെ പൈപ്പിലെത്തി വളവും പോഷകവും വലിച്ചെടുക്കും. തക്കാളിയോ മറ്റ് ചെടികളോ വളർത്തുന്പോൾ താങ്ങു കൊടുക്കേണ്ടതുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പോളി ഹൗസിൽ സ്പ്രിംഗ്ലർ വഴി ജലസേചനം നടത്തി ചൂട് ക്രമീകരിക്കാനാകും. ആവശ്യാനുസരണം വിവിധ ടാങ്കുകളിൽ നിന്ന് പോഷക ജലം ചാലുകളിലൂടെ ഒഴുക്കുകയും ചെയ്യാം.
മൊബൈൽ വഴി വിവരങ്ങൾ ക്രമീകരിക്കുന്നതിനാൽ പോളിഹൗസിലേക്ക് എല്ലാ ദിവസവും എത്തേണ്ടതുമില്ല. കാമറ ഘടിപ്പിച്ചിട്ടുള്ളതിനാൽ വീട്ടിലോ ഓഫീസിലോ ഇരുന്ന് ഫാം ഹൗസ് നിരീക്ഷിക്കാനുമാകും.
സൂര്യപ്രകാശത്തിനു പകരം പ്രത്യേകമായി രൂപകല്പന ചെയ്ത ഗ്രോ ലൈറ്റുകളാണ് ഫാം ഹൗസിൽ ഉപയോഗിക്കുന്നത്.
കൃത്രിമ പരിസ്ഥിതി ഫാം ഹൗസിനുള്ളിലാണ് ഹെഡ്രോപോണിക്സ് കൃഷിയിടം ഒരുക്കുന്നത്. ഇത് യഥാർഥത്തിൽ ഒരു ലാബാണ്. വെയിൽ ഏൽക്കുന്നില്ല. മഴ പെയ്താൽ നനയുന്നുമില്ല. കാറ്റോ മഞ്ഞോ ഏൽക്കുന്നുമില്ല.
അതിനാൽ കടുത്ത വേനലുള്ള കുംഭം, മീനം മാസങ്ങളിൽ വേനലിന്റെ കാഠിന്യം ഏൽക്കാതെ പച്ചക്കറി, പയർ ഇനങ്ങൾ മിതോഷ്ണാവസ്ഥയിൽ വളർത്തിയെടുക്കാം.
ഇതുവഴി ചുറ്റുമുളള ആവാസ വ്യവസ്ഥയിൽ വളരുന്ന കീടങ്ങൾക്ക് കൂടാരത്തിനുള്ളിലേക്ക് കടക്കാനും ഉപദ്രവിക്കാനും കഴിയില്ല. കീടങ്ങളില്ലാത്തതിനാൽ കീടനാശിനിയുടെ ആവശ്യവുമില്ല. അതിനാൽ മഴ, വെയിൽ, മഞ്ഞ് വ്യത്യാസമില്ലാതെ ഇഷ്ടപ്പെട്ട സസ്യങ്ങൾ വളർത്താം.
കുറഞ്ഞ ജല ലഭ്യതയാണ് വേറൊരു നേട്ടം. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഫാം ഫ്രഷും സ്വാദുള്ളതും പോഷക സന്പുഷ്ടവും സുഗന്ധവുമുള്ള പച്ചക്കറികളും ഇലകളും ഈ രീതിയിലൂടെ ഉത്പാദിപ്പിക്കാം.
വിജയിക്കുന്ന കൃഷികൾ ഹൈഡ്രോപോണിക്സ് കൃഷിയിൽ എല്ലാത്തരം ചെടികളും വളർത്താമെങ്കിലും പുതിന പോലുള്ള പച്ചിലകൾ, ചീര, തക്കാളി, കുരുമുളക്, സ്ട്രോബറി എന്നിവയാണ് ആദായകരമായി കൃഷി ചെയ്യാവുന്നത്.
വിജയിക്കാത്ത ഇനങ്ങൾ ധാന്യം പോലെ ഉയരത്തിൽ വളരുന്നവയും ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് ഇനങ്ങളും ആഴത്തിൽ വേര് പടരുന്ന മുന്തിരി പോലുള്ളവയും ഈ രീതിക്ക് ചേർന്നതല്ല. വാഴ പോലുള്ള ഇനങ്ങൾക്കും പറ്റില്ല.
ഫോണ് 9746719785