Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണാത്തവരും കുറവായിരിക്കും. ഇന്ത്യയുടെ വിലമതിക്കാനാവാത്ത രുചിയാണ് അമുൽ. പാൽ, പാലുത്പന്ന വിപണിയിലെ ഗുണമേന്മയുടെ പര്യായം.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യനിർമാണ ബ്രാൻഡുകളിലൊന്ന്. ശതകോടികളുടെ ആസ്തിയിൽ എത്തിനിൽക്കുന്ന ഗുജറാത്തിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ കഥ, സ്വപ്നങ്ങളുടെ കൂടി കഥയാണ്. വർഗീസ് കുര്യനെന്ന ‘ഇന്ത്യയുടെ പാൽക്കാരൻ’ ക്ഷീരകർഷകരുടെ സ്വപ്നങ്ങളെ ക്ഷീരവിപ്ലവമാക്കിയ കഥ.
ഇന്ത്യയെ ലോകത്തിൽ ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയ ധവളവിപ്ലവത്തിന്റെ പിതാവായാണ് മലയാളിയായ ഡോ. വർഗീസ് കുര്യൻ അറിയപ്പെടുന്നത്.
ആനന്ദിലേക്ക്
ഗുജറാത്തിലെ ആനന്ദ് എന്ന ചെറിയ ഗ്രാമത്തിൽ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷനേടാൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ത്രിഭുവൻദാസ് പട്ടേൽ തുടങ്ങിവച്ച കർഷകരുടെ ചെറുസഹകരണ സംഘത്തെ അമുൽ എന്ന രാജ്യാന്തര ബ്രാൻഡായി വളർത്തിയെടുത്തത് കുര്യനാണ്.
ആനന്ദ് എന്ന ചെറിയ ഗ്രാമത്തിലേക്ക് വർഗീസ് കുര്യൻ എത്തുന്നത് തികച്ചും ആകസ്മികമായാണ്. 1921 നവംബർ 26 ന് കോഴിക്കോട്ടു ജനിച്ച വർഗീസ് കുര്യൻ മദ്രാസ് ലയോള കോളജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. എൻജിനിയറിംഗ് പഠനത്തിനു ശേഷം ടാറ്റ സ്റ്റീൽ കന്പനിയിൽ അപ്രന്റീസ് ആയി.
മെറ്റലർജി, ന്യൂക്ലിയർ ഫിസിക്സ് ഇവയിൽ ഉന്നത പഠനം നടത്താനുള്ള അമേരിക്കൻ സ്കോളർഷിപ്പിന് യോഗ്യത നേടിയെങ്കിലും സ്വപ്നത്തിൽപോലും വിചാരിക്കാത്ത വിധത്തിൽ പഠന വിഷയമായി ഭാരത സർക്കാർ നൽകിയത് ഡയറി എൻജിനിയറിംഗായിരുന്നു. ന്യൂക്ലിയർ ഫിസിക്സിലെ അപാര സാധ്യതകൾ മനസിൽ താലോലിച്ചയാളിന് ഡയറി എൻജിനിയറാകാനുള്ള ഓഫർ. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പഠനശേഷം തിരിച്ചെത്തിയ കുര്യനെ കാത്തിരുന്നത് ആനന്ദ് വെണ്ണ ഫാക്ടറിയിലെ എൻജിനിയർ ഉദ്യോഗം.
സർക്കാർ ചെലവിൽ പഠിച്ചതിനാലും ജോലി സ്വീകരിച്ചില്ലെങ്കിൽ ചെലവായ തുക തിരിച്ചു നൽകാനില്ലാത്തതിനാലും കുര്യൻ, ആനന്ദ് എന്ന ഉറക്കംതൂങ്ങി ഗ്രാമത്തിലേക്കെത്തി. കർഷകരെ സേവിക്കുകയായിരുന്നില്ല താൻ വിഭാവനം ചെയ്തിരുന്ന തൊഴിലെന്ന് വർഗീസ് കുര്യൻ ആത്മകഥയിൽ പറയുന്നു. അങ്ങനെ ആനന്ദിലെ സർക്കാർ വെണ്ണ ഫാക്ടറിയുടെ ഒരു ഭാഗത്ത് ഡയറി എൻജിനിയറായി കുര്യൻ ജീവിതമാരംഭിച്ചു.
അതേ വെണ്ണ ഫാക്ടറിയുടെ മറ്റൊരു ഭാഗം ത്രിഭൂവൻദാസ് പട്ടേലിന്റെ നേതൃത്വത്തിൽ കെയ്റ ക്ഷീര കർഷകസംഘം ഏറ്റെടുത്ത് ഒരു ഡയറി യൂണിറ്റ് ആരംഭിച്ചിരുന്നു. ക്ഷീരവിപണന രംഗത്തെ ചൂഷണത്തിനെതിരേ ആരംഭിച്ച കെയ്റ സംഘവും കുര്യനും തമ്മിലുള്ള ഒരു ആജീവനാന്ത ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
കുര്യനും അമുലും
അമേരിക്കയിൽ ഉപരിപഠനം നടത്തിയ എൻജിനിയർക്ക് ചെയ്യാൻ മാത്രമുള്ള ജോലി വെണ്ണ ഫാക്ടറിയിലില്ലായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ആനന്ദിലെ ജീവിതം കുര്യന് വിരസമായി. ഇതേ സമയം ഡയറിയുടെ ഒരു ഭാഗമേറ്റെടുത്ത സഹകരണ സംഘമാകട്ടെ പഴകിയ ഉപകരണങ്ങളുമായി മല്ലിടുകയായിരുന്നു. പലപ്പോഴും കേടുപാടുകൾ തീർക്കാൻ ത്രിഭൂവൻദാസ് കുര്യന്റെ സഹായം തേടി.
ആനന്ദിൽ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നു മനസ്സിലാക്കിയ കുര്യൻ നിരന്തരമായി രാജി താത്പര്യം അറിയിച്ചിരുന്നു. സഹകരണ സംഘമാവട്ടെ അക്കാലത്ത് പുതിയ ഉപകരണങ്ങൾ വാങ്ങാൻ കുര്യന്റെ സഹായം തേടി. അവ എത്തിയപ്പോഴേക്കും കുര്യന്റെ രാജി സർക്കാർ സ്വീകരിക്കുകയും അദ്ദേഹം ആനന്ദ് വിടാൻ ഒരുങ്ങുകയും ചെയ്തു.
പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ തങ്ങളുടെ ആളുകളെ പഠിപ്പിക്കുന്നതുവരെ ആനന്ദിൽ തുടരാൻ ത്രിഭുവൻദാസാണ് കുര്യനോടഭ്യർത്ഥിച്ചത്. അപാരമായ സത്യസന്ധതയും, കൃഷിക്കാരോട് പൂർണമായ സമർപ്പണ ബുദ്ധിയുമുള്ള ഒരു ജനനേതാവിന്റെ അഭ്യർഥന നിരസിക്കാൻ കഴിയാതെ കുര്യൻ കേവലം രണ്ടുമാസത്തേക്ക് കെയ്റ സഹകരണ സംഘത്തിൽ മാനേജരായി പ്രവേശിച്ചു. പിന്നെ സംഭവിച്ച കാര്യങ്ങൾ ഇന്ത്യയുടെ ക്ഷീരമേഖലയെ മാത്രമല്ല ഗ്രാമീണ ഭാരതത്തിന്റെ വികസന ചരിത്രത്തിലെ മായാത്ത ഏടുകളാണ്.
കെയ്റയിൽ നിന്ന് അമുലിലേക്ക്…
1948ൽ കെയ്റ സംഘത്തിന്റെ സംഭരണശേഷി 200 ലിറ്റർ ആയിരുന്നു. കെയ്റ സഹകരണ സംഘം അമുൽ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഉത്പാദകർക്ക് അധികവില ലഭിക്കുന്പോൾ തന്നെ ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക എന്ന അടിസ്ഥാനതത്വം അമുൽ മറന്നില്ല.
എരുമപ്പാലിൽ നിന്ന് പാൽപ്പൊടി ഉണ്ടാക്കാനാവില്ലെന്ന വിശ്വാസം തകർത്തെറിഞ്ഞ് കർഷകരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പാൽപ്പൊടി ഫാക്ടറി 1955 ൽ പ്രധാനമന്ത്രി നെഹ്റു ഉദ്ഘാടനം ചെയ്തു.
ആനന്ദിലെ സാധാരണക്കാരായ ക്ഷീരകർഷകരൊത്ത് ഒരുരാത്രി ചെലവഴിച്ച ലാൽബഹദൂർ ശാസ്ത്രിയുടെ നിർദ്ദേശപ്രകാരം ആനന്ദ് മാതൃകയിലുള്ള സഹകരണ സംഘങ്ങൾ ഇന്ത്യയൊട്ടാകെ സ്ഥാപിക്കുന്നതിനായി നാഷണൽ ഡയറി വികസന ബോർഡ് 1965 ൽ സ്ഥാപിക്കപ്പെട്ടു. പാലുത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയെ ലോകത്തിൽ പാലുത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കാനും കഴിയുന്നവിധം ഓപ്പറേഷൻ ഫ്ലഡ് പദ്ധതി വിഭാവനം ചെയ്യാൻ ഇത് ഇടയാക്കി. ഗ്രാമീണ മാനേജ്മെന്റ് പഠനത്തിനായി ആനന്ദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് സ്ഥാപിക്കപ്പെട്ടു.
ഇതിനിടെ ഗുജറാത്തിലെ മറ്റ് ജില്ലകളിലെ ക്ഷീരയൂണിയനുകളും കൂട്ടിച്ചേർത്ത് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടു. അമുൽ എന്ന വിപണിനാമം തന്നെ അവരും സ്വീകരിച്ചു. പാൽപ്പൊടി, വെണ്ണ, ചീസ്, കണ്ടൻസ്ഡ് മിൽക്ക്, ബേബീഫുഡ്, ഐസ്ക്രീം തുടങ്ങിയ എല്ലാ മേഖലകളിലേക്കും അമുൽ കടന്നു ചെന്നു.
2012 സെപ്റ്റംബർ ഒൻപതിനു വർഗീസ് കുര്യൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആനന്ദിൽ തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയത്. യഥാർഥ ജനാധിപത്യത്തിലധിഷ്ഠിതമായ സഹകരണ പ്രസ്ഥാനങ്ങളുടെ വിജയമാണ് അമുലിന്റെ കഥ ചൂണ്ടിക്കാട്ടുന്നത്. കർഷകർതന്നെ പ്രസ്ഥാനങ്ങൾക്ക് ഉൗർജം പകരുന്ന വിജയകഥ. സ്വപ്നം കാണാൻ കഴിവുള്ള വർഗീസ് കുര്യനെപ്പോലെയുള്ളവരുടെ കൈത്താങ്ങുകൂടി ലഭിച്ചതാണ് അമുലിന്റെ വിജയം.
ക്ഷീരവിപ്ലവത്തേക്കുറിച്ച് സിനിമ
ഇന്ത്യയിലെ ഡയറി വ്യവസായ മേഖലയെ ഒരു തുള്ളിയിൽ നിന്ന് പ്രളയത്തിലേക്ക് നയിക്കുക എന്ന ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ ആശയം പ്രചരിപ്പിക്കാൻ ഒരു സിനിമയും നിർമ്മിക്കപ്പെട്ടു. 1976 ൽ പുറത്തിറങ്ങിയ മന്ഥൻ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്തനായ ശ്യാം ബെനഗലായിരുന്നു. സ്മിതാപാട്ടീൽ, ഗിരീഷ് കർണാഡ്, നസ്റുദീൻ ഷാ എന്നിവർ മുഖ്യവേഷങ്ങളിലെത്തി.
ഈ സിനിമയുടെ നിർമാതാക്കളാകട്ടെ ഗുജറാത്തിലെ പാലുത്പാദകരായ കർഷകരായിരുന്നു. ഇതിനായി ഓരോ പാലുത്പാദകനും ഓരോ രൂപ വീതമാണ് സംഭാവനയായി നൽകിയത്.
ആത്മകഥ
ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ ചരിത്രവും വർഗീസ് കുര്യന്റെ ജീവിത വീക്ഷണവും, അനുഭവങ്ങളും വിവരിക്കുന്ന ആത്മകഥയാണ് ‘എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു’ (I too had a Dream).
പദവികൾ, പുരസ്കാരങ്ങൾ
മാഗ്സസെ അവാർഡ്, വാട്ലർ പീസ് പ്രൈസ്, വേൾഡ് ഫുഡ് പ്രൈസ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയുൾപ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തര അവാർഡുകൾ കുര്യന് ലഭിച്ചിട്ടുണ്ട്. യുഎസിലെ മിഷിഗണ്‍ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഗുജറാത്ത്, അലഹബാദ് കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു.
വർഗീസ് കുര്യൻ തന്നെ സ്ഥാപിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് തുടങ്ങിയവയുടെ തലപ്പത്ത് ദീർഘകാലം പ്രവർത്തിച്ചു. പാക്കിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ക്ഷീരമേഖലയുടെ വികസനത്തിനായി കുര്യന്റെ സേവനം പ്രയോജനപ്പെടുത്തി.
അമുൽ പെണ്‍കുട്ടി
പ്രായം അൻപതിലധികമായിട്ടും ബാല്യവും കുസൃതിയും കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടി അമുലിന്റെ ഭാഗ്യമുദ്രയാണ്. വട്ടത്തിൽ ചുവന്ന കുത്തുകളുള്ള കുട്ടിക്കുപ്പായവും, ഉച്ചിയിൽ ഉയർത്തിക്കെട്ടിയ നീലമുടിയും ഉണ്ടക്കണ്ണുകളുമുള്ള ഇവൾ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായി.
അമുൽ വെണ്ണയുടെ പ്രചാരണത്തിനായി ഇറങ്ങിയ ‘അട്ടർലി, ബട്ടർലി ഡെലീഷ്യസ്’ എന്ന പരസ്യ വാചകം ഏറ്റവും കൂടുതൽ കാലം നിലനിന്ന പരസ്യവാചകമാക്കി മാറ്റാൻ ഈ പെണ്‍കുട്ടിക്ക് കഴിഞ്ഞു. എപ്പോഴും ചിരിക്കുന്ന ഈ പെണ്‍കുട്ടി ഒരിക്കലാണ് കണ്ണുനീരൊഴുക്കി പ്രത്യക്ഷപ്പെട്ടത്. ഡോ. വർഗീസ് കുര്യൻ അന്തരിച്ച 2012 സെപ്റ്റംബർ ഒൻപതിന്. സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന പരസ്യങ്ങളുമായും അമുൽ നമുക്കു മുന്നിലേക്ക് എത്താറുണ്ട്.
ഡോ. സാബിൻ ജോർജ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ