മൈ​ലാ​ടും​പാ​റ​യ്ക്കു പോ​കാം; പാ​ർ​ക്കാ​ൻ എ​ക്സോ​ട്ടി​ക് ഈ​ഡ​ൻ
മൈ​ലാ​ടും​പാ​റ​യ്ക്കു പോ​കാം; പാ​ർ​ക്കാ​ൻ എ​ക്സോ​ട്ടി​ക് ഈ​ഡ​ൻ
Wednesday, November 6, 2024 3:08 PM IST
ഇ​ടു​ക്കി ജി​ല്ല​യി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ മൈ​ലാ​ടും​പാ​റ​യി​ലെ എ​ക്സോ​ട്ടി​ക് ഈ​ഡ​ൻ, തേ​ക്ക​ടി ഒ​രു ഫാം ​ഹൗ​സ് മാ​ത്ര​മ​ല്ല, പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ സ​ർ​ഗാ·​ക​ത​യോ​ടെ ചി​ന്തി​ച്ചു ന​ട​പ്പാ​ക്കി​യ സം​രം​ഭം കൂ​ടി​യാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​പ​ണി​യു​ടെ ചാ​ഞ്ചാ​ട്ട​വും ഏ​ലം ക​ർ​ഷ​ക​രെ ത​ള​ർ​ത്തി​യ​പ്പോ​ൾ, അ​ധി​ക വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടു തോ​മ​സ് ഫ്രാ​ൻ​സി​സ് വ​ന്യം​പ​റ​ന്പി​ൽ ക​ണ്ടെ​ത്തി​യ നൂ​ത​നാ​ശ​യ​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ​ത്.

സൂ​ക്ഷ്മ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കൃ​ഷി​യാ​ണ് ഏ​ലം. വ​ളം, കീ​ട​നാ​ശി​നി, കു​മി​ൾ​നാ​ശി​നി തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ൽ​കേ​ണ്ട കൃ​ഷി. അ​തി​നി​ട​യി​ൽ കാ​ലാ​വ​സ്ഥ​യി​ൽ സം​ഭ​വി​ക്കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും ചെ​ടി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി മാ​റും.

ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്തെ രൂ​ക്ഷ​മാ​യ ചൂ​ട് ചെ​ടി​ക​ൾ​ക്കു ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഏ​ല്പി​ച്ച​ത്. ചൂ​ട് കൂ​ടി​യ​തും മ​ഴ​യു​ടെ കു​റ​വും ചെ​ടി​ക​ൾ ഉ​ണ​ങ്ങി പോ​കു​ന്ന​തി​നും വി​ള​വ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​നും അ​തു​വ​ഴി വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​തി​നും കാ​ര​ണ​മാ​യി.

വ​ഴി​ത്തി​രി​വ്

അ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് കൃ​ഷി​യി​ൽ നി​ല​യു​റ​പ്പി​ച്ച് മ​റ്റൊ​രു വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തോ​മ​സ് ഫ്രാ​ൻ​സി​സ് ഗൗ​ര​വ​മാ​യി ചി​ന്തി​ച്ച​ത്. ഏ​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലെ ത​ന്‍റെ വി​ശാ​ല​മാ​യ വീ​ട് ഉ​പ​യോ​ഗി​ച്ചു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു അ​ത്.



കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പ്ര​കൃ​തി​ഭം​ഗി​യും സ്വാം​ശീ​ക​രി​ച്ചെ​ടു​ക്കു​ന്ന ഒ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ ഫാം ​ഫൗ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ സാ​വ​ധാ​നം വി​രി​ഞ്ഞു​വ​ന്നു. താ​മ​സം മാ​ത്ര​മ​ല്ല, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തി​യൊ​രു അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തു​മാ​യി​രി​ക്ക​ണം അ​തെ​ന്നും അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു.

വൈ​കാ​തെ, പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ ശൈ​ലി​യി​ലു​ള്ള വീ​ട് ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ന​വീ​ക​രി​ച്ചു, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ങ്കി​ലും അ​തി​ന്‍റെ മ​നോ​ഹാ​രി​ത തെ​ല്ലും ക​ള​യാ​തെ കാ​ത്തു. മു​റി​ക​ളോ​രോ​ന്നും സു​ഖ​ക​ര​മാ​യ താ​മ​സ​ത്തി​നി​ണ​ങ്ങും​വി​ധം ന​വീ​ക​രി​ച്ചു.

ഏ​ല​ക്കാ മ​ണ​മു​ള്ള വാ​യു ശ്വ​സി​ച്ച് കോ​ട​മ​ഞ്ഞ് മൂ​ടി​യ മ​ല​നി​ര​ക​ളി​ലേ​ക്ക് ക​ണ്ണു തു​റ​ക്കും വി​ധ​മാ​ണ് ഓ​രോ മു​റി​ക​ളു​ടെ​യും ക്ര​മീ​ക​ര​ണം. ഫാം-​ടു-​ടേ​ബി​ൾ ഡൈ​നിം​ഗ് എ​ക്സോ​ട്ടി​ക് ഈ​ഡ​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.


ശു​ദ്ധ​മാ​യ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന സ്വ​ദി​ഷ്ട​മാ​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന വി​ധ​വും അ​വ​യു​ടെ രു​ചി​യും അ​തി​ഥി​ക​ൾ​ക്ക് അ​ടു​ക്ക​ള​യി​ലെ​ത്തി ആ​സ്വ​ദി​ക്കു​ന്ന​തി​നും ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.



പ്ര​കൃ​തി ന​ട​ത്ത​വും പ​ക്ഷി നി​രീ​ക്ഷ​ണ​വും ഭൂ​പ്ര​കൃ​തി​യെ തെ​ട്ട​റി​യാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട​ൻ സ​സ്യ, ജ​ന്തു ജാ​ല​ങ്ങ​ളെ​യും മ​നോ​ഹ​ര​മാ​യ പ​ക്ഷി​ക​ളെ​യും അ​ടു​ത്തു ക​ണു​ന്ന​തി​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.

ഫാ​മി​ലെ നാ​ട​ൻ പ​ശു​ക്ക​ൾ, പി​ഗ്മി ആ​ടു​ക​ൾ, മു​യ​ലു​ക​ൾ, വാ​ത്ത, മ​ണി​ത്താ​റാ​വ്, വി​ഗോ​വ താ​റാ​വ്, പ്രാ​വു​ക​ൾ, ഫാ​ൻ​സി കോ​ഴി​ക​ൾ, ഇ​ണ​ക്കി വ​ള​ർ​ത്തു​ന്ന ക​ളി​ക​ൾ തു​ട​ങ്ങി​യ​വ​യോ​ടു കൂ​ട്ടു​കൂ​ടി ന​ട​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

കു​ളി​ർ തെ​ന്ന​ലേ​റ്റ് കു​തി​ര​പ്പു​റ​ത്തും കു​തി​ര​വ​ണ്ടി​യി​ലും ന​ട​ത്തു​ന്ന സ​വാ​രി പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും. ചു​റ്റു​മു​ള്ള കു​ള​ങ്ങ​ളി​ലെ വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ളെ ചൂ​ണ്ട​യി​ട്ടും വ​ല​യി​ട്ടും പി​ടി​ക്കാ​നു​ള്ള അ​വ​സ​രം വേ​റി​ട്ട അ​നു​ഭ​വം പ്രാ​ധാ​നം ചെ​യ്യും.

സ​ഞ്ചാ​രി​ക​ൾ​ക്ക് തോ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് വി​വി​ധ​ങ്ങ​ളാ​യ കൃ​ഷി​രീ​തി​ക​ളും വി​ള​വെ​ടു​പ്പും അ​വ​യു​ടെ സം​സ്ക​ര​ണ​വും നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന ഗൈ​ഡ​ഡ് പ്ലാ​ന്േ‍​റ​ഷ​ൻ ടൂ​റു​ക​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

യോ​ഗ, സ്റ്റീം ​ബാ​ത്ത്, ചെ​ളി​ക്കു​ളി, ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ൾ, സൈ​ക്കി​ളിം​ഗ് തു​ട​ങ്ങി​യ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

പ്രാ​ദേ​ശി​ക പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ച് മൂ​ക്ക് ക​ഴു​ക​ൽ ക​ണ്ണു ക​ഴു​ക​ൽ സ്വാ​ത്വി​ക ഭ​ക്ഷ​ണ​രീ​തി​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ത്രി​യി​ലെ ത​ണു​പ്പ് അ​ക​റ്റാ​ൻ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്താ​ണു ക്യാ​ന്പ് ഫ​യ​ർ. വി​ശ്ര​മി​ക്കാ​നും പാ​ട്ടു​ക​ൾ പാ​ടാ​നും ഉ​ല്ല​സി​ക്കാ​നും തീ​യി​ൽ ചു​ട്ടെ​ടു​ത്ത ഭ​ക്ഷ​ണം ആ​സ്വാ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ഇ​വി​ടെ​യു​ണ്ട്.

വെ​ബ്സൈ​റ്റ്: www.exoticedenthekkady.com
ഫോ​ണ്‍: 9447236768.
ഇ ​മെ​യി​ൽ: exotic.eden.thekkady@gmail.com