Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും
ദേ കിടക്കുന്നു എടിപിടീന്നൊരു മഴ.
“ ശ്ശോ ... പുത്തനുടുപ്പ് കൂട്ടുകാരെയൊക്കെ കാണിക്കാല്ലോന്ന് ഒാർത്തിരിക്കുവാർന്നു. ഇതെന്താ അച്ഛാ ഇപ്പൊ മഴ? സ്കൂൾ തുറക്കുന്പോളല്ലേ മഴ പെയ്യണേ?” ഉണ്ണി പരിഭവിച്ചു.
“ സ്കൂൾ തുറക്കുന്പോൾ മാത്രമല്ല കുട്ടാ അല്ലാതെയും മഴ പെയ്യും. കേരളത്തിന് എത്ര മഴക്കാലങ്ങളുണ്ടെന്നു കുട്ടന് അറിയാമോ?” ഉണ്ണിക്കുട്ടനെ റെയിൻകോട്ട് ധരിപ്പിക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു.
“ ഇല്ല എത്രയാ?” ഉണ്ണിക്കുട്ടന് ജിജ്ഞാസയായി
ഉണ്ണിക്കുട്ടനേയും കൂട്ടി മുറ്റത്തേക്കിറങ്ങിയപ്പോൾ അച്ഛൻ മഴക്കഥകളുടെ കുടനിവർത്തി...
ജൂണ്‍മാസം മുതൽ ഇടമുറിയാതെ പെയ്യുന്ന മഴയെയാണ് മൺസൂൺ മഴ എന്നു വിളിക്കുന്നത്. മണ്‍സൂണ്‍ മഴകളെക്കുറിച്ചു കൂട്ടുകാർക്ക് അറിയാമോ? തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍, വടക്കുകിഴക്കൻ മണ്‍സൂണ്‍ എന്നിങ്ങനെ മണ്‍സൂണ്‍ രണ്ടുതരത്തിലുണ്ട്.
ഇതിൽ തെക്കു പടിഞ്ഞാറൻ മണ്‍സൂണിനെയാണ് പഴമക്കാർ ഇടവപ്പാതി എന്നു പറഞ്ഞിരുന്നത്. തുലാവർഷമഴ എന്ന് പറഞ്ഞിരുന്നതോ? വടക്കുകിഴക്കൻ മണ്‍സൂണാണ് തുലാവർഷമഴ. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയാണ് ഇടവപ്പാതി മഴക്കാലം. ഒക്ടോബറിലും നവംബറിലുമുള്ളത് തുലാവർഷമഴയും. ഇതിനുപുറമെ ഏപ്രിൽ മേയ് മാസങ്ങളിൽ വേനൽമഴയുമുണ്ട് കേട്ടോ. വേനൽച്ചൂടിന്റെ കാഠിന്യത്തിൽ നിന്നു നമ്മെ കാക്കുന്നത് സമൃദ്ധമായ വേനൽമഴയാണ്.
ജൂണ്‍ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് കേരളത്തിലെ മണ്‍സൂണ്‍ എന്നു നമുക്കറിയാം. ഈ കാലവർഷത്തിന്റെ വിടപറയലിനെ ‘തുലാവർഷം പോണ പോക്ക് ’ എന്ന് പഴമക്കാർ പറയാറുണ്ട്. അത് ഒക്ടോബറിൽ തുടങ്ങി നവംബർ മാസാവസാനം വരെയുണ്ടാകും. അതായത് ആകെ മഴയുടെ 16 ശതമാനം മാത്രം. ഇതുതന്നെ വടക്കൻ ജില്ലകളിൽ വെറും എട്ടു ശതമാനമേ കിട്ടാറുള്ളൂ.
മണ്‍സൂണ്‍ മഴയല്ല
കടുത്തവേനലിൽ വലഞ്ഞിരിക്കുന്പോഴാണ് മണ്‍സൂണ്‍ വരുന്നത്. സത്യത്തിൽ മണ്‍സൂണ്‍ മഴയാണോ? അല്ല, കാറ്റാണ്- മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ടെങ്കിലും ഇന്ത്യയിൽ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെയുപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്.
തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ നാട്ടുപേരാണ് ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെ നമ്മുടെ നാട്ടിലുണ്ട്.
അറബികൾ തന്ന മഹത്തായ അറിവ്
കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞുതന്നത് അറബികളാണ്. വേനൽക്കാലത്തു തെക്കു പടിഞ്ഞാറു നിന്നും ശേഷിച്ച കാലം വടക്കു കിഴക്കു നിന്നും വീശുന്ന കാറ്റാണല്ലോ മണ്‍സൂണ്‍.
കാലിക വാതകങ്ങൾ (seasonal), ഋതു എന്നിവയെക്കുറിക്കുന്നതിന് കപ്പൽ സഞ്ചാരികൾ ഉപയോഗിച്ച മൗസിൻ (മാസിം) എന്ന അറബിവാക്കിൽ നിന്നാണ് മണ്‍സൂണ്‍ ഉണ്ടായത്. ഇതാകട്ടെ ആംഗലേയ പദവും. ഇന്ത്യാ സമുദ്രത്തിൽ വർഷാവർഷം വീശുന്ന ശക്തിയേറിയ കാറ്റുകൾക്ക് അറബികളായ കപ്പൽ സഞ്ചാരികളാണ് ഈ പേരു നൽകിയത്.
ഒരു പ്രത്യേക കാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ കാറ്റ് കൃത്യമായി വീശുന്നുണ്ടെന്ന് അവർ കണ്ടെത്തി. അവർ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്കരിച്ചത്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നൽകുന്നത്. ചൂടു വായു അന്തരീക്ഷത്തിലേക്കുയർന്ന് ന്യൂനമർദ്ദമായി രൂപപ്പെടുന്നു. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍കാറ്റ് വരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തിൽ ഒപ്പിയെടുത്തുകൊണ്ടാണ് ആ യാത്ര.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്
ഇന്ത്യയിലെ കാർഷികരംഗത്തെ ഏറെ സ്വാധീനിക്കുന്ന കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭൂമദ്ധ്യരേഖയ്ക്കു തെക്കുള്ള ഉച്ചമർദ്ദ മേഖലയിൽ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്.
ദക്ഷിണാർദ്ധഗോളത്തിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുന്പോൾ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ് ഈ ദിശാഭ്രംശം ഉണ്ടാകുന്നത്.
വടക്കുകിഴക്കൻ ദിശയിൽ നിന്നു വീശുന്ന കാറ്റ് ഒരു നിരീക്ഷകന് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ് ഈ കാലവർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു വിളിക്കുന്നത്.
കേരളത്തിലെ മഴക്കാലങ്ങൾ
കേരളത്തിന് മൂന്ന് മഴക്കാലങ്ങളുണ്ട്. ഇടവപ്പാതി, തുലാവർഷം, വേനൽ മഴ. കേരളത്തിൽ മഴ ലഭിക്കുന്നത് പ്രധാനമായി രണ്ടു കാലങ്ങളിലാണ്.
ഇടവപ്പാതി
ജൂണ്‍ ആദ്യം ആരംഭിക്കുന്ന മഴക്കാലത്തെ ശാസ്ത്രീയമായി തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ എന്നും മലയാളത്തിൽ കാലവർഷമെന്നും ഇടവപ്പാതി എന്നും വിളിക്കുന്നു.
ഈ മഴക്കാലം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ വീശി മധ്യരേഖ കടന്നു തിരിഞ്ഞ് ആഫ്രിക്കൻ തീരത്തുനിന്ന് അറബിക്കടൽ കടന്നു വരുന്ന കാറ്റിൽ ധാരാളം നീരാവി ഉണ്ടായിരിക്കുന്നതുകൊണ്ട് അത് കരയിലെത്തുന്പോൾ കരപ്രദേശത്തുള്ള നീരാവിയുമായി ചേർന്ന് ധാരാളം മഴ തരുന്നു.
കിഴക്കുവശത്ത് പർവതങ്ങളുള്ളതുകൊണ്ട് കേരളത്തിൽ ഈ മേഘങ്ങൾ മുഴുവനും പെയ്ത് തീരുന്നു. കേരളത്തിലെ മഴയുടെ 70 ശത്മാനവും ഇടവപ്പാതിയാണ്.
തുലാവർഷം
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ ശാസ്ത്രീയമായി വടക്കുകിഴക്കൻ മണ്‍സൂണ്‍ എന്നും മലയാളത്തിൽ തുലാവർഷം എന്നും വിളിക്കുന്നു.
ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും വടക്കു ഭാഗങ്ങളിൽ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞ് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത.
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് ഇന്ത്യയിൽ ആദ്യമായി കാലവർഷം എത്തുന്നത്. എന്നാൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണ്.
വേനൽ മഴ
മാർച്ച് മുതൽ മേയ് വരെ നീണ്ടു നിൽക്കുന്ന മഴയാണ് വേനൽ മഴ. ഈ സമയം ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച്, വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന് പശ്ചിമഘട്ടം എന്ന വൻമതിൽ കടക്കുന്നതിന് അല്പം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിൽ വലിയ ചൂട് അനഭവപ്പെടാറില്ല എന്നതു നമ്മുടെ ഭാഗ്യമാണ്.
മേഘങ്ങൾ കൂട്ടിയിടിക്കുന്നത്...
തുലാവർഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇടിയും മിന്നലുമുളള പെരുമഴ. ഇത് പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഉണ്ടാവുന്നത്. പഞ്ഞിക്കെട്ടുപോലെയുള്ള ക്യുമുലസ്, നിംബസ് മേഘങ്ങളാണ് ഇതിന്റെ കാരണക്കാർ. മധ്യാഹ്നത്തോടെ ഈ മേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടും. വെയിലിന് ഒന്നു ചൂടുകുറഞ്ഞാൽ ഇത് കുളിരാർന്ന മഴയായി പെയ്യും.
കാലവർഷ മഴ പോലെ തുലാവർഷ മഴ നിന്നു പെയ്യാത്തതിന്റെ കാരണം ഇതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. കാലവർഷം അവസാന ഘട്ടത്തിലെത്തുന്ന സെപ്റ്റംബർ മാസത്തിൽ തുലാവർഷം തുടങ്ങുന്നതിനാൽ കാലവർഷമേഘങ്ങൾ പകൽമഴയും സമ്മാനിക്കാറുണ്ട്. തുലാവർഷമേഘങ്ങൾ കൂട്ടിയിടിക്കുന്പോൾ മിന്നലും ശക്തമായ ഇടിയും ഉണ്ടാകുന്നു.
കളർ റെയ്ൻ
2014ലാണ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് അടുത്ത് കൊളപ്പറന്പിൽ സ്വർണമഴ പെയ്തത്. മഞ്ഞ നിറമായിരുന്നു ഈ മഴയ്ക്ക്. കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലും വർഷങ്ങൾക്കു മുന്‍പ് ചുവപ്പും മഞ്ഞയും നിറങ്ങളിൽ മഴ പെയ്തിരുന്നു.
ഇത്തരം വെള്ളം പരീക്ഷണത്തിനു വിധേയമാക്കിയപ്പോൾ “ട്രന്റഫോളിയ’ വിഭാഗത്തിൽപ്പെട്ട ചില ആൽഗകളാണ് കാരണമെന്ന് ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയിരുന്നു.
വരവറിയിച്ചുകൊണ്ട് പൊടിക്കാറ്റ്
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. മേയ് അവസാനമാകുന്പോഴേക്കും കാലവർഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനു മാങ്ങാമഴ എന്നൊരു വിളിപ്പേരുണ്ട്.
ഡെക്കാൻ പീഠഭൂമി പ്രദേശത്ത് കാലവർഷത്തിന്റെ ആരംഭമാകുന്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വർധിക്കുന്നു. ഏതാണ്ട് ജൂണ്‍ ആരംഭത്തോടെ വളരെ പെട്ടെന്ന് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുകയും ആകാശം കാർമേഘംകൊണ്ട് നിറയുകയും താപനില താഴുകയും മഴ പെയ്യുകയും ചെയ്യുന്നു.
ഉരുളൻ തുള്ളികൾ എങ്ങനെ രൂപപ്പെടുന്നു..?
മഴത്തുള്ളികൾ കണ്ടിട്ടുണ്ടോ ? നന്നായി ഉരുണ്ടിട്ടല്ലേ? എങ്ങനെയാണിതു സംഭവിക്കുന്നത്? മഴത്തുള്ളികൾ ആകാശത്തു നിന്ന് ഭൂമിയിലെത്തുന്നത് സെക്കൻഡിൽ 8 മുതൽ 10 മീറ്റർ വേഗത്തിലാണ്. പ്രതലബലം എന്ന പ്രതിഭാസമാണ് മഴത്തുള്ളികളുടെ ഉരുളിച്ചക്കു കാരണം.
പ്രതല ബലം എന്താണെന്നല്ലേ? ദ്രാവക തന്മാത്രകൾ തമ്മിലുള്ള ആകർഷണ - വികർഷണ ഫലമായി അവയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ബലമാണ് പ്രതലബലം. ഈ പ്രതിഭാസം മൂലം ദ്രാവകങ്ങളുടെ ഉപരിതല വിസ്തീർണ്ണം വളരെ കുറയുന്നു. അങ്ങനെയാണ് ജലത്തുള്ളികൾക്ക് ഗോളാകൃതിയുണ്ടാകുന്നത്. ഉപരിതല വിസ്തീർണം ഏറ്റവും കുറഞ്ഞിരിക്കുക ഉരുണ്ടിരിക്കുന്പോഴാണ് എന്ന് പഠിച്ചിട്ടില്ലേ ?
രണ്ടു കൈവഴികളിലായി
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ് ലഭിക്കുന്നത്.
കൃത്രിമ മഴയും പെയ്യിക്കാം
മഴ പെയ്യുന്നത് എങ്ങനെയെന്ന് നമുക്കറിയാം. സൂര്യന്റെ ചൂടേറ്റ് ജലം നീരാവിയായി മാറും. ഇത് അന്തരീക്ഷത്തിലേക്കുയർന്ന് മേഘമായി മാറുന്നു. പിന്നീട് ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൂമിലേക്കു പതിക്കുന്നതാണ് മഴ. എന്നാൽ ഇങ്ങനെയല്ലാതെ കൃത്രിമമായി മഴ പെയ്യിക്കുന്ന സൂത്രവും ശാസ്ത്രജ്ഞന്മാർ പരീക്ഷിച്ചിട്ടുണ്ട്. ഇതാണ് Cloud Seeding.
സിൽവർ അയോഡൈഡ്, ഖര കാർബണ്‍ ഡൈഓക്സൈഡ് എന്നിവ വിമാനം വഴി മേഘങ്ങളിൽ വിതറിയാണ് കൃത്രിമമഴ പെയ്യിക്കുന്നത്. 1946 ൽ ഇത് ആദ്യമായി പരീക്ഷിച്ചു. അമേരിക്കക്കാരനായ ഇർവിങ്ങ് ലാങ്മൂവും സഹായിയായ വിൻസന്റ് ഷേഫറുമാണ് ഇതിനുപിന്നിൽ. ഇതിന് സിൽവർ അയൊഡൈഡ് ഉപയോഗിക്കാമെന്നു കണ്ടെത്തിയതാകട്ടെ, അമേരിക്കക്കാരൻ തന്നെയായ ബർണാഡ് വൊനേഗഡും. 1987 ൽ കേരളത്തിൽ ഇത് പരീക്ഷിച്ചെങ്കിലും വേണ്ടത്ര വിജയമായിരുന്നില്ല. 1975,1985 കാലങ്ങളിൽ തമിഴ്നാട്ടിലും കൃത്രിമമായി മഴപെയ്യിച്ചിട്ടുണ്ട്.
ഭാരതത്തിൽ മഴ
ഭാരത അന്തരീക്ഷ ശാസ്ത്രവകുപ്പ് (Indian Metereological Department ) മഴയ്ക്കനുസരിച്ച് രാജ്യത്തെ 36 ഉപമണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്. കേരളവും തമിഴ്നാടും ഒരു ഡിവിഷനും കർണാടകയ്ക്കു മൂന്ന് ഉപമണ്ഡലങ്ങളുമുണ്ട്.
ഭാരതത്തിൽ വാർഷിക മഴ കൂടുതൽ ലഭിക്കുന്നത് തീരകർണ്ണാടകയി(വാർഷിക ശരാശരി 345 സെന്റീമീറ്റർ)ലാണ്. രണ്ടാം സ്ഥാനത്തു കൊങ്കൻഗോവയും(310 സെന്റീ മീറ്റർ), മൂന്നാം സ്ഥാനത്ത് കേരളവുമാണ് (വാർഷിക ശരാശരി 293 സെ. മീറ്റർ). തമിഴ്നാട്ടിൽ ഇത് 91 സെന്റീമീറ്ററാണ്.
പുതുമഴയുടെ ഗന്ധം
വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ ആദ്യമായി മഴപെയ്യുന്പോൾ ഒരു പ്രത്യേകതരം ഗന്ധം അനുഭവപ്പെടാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ ? ഇതിനെ പുതുമഴച്ചൂര് എന്നാണ് നാട്ടിൻപുറങ്ങളിൽ പറയുന്നത്. ഈ ഗന്ധം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നറിയാമോ?
മണ്ണിലടങ്ങിയിട്ടുള്ള ‘സ്ട്രെപ്റ്റോമൈസെറ്റ്സ്’ എന്ന ബാക്ടീരിയയാണ് ഈ സുഗന്ധക്കാരൻ. വേനൽക്കാലത്ത് ഈ ബാക്ടീരിയ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി കാത്തിരിക്കും.അങ്ങനെ കാലവർഷത്തിൽ ആദ്യത്തെ മഴ പതിക്കുന്പോൾ പൊടിപടലങ്ങൾക്കൊപ്പം ഈ ബാക്ടീരിയകളും അന്തരീക്ഷത്തിൽ കലരുന്നു. ഇങ്ങനെ അന്തരീക്ഷത്തിൽ ലയിച്ച സ്ട്രെപ്റ്റോമൈസെറ്റ്സ് ബാക്ടീരിയ പുതുഗന്ധം നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നു.
അമ്ലമഴ എന്ന ആസിഡ് റെയ്ൻ
പ്രകൃതിക്കും മനുഷ്യനും മറ്റു ജന്തുജാലങ്ങൾക്കും ഉപകാരിയാണ് മഴയെങ്കിലും ചില ഉപദ്രവകാരികളും മഴക്കൂട്ടത്തിലുണ്ട്. അമ്ലമഴ എന്ന ആസിഡ് റെയ്ൻ,ആലിപ്പഴവർഷം,വർണമഴ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. വ്യവസായ ശാലകളും മോട്ടോർ വാഹനങ്ങളുമെല്ലാം പുറത്തു വിടുന്ന അമ്ലരസമുള്ള വാതകങ്ങൾ ആസിഡ് മഴയ്ക്ക് കാരണമായി എണ്ണപ്പെടുന്നു.
അന്തരീക്ഷത്തിലുള്ള നൈട്രജൻ ലവണങ്ങളുടേയും ഗന്ധകത്തിന്റെയും ഓക്സൈഡുകളായ നൈട്രസ് ഓക്സൈഡും സൾഫർ ഓക്സൈഡും മഴയ്ക്കൊപ്പം ഭൂമിയിൽ പതിക്കുന്നതാണ് അമ്ലമഴ. വ്യാവസായിക സ്ഥാപനങ്ങളിലേയും മോട്ടോർ വാഹനങ്ങളിലേയും കൽക്കരിയും പെട്രോളും കത്തുന്പോൾ ഇത്തരം ഓക്സൈഡുകൾ ഉണ്ടാകുന്നു. അമേരിക്കയിലും ജർമ്മനിയിലും അമ്ലമഴ കൂടുതൽ പെയ്തു കാണുന്നു.
കൂടുതൽ മഴയുണ്ടായിട്ടും ജലക്ഷാമം
രണ്ടു വർഷപാതങ്ങളും (കാലവർഷം, തുലാവർഷം) ഇടമഴകളും 44 നദികളുമുള്ള നമ്മുടെ സംസ്ഥാനമാണ് ലോകത്തേറ്റവും കൂടുതൽ കിണറുകളുടെ സാന്ദ്രതയുള്ള ഭൂപ്രദേശം. എന്നിട്ടും ജലദൗർലഭ്യതയും വരൾച്ചയും നമ്മുടെ സംസ്ഥാനത്തെ പിടികൂടി. മാർച്ച് മാസം തുടങ്ങുന്പോഴേ കാലവർഷം തുടങ്ങാറായോ എന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് നമ്മളിപ്പോൾ.
ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി മഴ ലഭിക്കുന്ന കേരളത്തിൽ, ജല ദൗർലഭ്യത്തിന് പരിഹാരം മഴവെള്ള സംഭരണമാണെന്ന് ഏവർക്കും ഒറ്റവാക്കിൽ പറയാൻ കഴിയും. അതുകൊണ്ട് മഴവെള്ള സംഭരണത്തെക്കുറിച്ച ചർച്ചകൾക്ക് ഒരു പഞ്ഞവുമില്ല.
കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ എങ്ങനെ മഴവെള്ളം സംഭരിക്കാം എന്നതിനെക്കുറിച്ചു ധാരാളം പഠനങ്ങളും പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ, പ്രായോഗിക തലത്തിൽ ഇനിയും പരിഹാരമായിത്തുടങ്ങിയിട്ടില്ല.
ആലിപ്പഴം പെറുക്കാം...
മഴയുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് ആലിപ്പഴവർഷം. ഭൂതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന, ചൂടേറിയ അന്തരീക്ഷത്തിലുള്ള നീരാവി പെട്ടെന്ന് തണുക്കുന്നത് വഴി രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം (hail).
ഉയർന്നു പൊങ്ങുന്ന നീരാവി വളരെ വേഗം തണുക്കുന്നു. ഭൂമിയിൽ നിന്ന് 12 കിലോമീറ്റർ ഉയരത്തിലെത്തുന്പോൾ മുകളിൽ നിന്ന് താഴേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സന്പർക്കത്തിലേർപ്പെടും. അങ്ങനെ ഘനീഭവിച്ച് കൊച്ചുകല്ലുകളായി മാറും.
ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്പോൾ ഐസ് പരലുകൾക്ക് ഭാരവും വലിപ്പവും കൂടുമല്ലോ. ഭാരം താങ്ങാനാവാതെ ഐസ്കട്ടകൾ താഴേക്കു തന്നെ പതിക്കുകയും ചെയ്യും. ഇതാണ് ആലിപ്പഴ വർഷം.
ഗിഫു മേലാറ്റൂർ
******************************************
രാജസ്ഥാനിൽ മണ്‍സൂണ്‍
കർണാടകയിൽ മണ്‍സൂണ്‍ കാലത്ത് (ജൂണ്‍-സെപ്റ്റംബർ) ആകെ വർഷപാതം 250 സെന്റീമീറ്റർ ആണ്. കേരളത്തിൽ 203 സെന്റീമീറ്ററും ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തും പൂർവഭാഗത്തും പശ്ചിമ-പൂർവഘട്ടങ്ങൾക്കു കിഴക്കും 50-75 സെന്റീ മീറ്റർ വരെ മഴ കുറയും. ആസാം താഴ്വരയിൽ 250 സെന്റീ മീറ്ററിലധികം മഴ ലഭിക്കുന്പോൾ രാജസ്ഥാനിൽ 20 സെന്റിമീറ്ററിലും താഴയേ മഴ ലഭിക്കാറുള്ളൂ.
മഴയോ... മഴ
എന്താണ് മണ്‍സൂണിന്റെ പ്രധാനഘടകമെന്നറിയാമോ ? അണമുറിയാത്ത മഴ തന്നെ! അതിന്റെ രൂപവും ഭാവവും നിർണയിക്കുന്നത് കാലവർഷത്തിന്റെ തീവ്രതയും ഗതിവിഗതികളും തന്നെയാണ്. മണ്‍സൂണ്‍ കാലങ്ങളിൽ ഇന്ത്യയുടെ പലഭാഗങ്ങളിലും പലതോതിലും പല തരത്തിലുമായിരിക്കും മഴ ലഭിക്കുന്നത്.
ഇന്ത്യയിൽ ആകെ ലഭിക്കുന്ന മഴയുടെ 70% ത്തിലധികവും തെക്കു പടിഞ്ഞാറൻ മണ്‍സൂണിലൂടെയാണ് ലഭിക്കുന്നത്. മണ്‍സൂണ്‍ വൈകുകയാണെങ്കിൽ ജല ദൗർലഭ്യം ഉണ്ടാകുമെങ്കിലും അവസാനകാലത്ത് കോരിച്ചൊരിയുന്ന മഴ ലഭിക്കാറുണ്ട്. മേയ്മാസം പശ്ചിമ തീരത്തും ഉത്തര ബംഗാളിലും സമൃദ്ധമായി മഴ ലഭിക്കാറുണ്ട്. ജൂണ്‍ മാസം മണ്‍സൂണിന്റെ കടന്നാക്രമണത്തിൽ ഇന്ത്യയൊട്ടുക്കുതന്നെ മഴ തിമിർത്തു പെയ്യുന്നു. ഇപ്പോൾ കൂട്ടുകാർ അനുഭവിക്കുന്നത് മണ്‍സൂൺ കാലവർഷമാണ്.
മഴയുടെ അളവ്
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലവർഷക്കാലത്ത് മിക്കവാറും ദിനംപ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള മൊസിംഗ്റാമിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് 813 സെന്റീമീറ്റർ മഴ ലഭിക്കുന്നു.
1080 സെന്റീമീറ്ററാണ് ഇവിടത്തെ വാർഷിക വർഷപാതത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റർ വരെ വാർഷിക വർഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ് ഈ കാലവർഷക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്.
പിൻവാങ്ങും നേരം
മേഘങ്ങളെ സംബന്ധിച്ച ഇൻസാറ്റ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് 30-40 ദിവസം കൂടുന്പോൾ ഭൂമധ്യരേഖയ്ക്കു സമീപം മേഘക്കൂട്ടങ്ങൾ രൂപം പ്രാപിച്ച് അവ ഹിമാലയത്തിനടുത്തേക്ക് ദിനം പ്രതി 100 കിലോമീറ്റർ വേഗത്തിൽ നീങ്ങി ഹിമാലയൻ താഴ്വരയിൽ വർഷിക്കുന്നു.
ജൂണ്‍-ജൂലൈയ് മാസങ്ങളിൽ കാറ്റിന്റെയും മഴയുടെയും ശക്തി വർധിക്കുകയും ഓഗസ്റ്റ് അന്ത്യം വരെ സ്ഥിരമായ തോതിൽ നിൽക്കുകയും ചെയ്യുന്നു. സെപ്തംബർ മൂന്നാം ആഴ്ചയോടെ ഇന്ത്യയുടെ വടക്കു പടിഞ്ഞാറുനിന്ന് മണ്‍സൂണ്‍ പിൻവാങ്ങുകയും ചെയ്യും.
മഴ ഉണ്ടാകുന്നത്
കേരളത്തിൽ ജൂണ്‍ മാസാദ്യത്തിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ജൂണ്‍ അവസാനത്തോടെ ഇന്ത്യയാകെ വ്യാപിക്കുന്നു. നാലു മുതൽ ആറു വരെ കനമുള്ള ആർദ്രമായ തണുത്ത കടൽക്കാറ്റ് ഉഷ്ണക്കാറ്റിനെ തള്ളിമാറ്റുന്നതോടെ ഇടി, മിന്നൽ, ചുഴലിക്കാറ്റ് മിതമായോ ശക്തിയായോ പെയ്യുന്ന മഴ തുടങ്ങിയവ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ആർദ്രമായ വായു പിണ്ഡത്തിനുള്ളിൽ സംഭവിക്കുന്ന ഗതികവും താപഗതികവുമായ പ്രക്രിയകൾ കൊണ്ടാണ് മഴ ഉണ്ടാകുന്നത്.
ദൃഢപ്രതിജ്ഞയെടുക്കാം...
ഒന്നാലോചിച്ചു നോക്കൂ...മൂന്നുശതമാനം മാത്രമുള്ള കുടിവെള്ളം പാഴാക്കുന്നത് എത്രമാത്രം കഠിനമാണ്. അനാവശ്യമായി ജലം നമ്മൾ ഉപയോഗിക്കുന്നു. ജലസ്രോതസ്സുകൾ മലിനമാക്കുന്നു. മഴവെള്ളം സംരക്ഷിക്കാതെ ഒഴുക്കി കളയുന്നു. ഈ വർഷം നമുക്കൊരു ദൃഢപ്രതിജ്ഞയെടുക്കാം...
ഞാൻ മൂലം ഒരു തുള്ളി വെള്ളം പോലും മലിനമാകില്ല. വെള്ളം ദുരുപയോഗം ചെയ്യില്ല. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ സ്നേഹപൂർവ്വം പിൻതിരിപ്പിക്കും. ഇങ്ങനെ ചങ്ങാതിമാരെല്ലാവരും ചെയ്യുകയാണെങ്കിൽ കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന ജലത്തെ നമുക്കു തന്നെ സംരക്ഷിക്കാവുന്നതേയുള്ളൂ.
മഴ രേഖപ്പെടുത്താം
വാർത്തകളിൽ, ഇത്ര മില്ലീമീറ്റർ മഴ രേഖപ്പെടുത്തി, ഇത്ര മില്ലീമീറ്റർ മഴപെയ്തു എന്നിങ്ങനെയൊക്കെ കേട്ടിട്ടില്ലേ ? ഇതെന്താണീ മീറ്റർ കണക്ക്. മഴയുടെ തീവ്രത അളക്കുന്നത് റെയിൻഗേജ് എന്ന ഉപകരണം വഴിയാണ്. ഈ ഉപരണം മഴ പെയ്യുന്ന സ്ഥലത്ത് വയ്ക്കുന്നു.
മഴവെള്ളം സംഭരിക്കുന്നു. അതിൽ വീഴുന്ന മഴവെള്ളത്തിന്റെ തോതനുസരിച്ചാണ് മഴയുടെ അളവ് കണക്കാക്കുന്നത്. റെയിൻഗേജ് വഴി മഴ അളക്കുന്നതിനെ ഇങ്ങനെ രേഖപ്പെടുത്തുന്നു. (24 മണിക്കൂറിൽ ലഭിക്കുന്ന മഴ മില്ലീമീറ്ററിൽ)
* വളരെ ചെറിയ മഴ -250 മില്ലിമീറ്ററിനു താഴെ രേഖപ്പെടുത്തിയാൽ
* നേരിയ മഴ - 250 നും 750 നും ഇടയ്ക്കുള്ള മഴ
* മിതമായ മഴ - 750 നും1000 നും ഇടയ്ക്കുള്ള മഴ
* കനത്തമഴ - 1500നും 2000 ത്തിനും ഇടയ്ക്കുള്ള മഴ
* കൂടുതൽ കനത്ത മഴ - 2000 മില്ലിമീറ്ററിനു മുകളിലുള്ള മഴ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ