Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ടനെ ആമിമോള് ആദ്യമായി കാണുന്നത്. കാക്കി നിറമുള്ള കുപ്പായവും തോളിൽക്കിടക്കുന്ന തുണിസഞ്ചിയും ണിം.. ണിം സൈക്കിള്‍ ബെല്ലുമെല്ലാം ആമിക്കുട്ടിക്ക് ഭയങ്കര ഇഷ്ടമായി.
തങ്കിയമ്മയ്ക്കുള്ള പെന്ഷന് പൈസയുമായി വന്ന പോസ്റ്റുമാനെ നോക്കിയിരുന്ന ആമിമോളോട് തങ്കിയമ്മ ചോദിച്ചു...
“എന്താ മോളെ പോസ്റ്റ് കുട്ടനെ ഇഷ്ടായോ?”
“ഇയാളാണോ തങ്കിയമ്മേ എല്ലാര്ക്കും പൈസ കൊടുക്കുന്നത്?”
ആമിക്കുട്ടിയുടെ ചോദ്യം കേട്ട് തങ്കിയമ്മയ്ക്കു ചിരിപൊട്ടി. ആമിക്കുട്ടീ പൈസ കൊടുക്കുന്ന ആളല്ല, കത്തുകള്‍ കൊടുക്കുന്നാളാ... ഒപ്പം ഇത്തരം ചില സഹായങ്ങളും ചെയ്യും. ഒരു കാലത്ത് ഇവരെ കാത്തിരുന്ന ചരിത്രം നമുക്കുണ്ട്. ആമിമോള്‍ക്ക് തപാല്‍ വരവിന്റെ കഥ കേള്‍ക്കണോ?”
ആമിക്കുട്ടിയുടെ തലകുലുക്കിയുള്ള ചിരിയും ഇരുത്തവും കണ്ടതോടെ പെന്ഷന് പൈസയും അലക്കിയ തുണികളും ഒരു വശത്തേക്ക് നീക്കിവച്ച് തപാലിന്റെ ചരിത്രത്തിലേക്ക് തങ്കിയമ്മ ചുണ്ണാമ്പു തേച്ചുതുടങ്ങി...
ഒക്ടോബര്‍ ഒന്‍പതാണ് ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുന്നത്. അന്തര്‍ദേശീയ തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് 1874 മുതല്‍ ഈ ദിവസത്തെ തപാല്‍ ദിനമായി ആചരിക്കാനായി തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഒക്ടോബര്‍ 10-ന് ദേശീയ തപാല്‍ ദിനം ആചരിക്കുന്നു.
പല രാജ്യങ്ങളിലും തപാല്‍ ദിനത്തോട് അനുബന്ധിച്ച് സ്റ്റാന്പ് പ്രദര്‍ശനം, കത്തെഴുത്ത് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായ ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലേയും ജനങ്ങളുടേയും സംഘടനകളുടേയും കച്ചവടസ്ഥാപനങ്ങളുടേയുമെല്ലാം ഏറ്റവും പ്രാഥമികമായ ആശയവിനിമയ
മാര്‍ഗമാണ്.
കത്തെഴുത്തിന്റെ തുടക്കം
ചരിത്രാതീത കാലം മുതലേ വാര്‍ത്താവിനിമയത്തിന് മനുഷ്യര്‍ വലിയ പരിഗണന നല്‍കിയിരുന്നു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും പെരുമ്പറ മുഴക്കിയും കാര്യങ്ങള്‍ കൈമാറിയിരുന്നതില് നിന്നാണ് നമ്മുടെ തപാല്‍ സംവിധാനത്തിന്റെ തുടക്കം.
പുരാതന ഗുഹകളിലെ എഴുത്തുകളിലൂടെയും ശിലാഫലകങ്ങളിലൂടെയുമെല്ലാംആശയങ്ങള് കൈമാറാന്‍ നമ്മുടെ പൂര്‍വികര്‍ ശീലിച്ചതോടെയാണ് കത്തെഴുത്തെന്ന ആശയ വിനിമയ രീതി ഉടലെടുക്കുന്നത്. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും കൂട്ടുപിടിച്ച് കത്തുകളയച്ചാണ് തപാല്‍ സംവിധാനത്തിന് നമ്മുടെ പൂര്‍വികര്‍ അനൗദ്യോഗികമായി തുടക്കമിടുന്നത്.
അധികം വൈകാതെതന്നെ കമ്പിയടിയും അഞ്ചലോട്ടക്കാരനായും കത്തുകള്‍ കൈമാറിത്തുടങ്ങിയതോടെയാണ് നാം ഇന്നുകാണുന്ന തപാല്‍ സംവിധാനം ഔദ്യോഗികമായി ഉടലെടുക്കുന്നത്.
തപാൽ സംവിധാനത്തിന്റെ വളർച്ച
വളരെ നീണ്ട ചരിത്രമുണ്ട് നമ്മുടെ തപാല്‍ സംവിധാനത്തിന്. തപാല്‍ സര്‍വീസ് ലോകത്ത് ആരംഭിക്കുന്നത് ബി.സി 1580-ാം ആണ്ടിനടുത്ത് പ്രാചീന ഈജിപ്റ്റിലാണ്. എഴുത്ത്, വ്യാപാരം എന്നിവയുടെ വികസനവും നഗരങ്ങളുടെ രൂപീകരണവുമാണ് പ്രാചീനകാലത്ത് തപാല്‍ സര്‍വീസിന് പ്രേരകമായത്.
ഇന്നു കാണുന്ന പോസ്റ്റ്മാന്മാരെപ്പോലുള്ളവർ ദേശങ്ങള്‍ കടന്ന് സന്ദേശങ്ങൾ കൊണ്ടുകൊടുക്കുന്ന രീതിയായിരുന്നു ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നത്. മൃഗങ്ങളെ യാത്രയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ആശയവിനിമയത്തിന് വേഗം കൂടി.
പ്രാചീന കാലത്തെ ഏറ്റവും സംഘടിതമായ തപാല്‍ സംവിധാനത്തിന് രൂപം നല്‍കിയത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയസ് ആയിരുന്നു. തന്റെ സാമ്രാജ്യത്തിലുടനീളം ആശയ വിനിമയത്തിന് അദ്ദേഹം പുതിയ സംവിധാനമുണ്ടാക്കി. പിന്നീട് തപാലുരുപ്പടികളുടെ കൈമാറ്റം സുഗമമാക്കാന്‍ റോമാക്കാരാണ് “പോസ്റ്റുകള്‍’’ സ്ഥാപിച്ചത്.
ഇടത്താവളം എന്ന് അര്‍ഥം വരുന്ന പോസ്റ്റിസ് എന്ന വാക്കില്‍ നിന്നാണ് പോസ്റ്റ് ഉണ്ടാകുന്നത്. ഏഷ്യയില്‍ തപാലിനു മേല്‍വിലാസമുണ്ടാക്കിയത് ചൈനക്കാരാണ് 30,000 കുതിരകളുള്ള ഒരു സന്ദേശവാഹക സംഘത്തെ ഉണ്ടാക്കി അവര്‍ കത്തിടപാടുകള്‍ നടത്തി.
ഇന്ത്യയില്‍ 1764ല്‍ ലോര്‍ഡ് ക്ലൈവിന്റെ കാലത്താണ് പോസ്റ്റല്‍ സംവിധാനം നിലവില്‍ വന്നത്. 1774ല്‍ വാറന്‍ ഹേസ്റ്റിംഗ്സ് കൊൽക്കത്തയില്‍ ജിപിഒ സ്ഥാപിച്ചതോടെയാണ് ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നിലവില്‍ വരുന്നത്.
സിന്ധ് ഡാക്ക - ഏഷ്യയിലെ ആദ്യ സ്റ്റാന്പ്
1854ല്‍ ഡല്‍ഹൗസി പ്രഭുവിന്റെ കാലത്താണ് പോസ്റ്റ് ഓഫീസ് ആക്ട് നിലവില്‍ വരുന്നത്. എന്നാല്‍ ഇതിനു രണ്ടു വര്‍ഷം മുന്‍പ് 1852ല്‍ സിന്ധില്‍ ആദ്യ തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി. നിന്ധിലെ കമ്മീഷണറായിരുന്ന ബാര്‍ട്ടര്‍ ഫരേര ‘സിന്ധ് ഡാക്ക’ എന്ന പേരില്‍ ഇറക്കിയ ഈ സ്റ്റാമ്പാണ് ഏഷ്യയിലെ ആദ്യത്തെ സ്റ്റാമ്പ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു അതില്‍ പതിപ്പിച്ചിരുന്നത്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യ സ്റ്റാമ്പ് 1947 നവംബര്‍ 21നാണ് പുറത്തിറക്കുന്നത്. ഇതില്‍ നമ്മുടെ ത്രിവര്‍ണപതാകയാണ് ചിഹ്നം.
അഞ്ചലും അഞ്ചലോട്ടക്കാരും
സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയില്‍ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസ് രൂപം കൊള്ളുന്നതിനു മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തര തപാല്‍ സംവിധാനമാണ് അഞ്ചല്‍. ഒരു നിശ്ചിത ദൂരത്തിലായി നില്ക്കുന്ന ഓട്ടക്കാര്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയായിരുന്നു അഞ്ചല്‍ വഴി കത്തുകളെത്തിച്ചിരുന്നത്. ഈ ഓട്ടക്കാർ അഞ്ചലോട്ടക്കാര്‍ എന്ന് അറിയപ്പെട്ടു.
ഒരഗ്രം മുനവാര്‍ത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണിയടിച്ചുകൊണ്ട് മണികെട്ടിയ അരപ്പട്ടയും ധരിച്ച് ഓട്ടക്കാരന് ദിവസവും എട്ടു മൈല്‍ ഓടണമെന്നായിരുന്നു ഉത്തരവ്. കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചല്‍ക്കാരന്റെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയില്‍ തൂക്കിയാണ് തപാല്‍ ഉരുപ്പടികള്‍ ഒരു സ്ഥലത്ത് നിന്നു മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. ഇദ്ദേഹം ഓടുമ്പോള്‍ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകള്‍ വഴിമാറിക്കൊടുക്കുകയും ചെയ്തിരുന്നു.
അഞ്ചലോട്ടക്കാരനു നേരേ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നതു കൊണ്ട് ആള്ക്കാര് അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ. അഞ്ചല്കാരന് അന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനം കിട്ടിയിരുന്നു.
ഇവരുടെ മണിശബ്ദമായിരുന്നു കത്തുകള്‍ വാങ്ങാനുള്ളവര്‍ക്ക് ഇവർക്കരികിലേക്ക് എത്താനുള്ള മാര്‍ഗം. ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ രേഖകള്‍ മാത്രമായിരുന്നു അഞ്ചലിലൂടെ കൈമാറിയിരുന്നത്. പിന്നീട് പൊതുവായി തപാല്‍ സംവിധാനം വന്നപ്പോള്‍ അഞ്ചല്‍ തപാലിലേക്കു ലയിപ്പിച്ചതോടെയാണ് പൊതുജനങ്ങള്‍ക്കും അഞ്ചലോട്ടക്കാരന്റെ സേവനം ലഭ്യമായിത്തുടങ്ങിയത്.
ഫിലാറ്റലി
സ്റ്റാന്പുകളെക്കുറിച്ചും തപാലിന്റെ ചരിത്രത്തെപ്പറ്റിയുമൊക്കെയുള്ള പഠനമാണ് ഫിലാറ്റലി. കേവലം സ്റ്റാന്പ് ശേഖരണത്തിനപ്പുറം ഫിലാറ്റലിയിലൂടെ അപൂര്‍വമായ സ്റ്റാന്പുകള്‍ കണ്ടെത്താനും അവയുടെ വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും.
ഫ്രഞ്ച് വാക്കായ ഫിലറ്റെലിയില് നിന്നാണ് ഫിലാറ്റലി രൂപപ്പെട്ടത്. 1864ല്‍ ജോര്‍ജസ് ഹെര്പിനാണ് ആദ്യമായി സ്റ്റാന്പ് ശേഖരണത്തിനും സ്റ്റാന്പുകളെപ്പറ്റിയുള്ള പഠനത്തിനും തുടക്കം കുറിച്ചത്. അന്ന് അദ്ദേഹം അതിനു പേര് നല്‍കിയത് എന്തിനോടെങ്കിലും അതിയായ താത്പര്യമുണ്ടാകുക എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് വാക്കായ ടിംബ്രോമേന് എന്നായിരുന്നു. പിന്നീടാണ് ഫിലാറ്റലി എന്ന് ഇതിനു പേര് നല്‍കുന്നത്.
സ്റ്റാന്പുകളുടെ ഡിസൈന്‍, ഉപയോഗിക്കുന്ന പേപ്പര്‍, പ്രിന്റിംഗ് രീതി, ഉപയോഗിക്കുന്ന പശ, സുരക്ഷാ അടയാളങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് പ്രധാനമായും ഫിലാറ്റലിയില് പഠനം നടത്തുന്നത്.
ടെലിഗ്രാം അഥവാ കമ്പി
കമ്പിവയറുകള്‍ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനമായതിനാലാണ് ടെലിഗ്രാമിന് കമ്പി എന്ന പേരുവന്നത്. ചുരുങ്ങിയ അക്ഷരങ്ങളിലൂടെ ആശയ കൈമാറ്റം ചെയ്യാനായി തുടങ്ങിയ ടെലിഗ്രാമായിരുന്നു ഏറ്റവും വേഗത്തില്‍ സന്ദേശമെത്തിക്കാന്‍ സഹായിച്ച ആദ്യത്തെ സംവിധാനം.
പോസ്റ്റ് ഓഫീസുകളിലോ ടെലിഗ്രാം ഓഫീസുകളിലോ എത്തി പൂരിപ്പിച്ചു നല്കുന്ന അപേക്ഷയ്ക്കൊപ്പമുള്ള സന്ദേശം ടെലിഗ്രാം മെഷീന്‍വഴി എത്തേണ്ട സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.
ടെലിഗ്രാം മെഷീനില്‍ ഓരോ അക്ഷരവും ഓരോ ശബ്ദമായി കോഡ് ചെയ്യപ്പെടുന്നു. പിന്നീട് ഈ ശബ്ദം ഡീകോഡ് ചെയ്ത് ടൈപ്പ് ചെയ്ത് ടെലിഗ്രാം മെസഞ്ചര്‍ എത്തേണ്ട സ്ഥലത്തേക്ക് എത്തിക്കും.
ഓരോ അക്ഷരത്തിനും പണം നൽക്കേണ്ടതിനാല് ഏറ്റവും ചുരുങ്ങിയ വാക്കുകളായാണ് ടെലിഗ്രാം വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും വരവോടെ പണിയില്ലാതായ ടെലിഗ്രാം 2013ഓടെ ഇന്ത്യയിലെ സേവനങ്ങള്‍ അവസാനിപ്പിച്ചു.
ഇന്ത്യയിലെ ആറു തരം സ്റ്റാന്പുകൾ
1. അനുസ്മരണം
പേര് സൂചിപ്പിക്കുന്നതു പോലെതന്നെ അനുസ്മരണത്തിനായി ഇറക്കിയ സ്റ്റാന്പുകളാണിവ. സംഭവങ്ങളുടെയോ വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ ഒക്കെ അനുസ്മരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് ഈ സ്റ്റാന്പുകള്‍ പുറത്തിറക്കിയത്.
സ്വാതന്ത്ര്യസമര സേനാനികള്‍, രാഷ്ട്രീയ പ്രമുഖര്‍, സ്പോര്‍ട്സ് താരങ്ങള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെയൊക്കെ ചിത്രം ആലേഖനം ചെയ്തവയാണ് ഇത്തരം സ്റ്റാന്പുകള്‍.
2. റിപ്പബ്ലിക്
ഈ സ്റ്റാമ്പുകളാണ് പൊതുവായി തപാല്‍ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ദൈനംദിന തപാല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്.
നിലവിലുള്ള തപാല്‍ നിരക്കുകള്‍ കണക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇവ വിപണിയിലെത്തിച്ചത്. കല, ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ, പ്രകൃതി, വാഹനങ്ങള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഈ സ്റ്റാന്പുകളില് ചിത്രീകരിച്ചിരിക്കുന്നത്.
3. മിലിട്ടറി സ്റ്റാന്പ്
യുദ്ധ സമയത്ത് മാത്രമാണ് മിലിട്ടറി സ്റ്റാന്പുകള്‍ ഉപയോഗിക്കുക. ലോകത്തില്‍ തന്നെ അവസാനമായി ഈ സ്റ്റാന്പുകള്‍ ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധം നടന്നപ്പോഴാണ്. സൈനികപരമായ വിവരങ്ങള്‍ കൈമാറുന്നതിനായി മാത്രമാണ് മിലിട്ടറി സ്റ്റാന്പ് ഉപയോഗിക്കുന്നത്. കലാ- സാംസ്കാരിക ചിഹ്നങ്ങള്‍ക്ക് പുറമേ സൈനിക ചിഹ്നങ്ങളും ഇത്തരം സ്റ്റാന്പുകളില് ചിത്രീകരിച്ചിട്ടുണ്ട്.
4.സെ-ടെനന്റ് സ്റ്റാന്പുകള്‍
ഒരേ പ്ലേറ്റില്‍ അച്ചടിക്കുന്ന സെ-ടെനന്റ് സ്റ്റാന്പുകള്‍ പരസ്പരം യോജിപ്പിച്ചിരിക്കുന്നു. ഒരേ ഷീറ്റില്‍ പരസ്പരം ചേരുന്ന ഒരു സെറ്റായാണ് ഇത് ഉണ്ടാക്കുന്നതെങ്കിലും, അവയുടെ ഡിസൈൻ, നിറം തുടങ്ങിയവയ്ക്ക് വ്യത്യാസമുണ്ടാകും. ലോകമെമ്പാടുമുള്ള സ്റ്റാന്പ് കളക്ടര്‍മാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വളരെ മനോഹരമായ സെ-ടെനന്റ് സ്റ്റാമ്പുകള്‍ പുറത്തിറക്കുന്ന ഒരു പ്രധാന രാജ്യം ഇന്ത്യയാണ്.
5. മിനിയേച്ചര്‍ ഷീറ്റ്
ഏറ്റവും ചെറിയ സ്റ്റാന്പുകളുടെ ഷീറ്റിനെയാണ് മിനിയേച്ചര്‍ ഷീറ്റെന്ന് അറിയപ്പെടുന്നത്. തൂക്കം കണക്കാക്കുന്ന അവസരങ്ങളിലും മറ്റും ചെറിയ തുകകള്‍ ഈടാക്കാനാണ് മിനിയേച്ചര്‍ ഷീറ്റ് ഉപയോഗിക്കുന്നത്. മറ്റ് സ്റ്റാന്പുകളിലേതുപോലെ പ്രമുഖ വ്യക്തികള്‍, സംഭവങ്ങള്‍, കല, സംസ്കാരം തുടങ്ങിയവയാണ് മിനിയേച്ചര്‍ സ്റ്റാന്പുകളിലും ആലേഖനം ചെയ്തിരിക്കുന്നത്.
6. മൈ സ്റ്റാന്പ്
ഇന്ത്യാ പോസ്റ്റിലെ തപാല്‍ സ്റ്റാമ്പുകളുടെ വ്യക്തിഗത ഷീറ്റുകളുടെ ബ്രാന്‍ഡ് നാമമാണ് ‘മൈ സ്റ്റാമ്പ്’. സ്ഥാപനങ്ങളുടെ വ്യക്തിഗത ഫോട്ടോഗ്രാഫിന്റെയും ലോഗോകളുടെയും അല്ലെങ്കില്‍ കലാസൃഷ്ടികളുടെ ചിത്രങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, പ്രശസ്ത ടൂറിസ്റ്റ് സ്ഥലങ്ങള്‍, ചരിത്ര നഗരങ്ങള്‍, വന്യജീവികള്‍, മറ്റ് മൃഗങ്ങള്‍, പക്ഷികള്‍ മുതലായവയുടെ ചിത്രം അച്ചടിച്ച് വ്യക്തിഗതമായി ഇറക്കുന്നവയാണ് മൈ സ്റ്റാമ്പുകള്‍.
‘ഇന്‍ഡിപെക്സ് -2011’ എന്ന ലോക ഫിലാറ്റലിക് എക്സിബിഷനിലാണ് ഇന്ത്യയില്‍ ആദ്യമായി ‘മൈ സ്റ്റാമ്പ്’ അവതരിപ്പിച്ചത്. തെരഞ്ഞെടുത്ത ഫിലാറ്റലിക് ബ്യൂറോകളിലും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസുകളിലും ഈ സ്കീമില്‍ സ്റ്റാന്പുകള്‍ ചെയ്തെടുക്കാം.
ആദിൽ മുഹമ്മദ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ