Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാളക്കാരനാകണം.’’ മറ്റൊന്നും ചിന്തിക്കാതെയുള്ള മനുവിന്റെ മറുപടി കേട്ട് അച്ഛനും അമ്മയും അഭിമാനത്തോടെ പരസ്പരം നോക്കി. വിരുന്നുകാരൻ വീണ്ടും ചോദിച്ചു. “അതെന്താ, പട്ടാളക്കാരെ അത്രയ്ക്ക് ഇഷ്ടാണോ?”.
“അതുകൊണ്ടല്ല, പട്ടാളക്കാരുടെ കയ്യിലല്ലേ തോക്കുള്ളത്. പട്ടാളക്കാരനായി തോക്കു കിട്ടിയാൽ പബ്ജിയിലേത് പോലെ വെടിവയ്ക്കാമല്ലോ.” ഇത്തവണ അച്ഛന്റെയും അമ്മയുടേയും അഭിമാനം ഞെട്ടലിന് വഴിമാറി. മണിക്കൂറുകൾ നീളുന്ന ഗെയിം കളി മകനെ യാഥാർഥ്യവും കളിയും തിരിച്ചറിയാനാവാത്ത വിധത്തിൽ മാറ്റിയെന്ന് ഫോണ്‍ വാങ്ങി നൽകിയവർ വരെ മനസിലാക്കിയത് വളരെ വൈകിയാണ്.
ഇതുപോലുള്ള മനുക്കുട്ടന്മാർ നമ്മുടെ വീടുകളിലുമുണ്ടാകും. ഫോണിന്റെ അമിത ഉപയോഗത്താൽ ബാല്യവും കൗമാരവും നഷ്ടമായവർ. യാഥാർഥ്യങ്ങൾ മനസിലാക്കാനാവാതെ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നവർ. ഇതിനെല്ലാം ഉത്തരവാദികൾ മുതിർന്നവർ തന്നെയാണ്.
മൊബൈൽ ഫോണുകളുടെ ഉപയോഗം സ്കൂളുകളിലും വർധിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഉപയോഗം പൂർണമായും നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്കൂളിൽ മാത്രമല്ല, വീട്ടിലും നിയന്ത്രണമേർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇനിയും ഫോണ്‍ വാങ്ങി നൽകി മക്കളെ സന്തോഷിപ്പിക്കുന്നതിനു മുന്‍പ് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
വാശി തീർക്കാൻ ഫോണ്‍!
കുഞ്ഞുങ്ങളുടെ വാശി തീർക്കാൻ ഇന്നത്തെ രക്ഷിതാക്കൾ ആദ്യം കൈയിലേക്ക് നൽകുന്ന കളിപ്പാട്ടമാണ് സ്മാർട് ഫോണ്‍. ഗെയിം കളിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമൊക്കെയായി വീട്ടിൽ വഴക്കിട്ട് ഫോണ്‍ വാങ്ങിയെടുത്ത നിരവധി കൊച്ചുകൂട്ടുകാർ നിങ്ങൾക്കിടയിലുണ്ടാകും. പിന്നീട് ഭക്ഷണം കഴിക്കുന്പോൾ, പഠിക്കുന്പോൾ, ഉറങ്ങുന്പോൾ, കളിക്കുന്പോഴുമെല്ലാം മൊബൈലും കൈയിലുണ്ടാകും.
ഇങ്ങനെ അഡിക്ഷൻ ഉണ്ടാകുന്നത് പഠിക്കാനും മറ്റള്ളവരോട് നേരിൽ ഇടപെടാനുമുള്ള കുട്ടികളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കും. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗത്തിനെതിരേ ശ്രദ്ധ പതിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്.
ചെറിയ കുട്ടികളുടെ ശാഠ്യവും കുസൃതിയും കുറച്ചു നേരം കുറയ്ക്കാനും അവർ അടങ്ങിയിരിക്കട്ടേയെന്നും കരുതി മുതിർന്നവർ ഫോണ്‍ കൈയിലേക്ക് കൊടുക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. എന്നാൽ കുട്ടികളുടെ വഴക്ക് തീർക്കാനും അവരെ സന്തോഷിപ്പിക്കാനും ഫോണ്‍ വാങ്ങി നൽകുന്നവർ അതുമൂലം അവർക്കുണ്ടാകുന്ന മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല.
കാത്തിരിക്കുന്നത് മാരകരോഗങ്ങൾ
മൊബൈൽ ഫോണിൽ നിന്നും കണ്ണെടുക്കാനാകാതെ കഴിയുന്നവരെ ഭാവിയിൽ കാത്തിരിക്കുന്നത് നിരവധി രോഗങ്ങളാണ്. കുട്ടികളിലെ മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം ശരീരത്തിന്റെ സ്വാഭാവിക നിലയെ തന്നെ തകരാറിലാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണുകളിൽ നിന്നുളള റേഡിയേഷനുകൾ വളരെ അപകടകാരിയാണ്. പ്രത്യേകിച്ച് സ്മർട്ട് ഫോണുകളുടെ കാര്യത്തിൽ.
മുതിർന്നവരെ ബാധിക്കുന്നതിനെക്കാൾ രണ്ടിരട്ടിയിലധികം വേഗത്തിൽ റേഡിയേഷനുകൾ കുട്ടികളിൽ ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിൽ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും ഇത് വർധിപ്പിക്കാൻ കാരണമാകുന്നു.
ഇന്നത്തെ തലമുറയ്ക്ക് അഗ്രസീവ് മനോഭാവം വർധിക്കുന്നതിനു പിന്നിലെ കാരണവും മൊബാൈൽ ഫോണുകളുടെ അമിത ഉപയോഗം തന്നെ. ഫോണുകളുടെ അമിത ഉപയോഗം ഹൈപ്പർ ആക്ടിവിറ്റി എന്ന മാനസിക ആരോഗ്യപ്രശ്നം മുതൽ കാൻസർ പോലുള്ള മാരക ശാരീരിക പ്രശ്നങ്ങൾ വരെ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.
മൊബൈൽ ഫോണിന്റെ ഭാഗമായ ഇലക്ട്രോണിക് ഫ്രീക്വൻസി തലച്ചോറിന് ദോഷകരമാണെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ചുരുങ്ങിയത് രണ്ടടി അകലത്തിൽ മാത്രമെ മൊബൈൽ വയ്ക്കാൻ പാടുള്ളൂ. ഒരു കാരണവശാലും മൊബൈൽ അടച്ചിട്ട കിടപ്പു മുറികളിൽ വയ്ക്കരുത്. അടച്ചിട്ട മുറിയിൽ മൊബൈൽ വച്ചാൽ റേഡിയേഷൻ നിറയും.
മൊബൈലും കൈയിൽ പിടിച്ച് മണിക്കൂറുകൾ കുത്തിയിരിക്കുന്നത് അമിതവണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങൾ എന്നിവയുണ്ടാക്കും. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകുമെന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം ഓർമ്മക്കുറവുണ്ടാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മൊബൈലിൽ നിന്നുള്ള റേഡിയേഷൻ ഏൽക്കുന്നതാണ് ഓർമക്കുറവിലേക്ക് നയിക്കുന്നത്. റേഡിയോ തരംഗ ദൈർഘ്യമുള്ള ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് ഒരു വർഷത്തിൽ കൂടുതൽ ഏറ്റാൽ ഓർമ്മ വികാസം ഉണ്ടാകുന്നത് തടയുമെന്നും ഗവേഷകർ പറയുന്നു.
ഫോണിൽ ഏറെ നേരം സംസാരിക്കുന്നവർക്കാണ് ഓർമ കുറവ് പിടിപെടുക. ഹെഡ്ഫോണോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുന്നതുവഴി ഇത് നിയന്ത്രിക്കാനാകും. തലച്ചോറിന്റെ വലത് വശത്താണ് ഓർമയുമായി ബന്ധപ്പെട്ട കോശങ്ങൾ ഉള്ളത്. അതുകൊണ്ട് ഫോണ്‍ വലതു വശത്ത് വെച്ച് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും സ്വിറ്റ്സർലൻഡിൽ നിന്നുളള ഗവേഷകർ നിർദ്ദേശിക്കുന്നു.
മയക്കുമരുന്നിനേക്കാൾ വലിയ അഡിക്ഷൻ
മൊബൈൽ കുട്ടികളിൽ മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മയക്കുമരുന്നിന് അടിമകളായി എത്തുന്നവരെക്കാൾ എണ്ണത്തിൽ കൂടുതലാണ് സ്ക്രീൻ അഡിക്ഷന് ചികിത്സയ്ക്കായി എത്തുന്നവരെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിൽ മൊബൈൽ ഫോണ്‍ ഡിജിറ്റൽ സ്ക്രീൻ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണത്തിൽ ദിനംപ്രതി വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികൾക്ക് നല്ലതല്ല.
ലോകാരോഗ്യസംഘടന ഈയിടെ സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട് ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 18 മാസത്തിൽ താഴെയുള്ള കുട്ടികൾ സ്ക്രീൻ ഉപയോഗിക്കരുത്. നാലു വയസു വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു മണിക്കൂറോ അതിൽ താഴെയോ ആയി സമയം ക്രമപ്പെടുത്തണം.
മാതാപിതാക്കളുടെ കർശന മേൽനോട്ടത്തിൽ ശ്രദ്ധിച്ചു വേണം ആക്ടിവിറ്റികൾ തെരഞ്ഞെടുക്കാൻ. ലോകാരോഗ്യ സംഘടന വീഡിയോ ഗെയിമിംഗിനെ ഒരു ഡിസോഡറായാണ് പരിഗണിച്ചിരിക്കുന്നത്. 2018 ജൂണിലാണ് വീഡിയോ ഗെയിമിംഗിനെ ഗെയിമിംഗ് ഡിസോഡർ എന്ന രോഗമായി പരിഗണിച്ചത്.
വീഡിയോ ഗെയിമിംഗ് ഒരു വ്യക്തിയുടെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് എത്തിയാൽ രോഗമായി കണക്കാക്കാമെന്ന് സംഘടന പറയുന്നു. മൊബൈൽ ഫോണുകളുടെ അനിയന്ത്രിതമായ ഉപയോഗം നിരവധി ചതിക്കുഴികളിലേക്ക് തള്ളിവിടുന്നു. നെറ്റ് ഉപയോഗം ലൈംഗികമായ ചൂഷണങ്ങൾക്കിരയാവാൻ കാരണമാകുന്നുണ്ട്.
പല കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇന്റർനെറ്റ് ദുരുപയോഗമാണ്. കൂടാതെ ദിവസവും സ്ക്രീനുകൾക്ക് മുന്നിൽ ഒതുങ്ങിക്കൂടുന്ന കുട്ടികൾക്ക് സംഭാഷണത്തിൽ കാലതാമസം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ഡവലപ്മെന്റൽ ആൻഡ് ബിഹേവിയറൽ പീഡിയാട്രിക്സ് എന്ന അമേരിക്കൻ ജേണലിന്റെ പഠനം അനുസരിച്ച് സംസാരത്തിനൊപ്പം നോട്ടം, അംഗചലനങ്ങൾ, ആംഗ്യങ്ങൾ എന്നിവയിലും വൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുക ഉൾപ്പെടെയുള്ള സാമൂഹിശേഷികൾ ഭാവിയിൽ അവരിൽ പരിമിതമായിരിക്കും.
അനുഭവങ്ങളുടെ ലോകം ചുരുങ്ങുന്നു
മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് അനുഭവങ്ങൾ കൊണ്ട് സമൃദ്ധമായൊരു ബാല്യം കുട്ടികൾക്കുണ്ടായിരുന്നു. മറ്റ് കുട്ടികളൊത്തുള്ള കളികളും പരസ്പരമുള്ള വഴക്കുകളും സ്നേഹവുമെല്ലാം നല്ലതും ചീത്തയുമായ തിരിച്ചറിവിന്റെ വിശാലമായ ലോകം അവർക്കു സമ്മാനിച്ചു. എന്നാൽ ഇന്നത്തെ അവസ്ഥയോ?
കുഞ്ഞുങ്ങൾ ജനിക്കുന്നത് മുതൽ കാണുന്നത് ചുറ്റുമുള്ളവർ മൊബൈലിലേക്ക് തല കുന്പിട്ടിരിക്കുന്നതാണ്. അതിനാൽ അവരും ലോകം ഫോണിനുള്ളിലാണെന്ന് കരുതുന്നു. പ്രകൃതിയെയും സമൂഹത്തെയും തൊട്ടറിയാൻ കുഞ്ഞുങ്ങൾക്ക് അവസരം ലഭിക്കുന്നില്ല. മൊബൈൽ ഫോണിന്റെയും ടിവിയുടെയും സ്ക്രീനുകൾക്കുള്ളിൽ അവരുടെ കണ്ണുകൾ ഒതുങ്ങിപ്പോകുന്നു.
ഫോണ്‍ നൽകിയാൽ പോരാ, ശ്രദ്ധയും നൽകണം
കുട്ടികൾ ഫോണിലും കംപ്യൂട്ടറിലും എന്താണ് ചെയ്യുന്നത്, ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്തിനു വേണ്ടി, എത്ര സമയം തുടങ്ങിയവയെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കുകയും അവയിൽ ആവശ്യത്തിന് നിയന്ത്രണമേർപ്പെടുത്തുകയും വേണം.
ബ്ലൂവെയിൽ ഗെയിമിൽപെട്ട് നമ്മുടെ നാട്ടിലുൾപ്പെടെ നിരവധി ജീവൻ പൊലിഞ്ഞത് കുട്ടികൾ കളിക്കുന്ന ഗെയിമുകളുടെ സ്വഭാവത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്. ഇത്തരം അപകടകരമായ ഗെയിമുകൾ ഏറിവരുന്ന ഇക്കാലത്ത് കുട്ടികൾ കളിക്കുന്ന ഗെയിമുകളിലും പ്രത്യേക ശ്രദ്ധ നൽകണം. ഗെയിമുകൾ ചിന്തയെ മുതൽ ജീവനെ വരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
രണ്ട് മണിക്കൂറിൽ കൂടുതൽ കുട്ടികൾക്ക് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാൻ അവസരം നൽകരുത്. പതിവായി ദീർഘസമയം വീഡിയോ ഗെയിം പോലുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നതിന് മുന്‍പ് അവരുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലെന്ന് ഉറപ്പു വരുത്തണം. രക്ഷകർത്താക്കളും അവരുടെ മൊബൈൽ ഉപയോഗം കുറച്ച് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം.
രഹ്ന മാഹീൻ
*********************************************
തുറന്നു നൽകാം പുതിയ ലോകം
മൊബൈൽ ഫോണുകളിലും വീഡിയോ ഗെയിമുകളിലും കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പുറത്തുള്ള മനോഹര ലോകം കാണിച്ചുകൊടുക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. പുറത്തേക്കിറങ്ങി കളിക്കാനും മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടാനും കുട്ടികളെ പഠിപ്പിക്കാം.
മൊബൈലും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്ന കുട്ടികൾക്ക് പുറത്തിറങ്ങിയുള്ള കളികളിൽ താത്പര്യം കുറവായിരിക്കും. ആരോഗ്യമുളള മനസിനും ശരീരത്തിനും ശരീരം അനങ്ങിയുള്ള കളികൾ ആവശ്യമാണ്. കുട്ടികൾ പ്രാഥമികമായി സമൂഹത്തോട് ഇടപെട്ട് തുടങ്ങുന്നത് കളികളിലൂടെയും കൂട്ടുകാരിലൂടെയുമാണ്.
ഒഴിവു സമയങ്ങൾ ചെലവഴിക്കാനായി നല്ല ഹോബികൾ വളർത്തിയെടുക്കുന്നത് അവർക്ക് ഭാവിയിൽ ഗുണം ചെയ്യും. സ്റ്റാന്പ് കളക്ഷൻ, പെയിന്റിംഗ്, ചെറിയ രീതിയിലുള്ള കഥ, കവിത എഴുത്തുകൾ, ഡയറി എഴുതുന്ന ശീലം, സ്പോർട്സ് തുടങ്ങിയ നല്ല ശീലങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കാം. കുട്ടികളുടെ താത്പര്യമുസരിച്ചാവണം ഓരോന്നിനും സാഹചര്യമൊരുക്കേണ്ടേത്. വായനാശീലം എല്ലാക്കാലവും കുട്ടികളിൽ ഉണ്ടാകേണ്ടതാണ്. അതിനാൽ അവർക്കു പുസ്തകങ്ങൾ സമ്മാനിക്കാം.
വായനാശീലമുള്ള കുട്ടകളിൽ ബുദ്ധിവികാസം വർധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ അറിവും വിവേകവും വർധിക്കുന്നതിനും വായന സഹായകമാകും. ആഴ്ചയിലൊരിക്കൽ കുട്ടികളെ പാർക്കിലേക്കോ സമാനമായ ഇടങ്ങളിലോ കൊണ്ടുപോകാം. കൂട്ടുകൂടാൻ മറ്റ് കുട്ടികളൊന്നുമില്ലെങ്കിൽ രക്ഷിതാക്കൾതന്നെ ഒപ്പം കളിക്കാൻ തയാറാകണം.
ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയവ കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കും. കൂടാതെ കുട്ടിയും കോലും, ഓടിത്തൊട്ടും കളി, കണ്ണുകെട്ടിക്കളി തുടങ്ങിയ നാടൻ കളികളും കുട്ടികൾക്കു പരിചയപ്പെടുത്താം.
നിരോധനത്തെ പോസിറ്റീവായി കാണാം
സ്കൂളുകളിൽ മൊബൈൽ നിരോധനം ഏർപ്പെടുത്തിയതിനെ പോസിറ്റീവായി സമീപിച്ച് കുട്ടികളുടെ ഫോണ്‍ ഉപയോഗം നിർത്താനുള്ള ആദ്യപടിയായി കാണാം. എപ്പോഴെങ്കിലും അവരിൽ ഫോണ്‍ ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ കുട്ടികളിൽ നിന്ന് മൊബൈൽ വേഗത്തിൽ പിടിച്ചുവാങ്ങാതെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിക്കണം.
വിദ്യാർഥികൾക്ക് ഫോണ്‍ വിളിക്കേണ്ട എന്തെങ്കിലും സാഹചര്യം സ്കൂളിൽ വച്ചുണ്ടായാൽ അധ്യാപകരെ സമീപിച്ച് കാരണം ഉൾപ്പെടെ ആവശ്യം അറിയിക്കണം. ഇത് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വർധിപ്പിക്കാൻ സഹായിക്കും.
വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി നേരത്തെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. അത് കർശനമായി പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചത്. സ്കൂളുകളിൽ മൊബൈൽ ഉപയോഗം കർശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2017ൽ തലശ്ശേരിയിലെ ഒരു സ്കൂളിൽ സഹപാഠിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നായിരുന്നു കമ്മീഷന്റെ ഇടപെടൽ.
സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യമുണ്ടാക്കിയെന്നും കമ്മീഷൻ അന്ന് വിലയിരുത്തി.
മക്കൾക്ക് മൊബൈൽ നൽകാത്ത ബിൽ ഗേറ്റസ്!
മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്, തന്റെ മക്കൾക്ക് 14 വയസ്സു വരെ ഫോണ്‍ നൽകിയിരുന്നില്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്നാൽ സംഭവം ശരിയാണ്. അദ്ദേഹം മക്കൾക്ക് വീഡിയോ ഗെയിം ഉൾപ്പെടെ യാതൊരു ഡിജിറ്റൽ വിനോദ ഉപാധികളും 14 വയസ്സുവരെ നൽകിയിരുന്നില്ല.
അവയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അദ്ദേഹത്തിന് അത്രയേറെ ബോധ്യമുണ്ടായിരുന്നു. ഭക്ഷണ സമയത്തോ ഉറങ്ങാൻ കിടക്കുന്പോഴോ ഒന്നും തന്നെ അവർക്ക് ഫോണ്‍ നൽകിയിരുന്നില്ല. ഫോണ്‍ ഇല്ലാതിരുന്നതുകൊണ്ട് അത്താഴം കഴിക്കുന്പോൾ പരസ്പരം സംസാരിക്കാനും തമാശകൾ പറയാനും ധാരാളം സമയം ലഭിച്ചിരുന്നെന്നും കുട്ടികൾ ആവശ്യത്തിന് ഉറങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അധ്യാപകർ മാതൃകയാകണം
അധ്യാപകർ ജോലിസമയത്ത് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നവംബർ അഞ്ചിന് പുറത്തിറങ്ങിയ സർക്കുലർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് സമയത്ത് അധ്യാപകർ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡിപിഐയുടെ ഉത്തരവ് നേരത്തെതന്നെ നിലവിലുണ്ട്. ഇത്തരം നിയമങ്ങൾ പാലിച്ച് വിദ്യാർഥികൾക്ക് മാതൃകയാകേണ്ടത് അധ്യാപകരുടെ കടമയാണ്.
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ