ഗ്രാ​ജ്വേ​റ്റ്/​ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് അ​വ​സ​രം
ബി​ലാ​സ്പു​ർ ആ​സ്ഥാ​ന​മാ​യ സൗ​ത്ത് ഈ​സ്റ്റേ​ണ്‍ കോ​ൾ​ഫീ​ൽ​ഡ്സ് ലി​മി​റ്റ​ഡി​ൽ 1425 ഗ്രാ​ജ്വേ​റ്റ്/​ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഫെ​ബ്രു​വ​രി 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

വി​ഭാ​ഗം: ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ് (മൈ​നിം​ഗ്-200, ഇ​ല‌​ക്‌​ട്രി​ക്ക​ൽ-50, മെ​ക്കാ​നി​ക്ക​ൽ-50, സി​വി​ൽ 30, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ-20). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ നാ​ലു വ​ർ​ഷ ബി​രു​ദം.

വി​ഭാ​ഗം: ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (മൈ​നിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ്/ മൈ​നിം​ഗ് ആ​ൻ​ഡ് മൈ​ൻ സ​ർ​വേ​യിം​ഗ്-900, മെ​ക്കാ​നി​ക്ക​ൽ-50, ഇ​ല​ക‌്ട്രി​ക്ക​ൽ-75, സി​വി​ൽ-50). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു വ​ർ​ഷ ഡി​പ്ലോ​മ.

മു​ന്പു പ​രി​ശീ​ല​നം നേ​ടി​യ​വ​രും ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​മു​ള്ള​വ​രും പി​ജി/ എം​ടെ​ക് യോ​ഗ്യ​ത​ക്കാ​രും അ​പേ​ക്ഷി​ക്കേ​ണ്ട. പ്രാ​യം: 2024 ഫെ​ബ്രു​വ​രി 13ന് 18 ​വ​യ​സ് പൂ​ർ​ത്തി​യാ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി. ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ, മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ​യു​മു​ണ്ടാ​കും.

നാ​ഷ​ണ​ൽ അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗ് പോ​ർ​ട്ട​ലാ​യ https://nats.education.gov.inൽ ​മും​ബൈ വെ​സ്റ്റേ​ണ്‍ റീ​ജ​നു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. www.secl-cil.in