സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി 861 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓണ്‍ലൈനായി മേയ് 9 വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്പോൾസ്റ്ററർ (ട്രിമ്മർ), മെഷീനിസ്റ്റ്,
ടർണർ, ഡെന്റൽ ലബോറട്ടറി ടെക്നീഷൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷൻ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, കേബിൾ ജോയിന്റർ, ഡിജിറ്റൽ ഫോട്ടോഗ്രഫർ, ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടോർ മെഹിക്കിൾ), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മേസണ്‍ (ബിൽഡിംഗ് കണ്‍സ്ട്രക്ടർ), പെയിന്റർ, സെക്രട്ടേറിയൽ സ്റ്റെനോ (ഇംഗ്ലീഷ്) പ്രാക്ടീസ്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ഐടിഐ (എൻസിവിടി/എസ്സിവിടി). പ്രായപരിധി:15-24 (അർഹർക്ക് ഇളവ്). സ്റ്റൈപൻഡ്: രണ്ടു വർഷ ഐടിഐക്കാർക്ക് 8050, ഒരു വർഷക്കാർക്ക് 7700. തെരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ.
= www.secr.indianrailways.gov.in