Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണ്. ഈ പശ്ചാത്തലത്തിൽ നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ജി 20 രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണയും പ്ലാസ്റ്റിക് നിരോധനത്തിൽ പ്രസക്തമാണ്.
ജനുവരി ഒന്നു മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിൽ സന്പൂർണ നിരോധനം നടപ്പാക്കി. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പ്രധാനമായി നിരോധിക്കുന്നത്. നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.
എല്ലാത്തരം പ്ലാസ്റ്റിക് ക്യാരിബാഗുകൾ മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഷീറ്റുകൾ, ഗാർബേജ് ബാഗുകൾ, ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് ഇങ്ങനെ നീളുന്നു നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ. കയറ്റുമതി ചെയ്യാനായി നിർമ്മിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നവ, കന്പോസ്റ്റ് പ്ലാസ്റ്റിക്കിൽ നിർമിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. നിരോധനം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ബോധവത്കരണവും നിരോധനത്തോടൊപ്പം നടക്കും.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിച്ചാലും വിൽപന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.
തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം 70 ശതമാനത്തിലധികം പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ. അതേസമയം ബദൽ ഉത്പന്നങ്ങൾ വിപണിയിൽ കുറവായതിനാൽ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
നിരോധനം എന്തിനൊക്കെ?
ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. നിർമാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.
എന്തുകൊണ്ട് നിരോധനം?
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണ്. ഈ പശ്ചാത്തലത്തിൽ നിയന്ത്രണം വേണമെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ജി 20 രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണയും പ്ലാസ്റ്റിക് നിരോധനത്തിൽ പ്രസക്തമാണ്.
പ്ലാസ്റ്റിക്കിന് പകരം
പേപ്പറാണ് പ്ലാസ്റ്റിക്കിന് ബദലായി ആദ്യം മുന്നോട്ടുവരുന്ന മാർഗം. പ്ലാസ്റ്റിക് കവറിന് പകരം ടെട്രാ പാക്ക് (ജ്യൂസുകൾ പാക്ക് ചെയ്യുന്ന രീതി) സംവിധാനത്തിലൂടെ പാലും മറ്റ് പാനീയങ്ങളും വിതരണത്തിലെത്തിക്കാനാകും.
പക്ഷേ പ്ലാസ്റ്റിക്കിനെക്കാൾ ഇതിന് ചെലവേറുമെങ്കിലും പ്രകൃതിക്ക് പ്ലാസ്റ്റിക്കുണ്ടാക്കുന്ന ദോഷം ഉണ്ടാക്കില്ല. പ്ലാസ്റ്റിക്കിന് പകരം ചോളത്തിൽ നിന്നുള്ള ഉത്പന്നം കൊണ്ട് കവറുകൾ നിർമിക്കുന്നുണ്ട്. മുളയും പാളയുമുപയോഗിച്ചുള്ള പാത്രങ്ങളും പേപ്പർ സ്ട്രോകളും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ചെടികൾ നടാനുള്ള മുളപ്പാത്രങ്ങളുമൊക്കെ വിപണിയിലെത്തിക്കഴിഞ്ഞു.
ചില ‘പ്ലാസ്റ്റിക്’ മാതൃകകൾ
സമീപകാലത്തായി, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്ത് മനുഷ്യർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ ചിലയിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യത്തെ പുനരുപയോഗിക്കാനും അവ ഇല്ലാതാക്കാനുമുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അതിൽ ചിലതു പരിചയപ്പെടാം.
മാതൃകയായി ഗാർബേജ് കഫേ
ഇന്ത്യയിലെ ആദ്യത്തെ ‘ഗാർബേജ് കഫേ’ ഛത്തീസ്ഗഡിലാണ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ വീടില്ലാത്തവരോ, പാവപ്പെട്ടവരോ ആയ ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകിയാൽ അവർക്ക് ഭക്ഷണം ലഭിക്കും.
പ്ലാസ്റ്റിക് നിർമാർജനം എന്നതിലുപരി പാവപ്പെട്ട മനുഷ്യർക്ക് ഭക്ഷണത്തിനുള്ള വക എന്ന നിലയിൽ കൂടി ഇത് ശ്രദ്ധിക്കപ്പെട്ടു. ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ടുവരുന്നവർക്ക് സൗജന്യ ഭക്ഷണം നൽകും. ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് നഗരം വൃത്തിയായി സൂക്ഷിക്കുക എന്നതാണെന്ന് മേയർ അജയ് ടിർക്കി പറഞ്ഞിരുന്നു.
ഒരു കിലോ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഉച്ചഭക്ഷണം നൽകും. അരക്കിലോ മാലിന്യം നൽകിയാൽ വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും പ്രഭാതഭക്ഷണം നൽകും.
5,50,000 രൂപയാണ് ബജറ്റിൽ അധികൃതർ ഇതിനായി വകയിരുത്തിയിട്ടുള്ളത്. നമ്മുടെ മലപ്പുറം നഗരസഭയിലും കഴിഞ്ഞ നവംബർ മുതൽ ഈ പദ്ധതി നടപ്പാക്കി. ‘പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം’ എന്നാണ് പദ്ധതിയുടെ പേര്. പ്ലാസ്റ്റിക് മാലിന്യങ്ങളുമായി എത്തുന്ന ആർക്കും ഭക്ഷണം കഴിച്ച് മടങ്ങാം. മലപ്പുറം ജില്ലാ കളക്ടർ ജഅ്ഫർ മാലിക്കിന്റെ തലയിലുദിച്ച ആശയം നഗരസഭ വിജയകരമായി നടപ്പാക്കുകയാണ്.
ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം
ഗുവാഹത്തിയിലെ ഒരു സ്കൂളിൽ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ മതി. കുട്ടികൾ ഒരു കവറിൽ പ്ലാസ്റ്റിക്കുമായി എത്തുകയും അത് സ്കൂളിലേക്ക് ഫീസായി നൽകാനും തുടങ്ങി. പാർമിത ശർമ്മ, മസീൻ മുക്താർ എന്നിവർ ചേർന്ന് 2016 ൽ സ്ഥാപിച്ച സ്കൂളാണിത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുക, അതുവഴി അവരെ ഒരു ജീവിതമാർഗം കണ്ടെത്തുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂൾ ഈ പ്ലാസ്റ്റിക് ഫീസ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്ലാസ്റ്റിക്കിൽ നിന്നു റോഡ്
ലക്നോ ഡവലപ്മെന്റ് അതോറിറ്റി പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഒരു റോഡ് തന്നെ നിർമിച്ചു. ഗോമിത് നഗർ പോലീസ് സ്റ്റേഷൻ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വരെയാണ് റോഡ്.
പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ
ഹൈദരാബാദിലുള്ള പ്രഫ. സതീഷ് കുമാർ എന്ന മെക്കാനിക്കൽ എൻജിനിയർ ചെയ്തത് പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളുണ്ടാക്കലാണ്. അത് ലിറ്ററിന് 40 രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു.
ഈ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപനം തന്നെ അദ്ദേഹത്തിനുണ്ട്. സാന്പത്തികനേട്ടം തന്റെ ലക്ഷ്യമല്ലെന്നും പരിസ്ഥിതിയെ ചൊല്ലിയാണ് താനിത് ചെയ്യുന്നത് എന്നുമാണ് സതീഷ് പറയുന്നത്.
അലങ്കാരവസ്തുക്കളായി മാറുന്ന പ്ലാസ്റ്റിക്
മംഗളൂരുവിൽ നിന്നുള്ള മേഘ എന്ന കലാകാരിയുടെ കരങ്ങളിലൂടെ കടന്നുപോകുന്പോൾ പ്ലാസ്റ്റിക് അതിമനോഹരമായ അലങ്കാര വസ്തുക്കളായി മാറുകയാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, പ്ലാസ്റ്റിക് മാലിന്യത്തെ മനോഹരമായി പുനരുപയോഗിക്കുക എന്നതാണ് മേഘ ചെയ്യുന്നത്.
കേരളത്തിലടക്കം നിരവധി പേർ ഇന്ന് പ്ലാസ്റ്റിക് കുപ്പികൾ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നുണ്ട്.
പ്ലാസ്റ്റിക് കവറിന് പകരം വാഴയില
തായ്ലൻഡിലെ റിംപിംഗ് സൂപ്പർമാർക്കറ്റിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമുപയോഗിക്കുന്നത് വാഴയിലയാണ്. വാഴയിലയിൽ പൊതിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളുടെയും മറ്റും ഫോട്ടോ വലിയ തോതിലാണ് സാമൂഹ്യമാധ്യമങ്ങളേറ്റെടുത്തത്. തീർന്നില്ല, പ്ലാസ്റ്റിക് കൊണ്ട് ബോട്ട്, ചെരുപ്പ് അങ്ങനെ പലതും ഉണ്ടാക്കുന്നവരുണ്ട്. ഇതിലൂടെയൊക്കെ ഉദ്ദേശിക്കുന്നത് അവയെ ഭൂമിക്ക് ഭാരമാക്കാനായി വലിച്ചെറിയാതെ പുനരുപയോഗിക്കുക എന്നത് തന്നെയാണ്.
പ്ലാസ്റ്റിക് ബാഗിന് പകരം മുള
ആൻഡമാൻ ഐഎഫ്എസ് ഓഫീസർമാർ ചെടികൾ നടാനായി പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം മുളയുടെ പാത്രങ്ങളുപയോഗിച്ചു തുടങ്ങിയത് കുറച്ചു കാലം മുന്‍പാണ്. വിപുൽ പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് ഇതിന് തുടക്കം കുറിച്ചത്. ഓരോ നഴ്സറിയിലും ചെടികൾ നടുന്നതിനായി എത്രമാത്രം പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്.
മുള കൊണ്ടുള്ള പാത്രത്തിലായപ്പോഴേക്കും അത്രയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞു. പതിയെ പതിയെ ഇത് ഓരോ നഴ്സറികളിലേക്കായി വ്യാപിപ്പിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന് പകരം മറ്റുപലതും പരീക്ഷിച്ചുവെങ്കിലും അതിലൊന്നും ചെടികൾ വേണ്ടപോലെ വളർന്നില്ല. ഒടുവിലാണ് മുള എന്നതിലേക്ക് എത്തിപ്പെടുന്നത്.
ഓർത്തിരിക്കാൻ ഒൻപതു കാര്യങ്ങൾ
1. തുണി സഞ്ചി ഉപയോഗിക്കാം
2. സ്റ്റെയ്ൻലെസ് സ്റ്റീൽ, ഗ്ലാസ് വാട്ടർ ബോട്ടിൽ ഉപയോഗിക്കാം
3. ഗ്ലാസ് കരുതാം
4. സ്റ്റെയ്ൻലെസ് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുപോകാം
5. പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ തുടങ്ങിയവയ്ക്ക് വിട
6. ഇനി പ്ലാസ്റ്റിക് കവറുകൾ വേണ്ട
7. മേശ വിരിപ്പുകൾക്ക് തുണിയാകാം
8. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഗ്ലാസ് ജാറുകൾ
9. കൂട്ടുകാരോട് ഈ അറിവുകൾ പങ്കുവയ്ക്കാം
ആദിൽ മുഹമ്മദ്
************************************************
നിരോധനം ഇവയ്ക്ക്
* ക്യാരി ബാഗ്
* ടേബിൾമാറ്റ്
* വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
* പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോർക്ക്, സ്ട്രോ
* ഗാർബേജ് ബാഗ്
* പിവിസി ഫ്ലെക്സ് സാധനങ്ങൾ
* തെർമോക്കോൾ അലങ്കാര വസ്തുക്കൾ
* പ്ലാസ്റ്റിക് പതാക
* കൊടിതോരണങ്ങൾ
* പ്ലാസ്റ്റിക് വാട്ടർ പൗച്ച്
* പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ
* ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
* 500 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടിൽ
പ്രാണനെടുക്കും പ്ലാസ്റ്റിക്
നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രയോ ജീവികളുടെ ജീവനെടുക്കുന്നു എന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? കൊന്പനാന മുതൽ കടലാമ വരെയുള്ള ജീവികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം പൊറുതിമുട്ടുന്നു. കരയിലും കടലിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണിവർ.
ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് എന്നറിയപ്പെടുന്ന ഒരു പ്ലാസ്റ്റിക് മാലിന്യ ദ്വീപ് പസഫിക് സമുദ്രത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ഫ്രാൻസിനേക്കാൾ വലുപ്പമുള്ള സ്ഥലം. കടലൊഴുക്കിലെ പ്ലാസ്റ്റിക്, തങ്ങളുടെ ഉദരങ്ങളിൽ കുരുങ്ങി, ജീവനവസാനിക്കുന്ന കടലാമകൾ ഏറെയാണ്. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മീനിനേയും മറ്റു കടൽ ജീവികളേയുമെല്ലാം ഭക്ഷിക്കുന്നതിലൂടെയും ഉപ്പിലൂടെയും മൈക്രോ പ്ലാസ്റ്റിക് നമ്മുടെ ഉള്ളിലേക്കും പ്രവേശിക്കുന്നു. ബുമറാങ്ങ് പോലെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അതേ രൂപത്തിലല്ലെങ്കിലും നമ്മിലേക്ക് തിരിച്ചെത്തുന്നു എന്ന് മനസിലായില്ലേ?
കടലിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഖേന വംശനാശം നേരിടാൻ പോകുന്നത് 700 തരം കടൽ ജീവികൾക്കാണ്. പ്ലാസ്റ്റിക്ക് ഉള്ളിലെത്തുന്നതും അണുബാധ, ശ്വാസം മുട്ടൽ, ദഹനക്കേട്, മറ്റ് അസ്വസ്ഥതകൾ എന്നിവയുണ്ടായി ഇവ ചത്തു പോകും. കഴുത്തിൽ പ്ലാസ്റ്റിക് വല കുരുങ്ങിയാണ് ഭൂരിഭാഗം കടലാമകളും കടൽപക്ഷികളും ചത്തുപോകുന്നത്.
വർഷം തോറും ഒമ്പതു ദശലക്ഷം ദേശാടനപ്പക്ഷികൾ പ്ലാസ്റ്റിക് മാലിന്യം മൂലം ചത്തൊടുങ്ങുന്നുവെന്നാണ് കണക്ക്. 2050 ആകുന്പോഴേക്കും 99% പക്ഷികളും ഭക്ഷണമാണെന്നു കരുതി പ്ലാസ്റ്റിക് വിഴുങ്ങിയിരിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
വീട്ടിൽ അമ്മ പാൽകവർ പൊട്ടിക്കുന്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ കൂട്ടുകാർ പറയണം. ചെറിയ കഷ്ണം പ്ലാസ്റ്റിക് ആകുമല്ലോ മുറിക്കുക. ഇനി മുതൽ ഇത് പൂർണമായി മുറിച്ച് വലിച്ചെറിയാതെ പകുതി മുറിക്കാൻ കൂട്ടുകാർ പറയണം. കാരണം ഇത്തരം ചെറിയ കഷ്ണം പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.
മാത്രമല്ല, ഇങ്ങനെ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് തുണ്ടുകൾ ഭക്ഷണമാണെന്നു കരുതി പക്ഷികൾ കൊത്തുകയും കുഞ്ഞുങ്ങൾക്കു നൽകുകയും ചെയ്യും. ഒരു വർഷം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ 500 ബില്യണാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ