Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്പോൾ ആകെ നനയിച്ച് ഒരു മഴ ഓടി എത്താറില്ലേ! ഈ മഴയ്ക്കെന്താ സ്കൂളിൽ പോകുന്ന കുട്ടികളോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് കൂട്ടുകാരിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. മഴ നമ്മെ എത്ര നനച്ചാലും ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും മഴയോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഈ മഴക്കാലത്ത് കൂട്ടുകാർക്ക് വായിച്ചു മനസിലാക്കാനായി കുറച്ച് മഴ വിശേഷങ്ങളാണ് ഇത്തവണ ചോക്ലേറ്റിൽ.
മഴ ഉണ്ടാകുന്നത് എങ്ങനെ?
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അവശ്യമായ ഒരു ഘടകമാണ് ജലം. മഴയിലൂടെയാണ് ഈ പ്രകൃതിയിൽ ജലമെത്തുന്നത്. എന്നാൽ, മഴപെയ്യണമെങ്കിൽ നമ്മുടെ പ്രകൃതിയിൽ ജലമുണ്ടാകണംതാനും.
സമുദ്രവും കടലും നദികളും പുഴകളുമൊക്കെയാണല്ലോ പ്രകൃതിയിലെ പ്രധാന ജലസ്രോതസുകൾ. ഭൂമിയുടെ ഉപരിതലം ചൂടുപിടിക്കുന്പോൾ ഇവയിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരും. ഈ നീരാവിയും വഹിച്ചുകൊണ്ടുള്ള വായു അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് എത്തുന്പോൾ അവയുടെ താപനില കുറയും. ഇങ്ങനെ തണുക്കുന്ന നീരാവി അന്തരീക്ഷത്തിലെ അതിസൂക്ഷ്മകണങ്ങളിലേക്ക് ഘനീഭവിച്ച് മഞ്ഞുകണങ്ങളായി മാറും. ഇവയെ നമ്മൾ മേഘങ്ങൾ എന്നുവിളിക്കുന്നു. അന്തരീക്ഷത്തിലെ മേഘങ്ങളുടെ സ്ഥാനവും വലുപ്പവും അനുസരിച്ച് അവ പലപേരുകളിലാണ് അറിയപ്പെടുന്നത്. ഇവയിൽ സ്ട്രാറ്റസ് മേഘങ്ങളും ക്യുമുലസ് നിംബസ് മേഘങ്ങളുമാണ് മഴത്തുള്ളികളായി ഭൂമിയിൽ പതിക്കുന്നത്.
വായുവിന്റെ പ്രതിരോധസ്വഭാവം മൂലം മഞ്ഞുകണങ്ങൾക്കുള്ളിലെ വെള്ളത്തുള്ളികൾ നിശ്ചലമായി നിൽക്കും. എന്നാൽ, ശക്തമായ കാറ്റുണ്ടാകുന്പോൾ ഇവയ്ക്ക് സ്ഥാനചലനം സംഭവിക്കുകയും ഇവി കൂട്ടിമുട്ടി വലിയ വെള്ളത്തുള്ളികൾ ഉണ്ടാവുകയും ചെയ്യും. വലുപ്പം കൂടുന്പോൾ ഇവയ്ക്ക് വായുവിന്റെ പ്രതിരോധത്തെ മറികടന്ന് താഴേക്കു വരാൻ സാധിക്കുന്നു. ഇതാണ് മഴ.
മഴ പലതരം
ഒരു നിശ്ചിത സമയപരിധിയിൽ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ അളവനുസരിച്ച് മഴയെ ആറായി തിരിച്ചിട്ടുണ്ട്.
1. Very light rainfall അഥവാ വളരെ നേരിയ മഴ - മണിക്കൂറിൽ 0.1 മില്ലിമീറ്റർ മുതൽ 2.1 മിമി വരെ മഴ പെയ്യുന്നു
2. Light rainfall (ചാറ്റൽ മഴ) 2.5 മില്ലിമീറ്റർ മുതൽ 15.5 മില്ലിമീറ്റർ വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണിത്.
3. Moderate (മിതമായ മഴ) 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ പെയ്യുന്ന മഴ.
4. Heavy rainfall (ശക്തമായ മഴ) 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴ.
5. Very heavy rainfall (അതി ശക്തമായ മഴ) 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ പെയ്യുന്ന മഴ.
6. Extremely heavy rainfall അഥവാ അതിതീവ്ര മഴ മണിക്കൂറിൽ 204.4 മില്ലിമീറ്ററിനു മുകളിൽ പെയ്യുന്ന മഴയാണ് അതിതീവ്ര മഴ. ഇടിയോടും മിന്നലോടുമൊപ്പമുള്ള ഈ മഴ വെള്ളപ്പൊക്കത്തിനു കാരണമാകുന്നു. കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് പലയിടങ്ങളിലും 300 മില്ലിമീറ്ററിനു മുകളിൽവരെ മഴ പെയ്തിരുന്നു.
മഴത്തുള്ളിയുടെ രൂപം
മഴത്തുള്ളികൾക്ക് കണ്ണീർതുള്ളിയുടെ ആകൃതിയാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ ഇത് ശരിയല്ല.
0.1 മുതൽ 9 മില്ലിമീറ്റർ വരെയാണ് മഴത്തുള്ളികളുടെ വലുപ്പം. ചെറിയ മഴത്തുള്ളികളെ ക്ലൗഡ് ഡ്രോപ്ലെറ്റ്സ് എന്നാണ് വിളിക്കുന്നത്. അവ വൃത്താകൃതിയിൽ കാണപ്പെടുന്നു. രണ്ടു മില്ലിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. രണ്ടു മുതൽ അഞ്ചു മില്ലിമീറ്റർ വരെ വലുപ്പമുള്ള മഴത്തുള്ളികൾക്ക് നമ്മൾ കഴിക്കുന്ന ബണ്ണിന്റെ രൂപമാണ് ഉണ്ടാവുക. അതിലും വലുപ്പമുള്ള മഴത്തുള്ളികൾക്ക് പാരച്യൂട്ടിന്റെ രൂപമാണ്.
2004ൽ ബ്രസീലിലും മാർഷൽ ഐലൻഡിലുമാണ് ലോകത്തിലെ ഏറ്റവും വലിയ മഴത്തുള്ളികൾ പെയ്തത്. 10 മില്ലിമീറ്റർ വരെയായിരുന്നു ഈ മഴത്തുള്ളികളുടെ വലുപ്പം. അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയ പുകയുമായി നീരാവി കൂടിക്കലർന്നതാണ് ഇത്രയും വലിയ മഴത്തുള്ളികളുണ്ടാകാനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
മഴക്കാലങ്ങൾ
കേരളത്തിൽ പ്രധാനമായും മൂന്നു മഴക്കാലങ്ങളാണ് അനുഭവപ്പെടുന്നത്.
ഇടവപ്പാതി
സ്കൂൾ തുറക്കുന്ന സമയത്ത് കൂട്ടുകാരെ നനയ്ക്കാനെത്തുന്ന മഴയ്ക്കാണ് ഇടവപ്പാതി എന്നു പറയുന്നത്. കൊല്ലവർഷത്തിലെ പത്താം മാസമാണ് ഇടവം. ഇടവം പാതികഴിയുന്നതോടെ കേരളത്തിൽ പരക്കെപെയ്യുന്ന മഴയ്ക്കാണ് ഇടവപ്പാതി അല്ലെങ്കിൽ കാലവർഷം എന്നു പറയുന്നത്. ശാസ്ത്രീയ നാമം തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍. ജൂണ്‍ ആദ്യ ആഴ്ചകളിൽ തുടങ്ങുന്ന ഈ മഴക്കാലം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കാം.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂടിനെത്തുടർന്ന് ഇന്ത്യയുടെ അന്തരീക്ഷം ചൂടുപിടിക്കുകയും വായു മുകളിലേക്ക് ഉയരുകയും ചെയ്യും. അപ്പോൾ അറബിക്കടലിൽനിന്നും ബംഗാൾ ഉൾക്കടലിൽനിന്നുമുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്കു തള്ളിക്കയറും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവിനിറഞ്ഞ വായുവിന് പശ്ചിമഘട്ടം കടക്കുന്നതിന് കൂടുതൽ ഉയരേണ്ടിവരുന്നു. ഇങ്ങനെ വരുന്പോൾ വായുവിലെ നീരാവി തണുക്കുകയും അവ മഴയായി പെയ്യുകയും ചെയ്യും. കേരളത്തിലെ ആകെ മഴയുടെ 70 ശതമാനവും പെയ്യുന്നത് ഇടവപ്പാതിയിലാണ്.
തുലാവർഷം
തുലാം മാസത്തിൽ പെയ്യുന്ന മഴ. ഒൗദ്യോഗിക നാമം വടക്ക് കിഴക്കൻ മണ്‍സൂണ്‍. ഒക്ടോബറിൽ തുടങ്ങി ഡിസംബർ അവസാനംവരെ തുലാവർഷം നീളാം. പശ്ചിമഘട്ടത്തിലെ പാലക്കാടുചുരം മറികടന്നാണ് വടക്കുകിഴക്കൻ മണ്‍സൂണ്‍ കേരളത്തിൽ പ്രവേശിക്കുന്നത്. കേരളത്തിന്റെ വാർഷിക വർഷപാതത്തിന്റെ 16 ശതമാനത്തോളം തുലാവർഷത്തിൽ ലഭിക്കുന്നു.
വേനൽമഴ
കേരളത്തിൽ കനത്ത വേനൽ അനുഭവപ്പെടുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പെയ്യുന്ന മഴയെയാണ് വേനൽ മഴ.
മേഘ വിസ്ഫോടനം
അവിചാരിതമായി വളരെ ചെറിയസമയത്തിനുള്ളിൽ ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘവിസ്ഫോടനം അഥവാ cloud burst എന്നു വിളിക്കുന്നത്. ഏതാനും മിനിറ്റുകൾ മാത്രം നിലനിൽക്കുന്ന ഈ പ്രതിഭാസം പക്ഷേ വലിയ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായേക്കാം.
കേരളത്തിലെ ചുവന്ന മഴ
2011 ജൂലൈ 25 മുതൽ സെപ്റ്റംബർ 23 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന മഴപെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ആളുകൾ ഇവിടെ എത്തി. അന്യഗ്രഹജീവികളാണ് ചുവന്ന മഴയ്ക്കു പിന്നിലെന്ന് ചിലർ പറഞ്ഞപ്പോൾ ഉൽക്കാ പതനമാണ് അതിനു കാരണമെന്ന് മറ്റു ചിലർ വാദിച്ചു.
ഏതായാലും ഗവണ്മെന്റിന്റെ ഒൗദ്യോഗിക പഠന റിപ്പോർട്ട് അനുസരിച്ച് ഇത് പ്രാദേശികമായി കണ്ടുവരുന്ന ഒരുതരം ആൽഗകളുടെ സ്പോറുകൾ വായുവിൽ കലർന്നതുമൂലം മഴത്തുള്ളികൾക്ക് ചുവന്ന നിറമുണ്ടായതാണെന്ന് കണ്ടെത്തി.
മീൻ മഴ
ലോകത്തിന്റെ പലഭാഗങ്ങളിലും മീൻ മഴ പെയ്തതായി ആളുകൾ അവകാശപ്പെട്ടതായി കൂട്ടുകാർ വാർത്തകൾ വായിച്ചിരിക്കും. ഇതിനും ശാസ്ത്രീയമായ വിശദീകരണമുണ്ട്. വലിയ ചുഴലിക്കൊടുങ്കാറ്റുകളും മറ്റും ഉണ്ടാകുന്ന സമയത്ത് കടലിലെ ജലത്തിനൊപ്പം അന്തരീക്ഷത്തിലേക്ക് എടുക്കപ്പെടുന്നവയാണ് ഈ ജീവികൾ.
അന്തരീക്ഷത്തിൽ വായുവിനൊപ്പം തണുത്ത് ഉറയപ്പെടുന്ന ഇവ പിന്നീട് ചൂടുകൂടുന്പോൾ മഴയായി താഴേക്ക് പതിക്കുന്നു. ഇത്തരം സാഹചര്യം വളരെ അപൂർവമായി മാത്രമെ ഉണ്ടാകാറുള്ളു.
മഴ മുന്നറിയിപ്പുകൾ
മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രകൃതിയിലെ കാലാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. കർഷകർ വിത്തിറക്കുന്നതും വിളവെടുക്കുന്നതുമെല്ലാം മഴയുടെ വരവും പോക്കും നോക്കിയാണ്. കടലിൽ മീൻപിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ വളരെ നിർണായകമാണ്. അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനമുണ്ടായതിനെത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട അനുഭവങ്ങൾ കൂട്ടുകാർക്കും ഉണ്ടായിട്ടുണ്ടാകും.
എർത്ത് സയൻസ് മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റാണ് ഇന്ത്യയിൽ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത്. റഡാറുകളുടെയും സാറ്റലൈറ്റുകളുടെയും സഹായത്തോടെയാണ് കാലാവസ്ഥ നിരീക്ഷിക്കുന്നത്. ഈ നിരീക്ഷണ ഫലങ്ങൾ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് എല്ലാ ദിവസവും പ്രസിദ്ധീകരിക്കും. കാലാവസ്ഥയിലെ മാറ്റമനുസരിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ അതാതു സംസ്ഥാനങ്ങൾക്കു നല്‍കുന്നതും ഈ ഡിപ്പാർട്ടുമെന്റാണ്.
ഓരോ സ്ഥലത്തും പെയ്യാൻ സാധ്യതയുള്ള മഴയുടെ അളവനുസരിച്ച് നാലുതരത്തിലുള്ള മഴ അലേർട്ടുകൾ അഥവാ മുന്നറിയിപ്പുകൾ നല്‍കാറുണ്ട്.
Green Alert
ചെറിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേകിച്ച് ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.
Yellow Alert
ചാറ്റൽ മഴ ശക്തമാകാനുള്ള സാഹചര്യം. പിന്നീടുവരുന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ സസൂക്ഷ്മം വീക്ഷിക്കുക. മുൻകരുതൽ നടപടികൾ തുടങ്ങാം.
Orange Alert
അതിശക്തമായ മഴപെയ്യാൻ സാധ്യത. സംസ്ഥാനങ്ങൾ സുരക്ഷാ തയാറെടുപ്പുകൾ ഉടനടി ആരംഭിക്കണം. ആളുകൾക്കുള്ള എമർജൻസി കിറ്റുകൾ തയാറാക്കി അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കണം. ആവശ്യമെങ്കിൽ കേന്ദ്ര സുരക്ഷാ ഏജൻസികളുടെയും സഹായം തേടാം.
Red Alert
കർശന സുരക്ഷാ നടപടി സ്വീകരിക്കേണ്ട ഘട്ടം. മാറിതാമസിക്കാൻ തയാറാകാത്തവരെ നിർബന്ധിതമായി മാറ്റിതാമസിപ്പിക്കും. രക്ഷാ സേനകളെ വിന്യസിക്കും ക്യാന്പുകൾ ആരംഭിക്കും.
മഴ ഇനിയും പെയ്യാൻ...
കുഞ്ഞുണ്ണിമാഷ് ഒരിക്കൽ പറയുകയുണ്ടായി: “ചന്തുവും കോന്തുവും പല്ലു തേച്ചാൽ മാത്രം പോരാ, കാടു തൊടരുത്, കുളം തൂർക്കരുത്, തോട് മൂടരുത്, പുഴ വിലക്കരുത്, കണ്ടോണം കാട്ടരുത്, കേട്ടോണം കൊട്ടരുത് ഇങ്ങനെയൊക്കെയായാലേ നാട്ടിൽ കാലാകാലത്തിന് മഴയുണ്ടാവൂ. താഴോട്ട് മഴ വേണമെങ്കിൽ മേലോട്ട് മിഴി വേണം. ഒന്നു സൂക്ഷിച്ച് നോക്കു, നമ്മുടെയെല്ലാം കണ്ണ് കുപ്പായക്കീശയിലല്ലേ”.
തയാറാക്കിയത്:
റോസ് മേരി ജോൺ
ഫോട്ടോ:
ബിബിൻ സേവ്യർ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന

ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ