Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും ഗസലുകൾ ഉയരുന്പോൾ ചാരുകസേരയിൽ ലയിച്ചിരുന്നു മയങ്ങുകയാണ് മലയാളത്തിന്റെ സുൽത്താൻ. ആസ്വാദകമനസിൽ ചിരിയും ചിന്തയും നൽകി, മലയാള ഭാഷയും സാഹിത്യവും നിലനിൽക്കുന്ന കാലത്തോളം അദ്ദേഹവും അദ്ദേഹത്തിന്റെ എഴുത്തും നിറഞ്ഞുനിൽക്കുകതന്നെ ചെയ്യും.
ജീവിതരേഖ
1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറന്പിൽ കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മായുടെയും മൂത്തമകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് വീട്ടിൽനിന്ന് ഒളിച്ചോടി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേർന്ന് ഭടനായി. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ജീവിതം അനുഭവിച്ചു.
ഭഗത് സിംഗ് രാജഗുരു ശുകദേവ് മോഡൽ തീവ്രവാദ സംഘടനയുണ്ടാക്കി. അതിന്റെ മുഖപത്രമായ ഉജ്ജീവനം വാരിക നടത്തി. അക്കാലത്ത് പ്രഭ എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. 1994 ജൂലൈ അഞ്ചിന് ആ മഹാസാഹിത്യകാരൻ വിടവാങ്ങി. ഭാര്യ: ഫാബി ബഷീർ. മക്കൾ: ഷാഹിന ഹബീബ്, അനീസ് ബഷീർ.
മനുഷ്യമനസിനെ അടുത്തറിഞ്ഞ എഴുത്തുകാരൻ
തീക്ഷ്ണമായ അനുഭവങ്ങളുടെ മൂശയിൽ ഉരുകി രൂപപ്പെട്ടതാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന വ്യക്തിയും ബഷീറിയൻ സാഹിത്യവും. യുവത്വത്തിന്റെ ചങ്കൂറ്റവുമായി ഭാരതമൊട്ടാകെ അലഞ്ഞുനടന്ന ബഷീർ വ്യത്യസ്ത സംസ്കാരവും ജീവിതവും അടുത്തറിഞ്ഞു.
1920കളിൽ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന ബഷീർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് തന്റെ യാത്ര ആരംഭിച്ചു. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് അറേബ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും യാത്രചെയ്തു.
കണക്കപ്പിള്ള, അടുക്കളക്കാരൻ, കപ്പൽ തൊഴിലാളി, കൈനോട്ടക്കാരൻ, ന്യൂസ്പേപ്പർ വിൽപ്പനക്കാരൻ, ട്യൂഷൻ മാസ്റ്റർ തുടങ്ങി പല ജോലികളും ഇക്കാലയളവിൽ അദ്ദേഹം ചെയ്തു. എറണാകുളത്ത് ബഷീർസ് ബുക്സ്റ്റാൾ ആരംഭിച്ചു.
കുറച്ചുകാലം ഹിന്ദു, സന്യാസിയായും കഴിഞ്ഞു. ഈ യാത്രയിൽനിന്നു കിട്ടിയ അനുഭവങ്ങൾ ബഷീർ എന്ന വ്യക്തിയെ എഴുത്തുകാരനാക്കുകയായിരുന്നു. ഈ മഹാപ്രസ്ഥാനത്തിന്റെ അന്ത്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യകാരൻ ജന്മംകൊള്ളുന്നത്.
ഇമ്മിണി ബല്ല്യ എഴുത്തുകാരൻ
ഇത്രയും അനുഭവങ്ങളുടെ പരന്പരകൾതന്നെ ഉണ്ടായിട്ടും മലയാളത്തിന്റെ നവോഥാന സാഹിത്യകാരന്മാരിൽ ഏറ്റവും കുറച്ചുമാത്രം എഴുതിയ സാഹിത്യകാരനായിരുന്നു ബഷീർ. അതുപോലെതന്നെയായിരുന്നു കൃതികളുടെ വലിപ്പവും. എഴുത്തിൽ എന്നും തന്റേതായ ചില തീരുമാനങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. വലിപ്പമല്ല കൃതിയുടെ മൂല്യം നിർണയിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
വലിയ നോവലുകൾ എഴുതാൻ എനിക്കിഷ്ടമല്ല. രചിച്ച നോവലുകൾക്ക് കലാമൂല്യവും അടുക്കും ചിട്ടയും കുറവായിരിക്കും, എന്നായിരുന്നു ബഷീറിന്റെ ചിന്ത. 200 പേജുകൾക്ക് താഴെ മാത്രമേ അദ്ദേഹത്തിന്റെ കൃതികൾക്ക് വലിപ്പമുള്ളൂ. ബഷീറിന്റെ മാത്രം വാക്കുകൾ
മലയാള ഭാഷയിൽ ഇന്നേവരെ ആരും കേൾക്കാത്ത വാക്കുകളിലൂടെ വായനക്കാരെ കൈയിലെടുത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാള വ്യാകരണം പഠിക്കണമെന്ന് ഉപദേശിക്കുന്ന അനിയൻ അബ്ദുൾ ഖാദറിനു ബഷീർ നൽകുന്ന മറുപടി ഇങ്ങനെയാണ് “പോടാ ബടുക്കേ, നിന്റെ കെട്ടിയോൾക്ക് സ്ത്രീധനം കിട്ടിയതാണോടാ മലയാള ഭാഷ? എനിക്കിഷ്ടമുള്ളതുപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങൾവച്ച് എഴുതുമെടാ ഞാൻ. നിന്റെയൊരും തൊലിപാണ്ടൻ വ്യാരകരണം’’ .
താൻ തീരുമാനിക്കുന്നതാണ് തന്റെ ഭാഷയെന്ന് ബഷീർ വിശ്വസിച്ചു. ഭാഷാപണ്ഡിതന്മാർക്കോ, വരേണ്യവർഗ വ്യാകരണങ്ങൾക്കോ എന്നും അപ്രാപ്യമായിരുന്നു ബഷീറിന്റെ ശൈലി. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് ഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് ഒരു നൂതനലോകം അദ്ദേഹം സൃഷ്ടിച്ചു. വാക്കുകൾക്കൊണ്ട് മൗനവും ആ മൗനത്തിലൂടെ ജീവിതങ്ങളും ബഷീർ ആവിഷ്കരിച്ചു.
ബാല്യകാല സഖിയിലെ ഇമ്മിണി ബല്ല്യ ഒന്ന്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നിലെ ഹല്ല തുട്ടാപ്പി, ക്ലോം പ്ലോം, ഉമ്മിണിശ്ശ, പ്രേമലേഖനത്തിലെ ഡങ്ക് ഡിങ്കോ, ചപ്ലാച്ചി എന്നിങ്ങനെ നീളുന്നു ബഷീറിന്റെ മാത്രം നിഘണ്ടുവിലെ വാക്കുകൾ.
പേരിലുമുണ്ട് വ്യത്യസ്തത
വാക്കുകളുടെ കാര്യം പറഞ്ഞതുപോലെ തന്നെ ബഷീറിന്റെ കഥാപാത്രങ്ങളുടെ പേരും വായനക്കാരിൽ കൗതുകം നിറയ്ക്കും. പേരുകളിൽ ഏറ്റവുമധികം പ്രശസ്തി നേടിയത് എട്ടുകാലി മമ്മൂഞ്ഞാണ്. കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളുടെ ഫലമായി “ അയാളൊരു എട്ടുകാലി മമ്മൂഞ്ഞാണ്’’എന്നൊരു പ്രയോഗം പോലും നാട്ടിൻപുറങ്ങളിലുണ്ട്.
രസകരമായ മറ്റൊരു പേരാണ് ആകാശമിഠായി. പ്രേമലേഖനത്തിലെ കാമുകീ കാമുകന്മാരായ സാറാമ്മയും കേശവൻ നായരും അവരുടെ കുഞ്ഞിനു നൽകാൻ തീരുമാനിക്കുന്ന പേരാണ് ആകാശമിഠായി. ആനവാരി രാമൻ നായർ, തുരപ്പൻ അവറാൻ, മുച്ചീട്ടുകളിക്കാരൻ പോക്കർ, കണ്ടന്‍പറയൻ, മണ്ടൻ മുത്തപ്പ, പൊൻകുരിശു തോമ തുടങ്ങി എത്രയെത്ര പേരുകളാണ് ബഷീർ നമുക്കു സമ്മാനിച്ചത്.
സ്നേഹത്തിൽ ഊതിക്കാച്ചിയ പൊന്ന്
ബഷീർകൃതികളുടെ അന്തർധാര സ്നേഹമാണ്. സന്യാസിയുമായിരുന്ന ഒരു വ്യക്തിയുടെ മനസിലെ അദ്വൈതഭാവമായിരിക്കാം ഇത്തരമൊരു മാനസിക ഭാവത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മനുഷ്യനു മാത്രമുള്ളതല്ല ഈ ഭൂഗോളം. പാറ്റയും പല്ലിയും പഴുതാരയും മുതൽ സർവചരാചരങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ മഹത്തായ ധാർമികതയാണ് ബഷീർ കൃതികളിൽ ഏറെയുള്ളത്.
ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ അയാളുടെ സാഹചര്യവും അനുഭവങ്ങളും ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്രയും അനുഭവങ്ങളുടെ കലവറയായ ഒഴു എഴുത്തുകാരനെ ലോകസാഹിത്യത്തിൽത്തന്നെ കാണാൻ കഴിയില്ല. ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ അദ്ദേഹം ഇതേക്കുറിച്ച് പറയുന്നുമുണ്ട്.
പുരസ്കാരങ്ങൾ
നാല് താമ്രപത്രങ്ങൾ, കേന്ദ്ര - കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകൾ, പദ്മശ്രീ (1982), കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റേഴ്സ് (1987) ബിരുദം, ലളിതാംബിക അന്തർജനം പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി ഒട്ടനേകം ബഹുമതികൾ എഴുത്തിന്റെ സുൽത്താനെ തേടിയെത്തി.
കൃതികൾ
ജയകേരളം മാസികയിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ബഷീറിന്റെ ആദ്യ കൃതി. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, മുച്ചീട്ട് കളിക്കാരന്റെ മകൾ, ആനവാരിയും പൊൻകുരിശും, വിശ്വവിഖ്യാതമായ മൂക്ക്, മതിലുകൾ, ജന്മദിനം, ഭൂമിയുടെ അവകാശികൾ, താരാസ്പെഷൽസ്, കഥാബീജം, സ്ഥലത്തെ പ്രധാന ദിവ്യൻ, വിഡ്ഡികളുടെ സ്വർഗം, അനർഘനിമിഷം, മരണത്തിന്റെ നിഴൽ, ശബ്ദങ്ങൾ, പാവപ്പെട്ടവരുടെ വേശ്യ, ജീവിതത്തിന്റെ നിഴൽപ്പാടുകൾ, വിശപ്പ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ആനപ്പൂട, ശിങ്കിടിമുങ്കൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.
വെള്ളിത്തിരയിലെ സാന്നിധ്യം
മലയാള സാഹിത്യലോകത്തു മാത്രമല്ല, ചലച്ചിത്രരംഗത്തും ബഷീർ തന്റേതായ ഇടം നേടിയെടുത്തു. നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി ബഷീർ തിരക്കഥ രചിച്ച ചിത്രമാണ് ഭാർഗവീ നിലയം. മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തേയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നാണ് ഭാർഗവീ നിലയമെന്ന് നിസംശയം പറയാം. അദ്ദേഹത്തിന്റെ നോവലുകളായ മതിലുകളും ബാല്യകാലസഖിയും പിന്നീട് അതേ പേരുകളിൽ സിനിമയായിട്ടുണ്ട്.
ബി. വിശ്വമോഹനൻ പിള്ള
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം; രേവതിക്ക് നീതി കിട്ടണമെന്ന് പ്രതിഷേധക്കാർ
വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു; നാലു വയസുകാരന് ദാരുണാന്ത്യം
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതി