Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവൻ പോലും പണയംവച്ച് ഭൂമിക്കടിയിൽനിന്ന് കൽക്കരി കുഴിച്ചെടുക്കുന്നുണ്ട്. ഭൂമിയിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഉൗർജസ്രോതസായ കൽക്കരിയെക്കുറിച്ചാണ് ഈ ലക്കം ചോക്ലേറ്റിൽ
കൽക്കരി ഖനനം
ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഭൂമിക്കുള്ളിൽനിന്നുമൊക്കെ കൽക്കരി ശേഖരിക്കുന്ന പ്രവർത്തനത്തിനാണ് കൽക്കരി ഖനനം എന്നു പറയുന്നത്. ആയിരക്കണക്കിന് വർഷം മുന്‍പേ ഭൂമിയുടെ ഉപരിതലത്തിലുള്ള കൽക്കരി ഖനനം ചെയ്തെടുക്കാൻ തുടങ്ങിയിരുന്നു. ബ്രിട്ടനിലെ വെയിൽസിൽ വെങ്കല യുഗത്തിൽത്തന്നെ കൽക്കരി ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൽക്കരി കഷ്ണങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്യാനും ചൂടു പിടിപ്പിക്കാനുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.
14-ാം നൂറ്റാണ്ടോടെയാണ് യൂറോപ്പിൽ ഭൂമിക്കടിയിലെ കൽക്കരി ഖനനം തുടങ്ങിയത്. ആദ്യകാലങ്ങളിൽ തൊഴിലാളികൾക്ക് ഇറങ്ങി വെളിച്ചംകണ്ട് നിൽക്കാൻ കഴിയുന്നത്ര അഴമുള്ള കിണറുകൾ കുഴിച്ചായിരുന്നു ഖനനം. എന്നാൽ പിന്നീട് വ്യാവസായിക വിപ്ലവത്തിന്റെ കടന്നുവരവോടെ ഖനനത്തിന്റെ ആഴവും പരപ്പുമൊക്കെ കൂടിവന്നു. ആഴം കൂടുംതോറും കൽക്കരി ഖനികളിലെ അപകടസാധ്യതയും കൂടും. ഖനിക്കുള്ളിലെ ജലമാണ് പ്രധാന പ്രശ്നം. പുറത്ത് മഴപെയ്താൽ അത് അപ്രതീക്ഷിതമായി ഖനിക്കുള്ളിലെ ജലനിരപ്പ് ഉയർത്തും. ഇത് ഖനിക്കുള്ളിലെ തൊഴിലാളികൾക്ക് ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ വെള്ളം പന്പു ചെയ്തുകളയാനുള്ള ശക്തമായ മോട്ടറുകൾ കണ്ടു പിടിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
ആദ്യ കാലങ്ങളിൽ മനുഷ്യരുടെയും കഴുതകളുടെയുമൊക്കെ പുറത്താണ് കൽക്കരി ചുമന്ന് ഖനിയിൽനിന്ന് പുറത്തെത്തിച്ചിരുന്നത്. ഇപ്പോഴിത് യന്ത്രസഹായത്തോടെ നടത്തുന്നു. വിഷമയവും തീപിടിക്കാവുന്നതുമായ വാതകങ്ങൾ കൽക്കരി ഖനിക്കുള്ളിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതും തൊഴിലാളികളുടെ ജീവന് ഭീഷണിയായിരുന്നു. പിന്നീട് ഇതിനും പരിഹാരങ്ങൾ കണ്ടെത്തി.
എന്നാൽ ഈ ആധുനിക സുരക്ഷാ മാർഗങ്ങളൊന്നുമില്ലാതെയാണ് മേഘാലയിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ ഖനി പ്രവർത്തിച്ചിരുന്നത്.
കൽക്കരി ഇന്ത്യയിൽ
ബംഗാളിലെ ദാമോദർ നദിയുടെ തീരത്തുള്ള റാണിഗാൻജ് കൽക്കരി പാടത്താണ് ഇന്ത്യയിൽ ആദ്യമായി കൽക്കരി ഖനനം നടക്കുന്നത്. 1774ൽ ഈസ്റ്റ് ഇന്ത്യ കന്പനിയിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കൽക്കരി ഉത്പാദനം നാൾക്കുനാൾ വർധിച്ചുവന്നു. സ്വാതന്ത്രം ലഭിച്ചതിനുശേഷം ആരംഭിച്ച പഞ്ചവത്സരപദ്ധതികളിൽ കൽക്കരി ഖനനത്തിന് വളരെയേറെ പ്രാമുഖ്യം നല്‍കിയിരുന്നു. 1973ൽ ഇന്ത്യയിലെ എല്ലാ കൽക്കരി ഖനികളും ദേശസാത്കരിച്ചു. എന്നാൽ, മോദി സർക്കാർ രാജ്യത്തെ കൽക്കരി ഖനനത്തിന് സ്വകാര്യ കന്പനികൾക്ക് അനുവാദം നല്കി.
ലോകത്തെ കൽക്കരി സന്പത്തിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ നാലാമത്തെ വലിയ കൽക്കരി ഉത്പാദക രാജ്യമാണ് ഇന്ത്യ. ജാർഖണ്ഡ്, ഒഡീഷ, ചത്തീസ്ഗഡ്, ബംഗാൾ, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മേഘാലയ, ആസാം, നാഗാലാൻഡ്, ബിഹാർ, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൽക്കരി നിക്ഷേപമുണ്ട്. ഇതിലേറ്റവും കൂടുതൽ നിക്ഷേപമുള്ള സംസ്ഥാനം ജാർഖണ്ഡാണ്.
തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത്, പോണ്ടിച്ചേരി, ജമ്മു കാഷ്മീർ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൽക്കരിയുടെ ഏറ്റവും ഗ്രേഡ് കുറഞ്ഞ ഇനമായ ലിഗ്നെെറ്റ് നിക്ഷേപം കാണപ്പെടുന്നു. ഖനനം ചെയ്തെടുക്കുന്ന കൽക്കരി വൈദ്യുതി ഉത്പാദനത്തിനാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ കൽക്കരി ഖനി അപകടങ്ങൾ
ചെറുതും വലുതുമായ നിരവധി കൽക്കരി ഖനി അപകടങ്ങൾ വർഷംതോറും ഇന്ത്യയിൽ നടക്കാറുണ്ട്. അവയിൽ ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന അപകടങ്ങളാണ് ചുവടെ..
ചിനക്കൂരി ഖനി ദുരന്തം
പശ്ചിമബംഗാളിലെ കുൾട്ടി എന്ന സ്ഥലത്തുണ്ടായിരുന്ന കൽക്കരി ഖനിയിൽ 1958 ഫെബ്രുവരി 19 ന് ഉണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും 182 പേരാണ് കൊല്ലപ്പെട്ടത്. ബംഗാൾ കോൾ കന്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഖനി. 1979ൽ പുറത്തിറങ്ങിയ കാലാ പത്തർ എന്ന ഹിന്ദി ചിത്രം ഈ ദുരന്തത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്.
ധൻബാദ് ഖനി ദുരന്തം
ജാർഖണ്ഡിലെ ധൻബാദ് ഖനിയിൽ 1965ൽ ഉണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 268 തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ചസ്നാല ദുരന്തം
ധൻബാദിനെ നടുക്കിക്കൊണ്ട് 1975 ഡിസംബർ 27ന് മറ്റൊരു ഖനി ദുരന്തം സംഭവിച്ചു. ഇവിടത്തെ ഒരു ഖനിക്കുള്ളിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ഖനിയുടെ മേൽക്കൂര തകരുകയും തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് അനിയന്ത്രിതമായി വെള്ളം ഖനിക്കുള്ളിലേക്ക് കടക്കുകയും 372 തൊഴിലാളികൾ മരിക്കുകയും ചെയ്തു.
ന്യൂ കെൻഡ ദുരന്തം
ബിഹാറിലെ ന്യൂ കെൻഡ ഖനിയിൽ 1994 ജനുവരി 25ന് ഉണ്ടായ അപകടത്തിൽ 55 തൊഴിലാളികളാണ് മരിച്ചത്. ഖനിക്കുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ കാർബണ്‍ മോണോക്സൈഡ് ശ്വസിച്ച് മരിക്കുകയായിരുന്നു.
ഗ്യാസ് ലിറ്റാൻഡ് ദുരന്തം
ജാർഖണ്ഡിലെ ജാരിയ കൽക്കരി പാടത്തുള്ള ഒരു ഖനിയായിരുന്നു ഗ്യാസ് ലിറ്റാൻഡ്. 1995 സെപ്റ്റംബർ 26ന് ഈ ഖനിയിലേക്ക് സമീപത്തുള്ള കത്രി നദിയിലെ വെള്ളം ഇരച്ചെത്തി. ഖനിയിലെ ചെറിയ വിടവുകളിലൂടെയാണ് വെള്ളം അകത്തു കടന്നത്. 64 ഖനിത്തൊഴിലാളികളാണ് അന്ന് വെള്ളത്തിൽ മുങ്ങി മരിച്ചത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂമിക്കടിയിലുള്ള കൽക്കരി ഖനികളിൽ അപകടങ്ങൾ പതിവാണ്. സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഈ അനധികൃത ഖനികളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ട ഒരു മുൻകരുതലുകളും പലപ്പോഴും കൈക്കൊള്ളാറില്ല.
കൽക്കരി നാലു തരം
കൽക്കരി കല്ലുകളിൽ അടങ്ങിയിരിക്കുന്ന കാർബൺ, മറ്റു മിനറലുകൾ, അവയുടെ പഴക്കം എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.
ആൻത്രാസൈറ്റ് ( anthracite):
കാർബൺ സാന്നിധ്യം ഏറ്റവുമധികമുള്ള കൽക്കരി. കറുത്തതും കട്ടിയുള്ളതുമായ ഈ കൽക്കരിയിൽ ഉരുകി ഇല്ലാതാകുന്ന മിനറലുകളുടെ അംശം വളരെ കുറവായിരിക്കും.
ബിറ്റുമിനസ്:
രണ്ടാം ഗ്രേഡ് കൽക്കരിയാണിത്. ചൂടാകുന്പോൾ ഉയർന്ന താപം പുറത്തുവിടുന്ന ഇവ വൈദ്യുതി ഉത്പാദനത്തിന് ധാരാളമായി ഉപയോഗിക്കുന്നു. പല അടുക്കുകളായിട്ടായിരിക്കും ഈ കൽക്കരിക്കല്ലുകൾ കാണപ്പെടുക. ഇവയ്ക്ക് തിളക്കം കൂടുതലായിരിക്കും.
സബ് ബിറ്റുമിനസ്:
കറുത്തതും എന്നാൽ തിളക്കമില്ലാത്തതുമായ കൽക്കരി.
ലിഗ്നെെറ്റ്:
കൽക്കരിയുടെ കൂട്ടത്തിൽ ഏറ്റവും ഗ്രേഡ് കുറഞ്ഞത്. ഇവയിൽ കാർബൺ അംശം വളരെ കുറവായിരിക്കും. കേരളത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ലിഗ്നെെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കുറച്ച് ദോഷവശങ്ങളും...
* കൽക്കരിയും അതിന്റെ ഉപ ഉത്പന്നങ്ങളും ചൂടാക്കുന്പോഴും കത്തിക്കുന്പോഴുമൊക്കെ വലിയ അളവിൽ കാർബണും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറത്തുവിടുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു.
* കൽക്കരി ഖനനം ചില്ലറ ഉപദ്രവമൊന്നുമല്ല നമ്മുടെ പരിസ്ഥിതിക്കു വരുത്തുന്നത്. പലപ്പോഴും ഭൂമിയുടെ കിടപ്പുതന്നെ മാറ്റി മറിക്കപ്പെടുന്നു. ഖനികളുടെ വിസ്താരം വർധിപ്പിക്കാൻ ഏക്കറുകണക്കിനു വനഭൂമി നശിപ്പിക്കപ്പെടുന്നു.
* കൽക്കരി ഖനികളുടെ വരവോടെ നിരവധിപേർക്ക് വാസസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.
* കൽക്കരി ഖനികളിലെ അപകടങ്ങൾ വർഷംതോറും നൂറുകണക്കിന് തൊഴിലാളികളുടെ ജീവൻ കവരാറുണ്ട്.
ചിലതരം ഖനികൾ
ഖനനം രണ്ടുതരം
കൽക്കരി ഖനനം പ്രധാനമായും രണ്ടായി തരംതിരിക്കാം. ഉപരിതല ഖനനം (surface mining), ഭൂഗർഭ ഖനനം (deep underground mining) എന്നിവയാണ് അവ. കൽക്കരി നിക്ഷേപത്തിന്റെ ആഴം, സാന്ദ്രത, കൽക്കരി കല്ലിലെ മിനറലുകളുടെ സാന്നിധ്യം, അവയുടെ കട്ടി എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് ഖനനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.
ഉപരിതല ഖനനം
ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 55 മീറ്റർവരെ താഴ്ചയിലുള്ള കൽക്കരി നിക്ഷേപങ്ങളെ ഉപരിതല ഖനനത്തിലൂടെ ശേഖരിക്കുന്നു. കൽക്കരി നിക്ഷേപത്തിന് മുകളിലുള്ള മണ്ണും ഉപയോഗശൂന്യമായ പാറക്കഷ്ണങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ആദ്യം. ഇത്തരത്തിൽ തെളിച്ചെടുക്കുന്ന നിക്ഷേപങ്ങളെ കൽക്കരി പിറ്റുകൾ എന്നു വിളിക്കുന്നു.
ഈ പിറ്റുകളിൽനിന്ന് കൽക്കരി കഷ്ണങ്ങൾ ചെറുതായി മുറിച്ചെടുക്കുന്നതാണ് അടുത്ത പ്രക്രിയ. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷ്ണങ്ങൾ ട്രക്കുകളിലും മറ്റും കയറ്റി കൽക്കരി നിർമാണ യൂണിറ്റുകളിൽ എത്തിക്കുന്നു. സ്ട്രിപ് മൈനിംഗ്, കോണ്ടൂർ മൈനിംഗ്, മൗണ്ടൻ ടോപ് റിമൂവൽ മൈനിംഗ് എന്നിവ വ്യത്യസ്ത തരം ഉപരിതല ഖനന രീതികളാണ്.
ഭൂഗർഭ ഖനനം
55 മീറ്ററിലും താഴേക്കുള്ള നിക്ഷേപങ്ങളാണ് ഭൂഗർഭ ഖനനം ചെയ്ത് എടുക്കുന്നത്. ലോകത്ത് ഇന്നുള്ള കൽക്കരി ഖനനത്തിന്റെ 60 ശതമാനവും ഈ രീതിയിലാണ് നടക്കുന്നത്. ഭൂമിയുടെ ഉപരിതലം തുരന്ന് ഉള്ളിൽ കടന്ന് കൽക്കരി ശേഖരിക്കുന്ന പ്രക്രിയയാണിത്. ലോംഗ് വാൾ മൈനിംഗ്, കണ്ടിന്യൂവസ് മൈനിംഗ്, റും ആൻഡ് പില്ലർ മൈനിംഗ്, ബ്ലാസ്റ്റ് മൈനിംഗ്, ഷോർട്ട് വാൾ മൈനിംഗ്, റിട്രീറ്റ് മൈനിംഗ് എന്നിങ്ങനെ ആറ് ഭൂഗർഭ ഖനന രീതികളുണ്ട്.
എന്താണ് കൽക്കരി?
മിനറലുകളും ഓർഗാനിക് വസ്തുക്കളും ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് അടിഞ്ഞുകൂടിയുണ്ടാകുന്ന അവസാദ ശിലകൾക്കാണ് (sedimentary rock) കൽക്കരി എന്നു പറയുന്നത്. കാർബണ്‍, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ തുടങ്ങിയ മൂലകങ്ങൾ ഈ കല്ലുകളിൽ കാണപ്പെടുന്നു. ഏകദേശം 40 കോടി വർഷങ്ങൾക്കു മുന്‍പ് ഭൂമിയിൽ കൽക്കരി നിക്ഷേപം ഉണ്ടായതായി കണക്കാക്കുന്നു. പിന്നീടുവന്ന വർഷങ്ങളിൽ ഈ നിക്ഷേപം വർധിച്ചുകൊണ്ടേയിരുന്നു. ഭൂമിയിൽ ഏറ്റവും അധികമായി കാണപ്പെടുന്ന ജൈവ ഇന്ധനമാണ് (fossil fuel) കൽക്കരി.
എവിടെ കാണപ്പെടുന്നു?
അവസാദശിലകൾ കാണപ്പെടുന്ന സ്ഥലങ്ങളിലാണ് കൽക്കരി നിക്ഷേപമുള്ളത്. ഭൂമിയുടെ ഉപരിതലത്തിലും ഭൂമിക്കടിയിലുമൊക്കെ ഇവ ഉണ്ടാകാം. തട്ടുതട്ടുകളായും ചുണ്ണാന്പു കല്ലുകളുടെയും കട്ടിയുള്ള പാറകളുടെയുമൊക്കെ ഇടയിലായും കൽക്കരി കല്ലുകൾ കാണപ്പെടുന്നു. കൽക്കരി നിക്ഷേപമുള്ള 2000 ശിലാതടങ്ങൾ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇവയെല്ലാം ശേഖരിച്ചാൽ ഏതാണ്ട് 11 ലക്ഷം കോടി ടണ്‍ കൽക്കരി കിട്ടുമത്രെ. എന്നാൽ, ഇതിൽ 76,000 കോടി ടണ്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാൻ കഴിയുന്ന അവസ്ഥയിൽ ലഭ്യമായിട്ടുള്ളു.
ലോകത്തെ കൽക്കരി നിക്ഷേപത്തിന്റെ 49 ശതമാനവും യൂറോപ്യൻ വൻകരയിലാണ്. നോർത്ത് അമേരിക്കയിൽ 29 ശതമാനവും ഏഷ്യയിൽ 14 ശതമാനവും ഓസ്ട്രേലിയയിൽ ആറു ശതമാനവും ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഓരോ ശതമാനവും കാണപ്പെടുന്നു. ഇവയിൽ മനുഷ്യന്റെ ആവശ്യങ്ങൾക്കായി കൽക്കരി ഖനനം ചെയ്ത് എടുക്കാൻ കഴിയുന്ന പ്രദേശങ്ങളെ കോൾ റിസർവുകൾ എന്നാണ് വിളിക്കുന്നത്.
എന്തിനാണ് കൽക്കരി?
ലോകമെന്പാടും ഒരു ഉൗർജസ്രോതസായി കൽക്കരി ഉപയോഗിക്കുന്നു. ആഗോള വൈദ്യുതി ഉത്പാദനത്തിന്റെ 37 ശതമാനവും കൽക്കരി ഉപയോഗിച്ചാണ് നടത്തുന്നത്. സ്റ്റീം കോൾ അഥവാ തെർമൽ കോളാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ആദ്യം ഈ കൽക്കരി ചെറുതരികളായി പൊടിക്കും. ഈ പൊടി ഉയർന്ന ഉൗഷ്മാവിൽ ചൂടാക്കും. ഇങ്ങനെ ചൂടാക്കുന്പോൾ പലതരം വാതകങ്ങളും ഉയർന്ന താപവും പുറത്തേക്ക് വരും. ഇത് പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ട്യൂബുകളിൽ ശേഖരിച്ചിരിക്കുന്ന വെള്ളത്തെ നീരാവിയാക്കി മാറ്റും. ഈ നീരാവി ഉപയോഗിച്ച് ടർബൈൻ വേഗത്തിൽ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
കോക്കിംഗ് കോൾ അഥവാ മെറ്റലേർജിക്കൽ കോൾ എന്ന ഒരുതരം കൽക്കരിയുണ്ട്. സ്റ്റീൽ ഉത്പാദനത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ഇരുന്പ് അയിരിൽനിന്ന് ഇരുന്പ് വേർതിരിച്ചെടുക്കാനും സിമന്റ് നിർമാണത്തിനും കൽക്കരിയിൽനിന്ന് ലഭിക്കുന്ന ഉൗർജം ഉപയോഗിക്കുന്നു.
അലൂമിനിയം റിഫൈനറികളിലും പേപ്പർ നിർമാണത്തിലും രാസപദാർഥങ്ങളുടെയും ഒൗഷധങ്ങളുടെയും നിർമാണത്തിലുമൊക്കെ കൽക്കരി ഇന്ധനം പ്രധാന പങ്കുവഹിക്കുന്നു. കൽക്കരിയുടെ ഉപോത്പന്നങ്ങളിൽനിന്ന് നിരവധി രാസപദാർഥങ്ങൾ നിർമിക്കാൻ കഴിയും. ശുദ്ധീകരിച്ച കോൾ ടാറിൽനിന്ന് നാഫ്തലിൻ, ഫിനോൾ, ബെൻസീൻ തുടങ്ങിയവ നിർമിക്കുന്നു.
കൽക്കരി ചൂടാക്കുന്പോൾ ഉണ്ടാകുന്ന അമോണിയ വാതകം നൈട്രിക് ആസിഡ്, കൃഷിക്കുപയോഗിക്കുന്ന വളങ്ങൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. നാം ഉപയോഗിക്കുന്ന സോപ്പ്, ആസ്പിരിൻ, വിവിധ ഡൈകൾ, പ്ലാസ്റ്റിക്, ഫൈബറുകൾ എന്നിവയിലെല്ലാം കൽക്കരിയുടെ ഉപോത്പന്നങ്ങളുണ്ട്.
റോസ് മേരി ജോൺ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ