റെ​യി​ൽ​വേ: 4660 ഒ​ഴി​വ്
റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്, റെ​യി​ൽ​വേ സ്പെ​ഷ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ/​കോ​ണ്‍​സ്റ്റ​ബി​ൾ അ​വ​സ​രം. ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വി​ധ റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡു​ക​ളി​ലാ​യി 4660 ഒ​ഴി​വു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തും ഒ​ഴി​വ്. ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 14 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക: കോ​ണ്‍​സ്റ്റ​ബി​ൾ. ഒ​ഴി​വ്: 4208, യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്, ജ​യം/​ത​ത്തു​ല്യം. പ്രാ​യം: 18-28. ശ​ന്പ​ളം: 21,700. ത​സ്തി​ക: സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ. ഒ​ഴി​വ്: 452. യോ​ഗ്യ​ത: ബി​രു​ദം. പ്രാ​യം: 20-28. ശ​ന്പ​ളം: 35,400.

തെ​ര​ഞ്ഞെ​ടു​പ്പ് കം​പ്യൂ​ട്ട​ർ ബേ​സ്ഡ് ടെ​സ്റ്റ്, ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ്, ഫി​സി​ക്ക​ൽ മെ​ഷ​ർ​മെ​ന്‍റ് ടെ​സ്റ്റ് എ​ന്നി​വ മു​ഖേ​ന. ഫീ​സ്: 500 രൂ​പ. സി​ബി​ടി​ക്കു ശേ​ഷം 400 രൂ​പ തി​രി​കെ ന​ൽ​കും (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

അ​പേ​ക്ഷി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക.
വെ​ബ്സൈ​റ്റു​ക​ൾ:
= www.rrbbnc.gov.in
= www.rrbchennai.gov.in
= www.rrbmumbai.gov.in
= www.rrbahmedabad.gov.in
= www.rrbthiruvanantha puram.gov.in