പ്ലസ് ടു കഴിഞ്ഞാല്‍ അനന്ത സാധ്യതകള്‍
ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​തി​നു​ള്ള മു​ഖ്യ ആ​യു​ധം വി​ദ്യാ​ഭ്യാ​സം ത​ന്നെ. അ​തി​ൽ​ത​ന്നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പ്ല​സ്ടു​വി​നു​ശേ​ഷം ഇ​നി​യെ​ന്ത് എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഒ​രു​പോ​ലെ​യു​ള്ള ആ​ശ​ങ്ക​യാ​ണ്. മു​ന്നി​ൽ വ​ഴി​ക​ൾ നി​ര​വ​ധി​യാ​ണ്. ത​ങ്ങ​ളു​ടെ മേ​ഖ​ല ഏ​തെ​ന്ന് നി​ശ്ച​യി​ച്ചാ​ൽ മാ​ത്രം മ​തി. ഭാ​വി​ജീ​വി​തം എ​ന്തെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട നി​ർ​ണാ​യ​ഘ​ട്ട​ത്തി​ലാ​ണ് പ്ല​സ്ടു ക​ഴി​ഞ്ഞ യു​വ​സ​മൂ​ഹം.

പ്ല​സ്ടു ക​ഴി​ഞ്ഞാ​ൽ എ​ൻ​ജി​നി​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ എ​ന്നാ​യി​രു​ന്നു പ​ഴ​യ​കാ​ല സ​ങ്ക​ൽ​പം. എ​ന്നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന സാ​ധ്യ​ത​ക​ൾ ധാ​രാ​ളം നൂ​ത​ന​മേ​ഖ​ല​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഏ​റെ​പേ​രും ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ, എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും പു​തി​യ ശാ​ഖ​ക​ളും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളും നി​ല​വി​ലു​ണ്ട്. കൊ​മേ​ഴ്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മാ​ധ്യ​മ​രം​ഗ​ത്ത് പു​തി​യ പ്ര​വ​ണ​ത​ക​ളും ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളും മു​ന്നി​ലു​ണ്ട്. ബി​സി​ന​സ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള നൂ​ത​ന കോ​ഴ്സു​ക​ൾ​ക്കും സാ​ധ്യ​ത ഏ​റി​വ​രു​ന്നു.

മെ​ഡി​ക്ക​ൽ

മി​ക്ക​വ​രു​ടെ​യും സ്വ​പ്ന​ങ്ങ​ളി​ൽ ഡോ​ക്‌ടറു​ടെ ജോ​ലി​യു​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. മെ​ഡി​ക്ക​ൽ മേ​ഖ​ല ഇ​ന്ന് വി​പു​ല​പ്പെ​ട്ട് വ്യ​ത്യ​സ്ത ശാ​ഖ​ക​ളാ​യി പ​ട​ർ​ന്നി​രി​ക്കു​ന്നു. കേ​വ​ലം എം​ബി​ബി​എ​സ് പ​ഠ​നം മാ​ത്ര​മ​ല്ല മു​ന്നി​ലു​ള്ള​ത്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ റോ​ബോ​ട്ടു​ക​ൾ സ​ർ​ജ​റി ന​ട​ത്തു​ന്ന കാ​ല​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ മെ​ഡി​ക്ക​ൽ മേ​ഖ​ല​യും ടെ​ക്നോ​ള​ജി​യും ചേ​ർ​ത്തു​ള്ള നി​ര​വ​ധി കോ​ഴ്സു​ക​ൾ ല​ഭ്യ​മാ​ണ്. ആ​യു​ർ​വേ​ദ​രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും കൂ​ടി​വ​രു​ന്നു​ണ്ട്. ഹോ​മി​യോ​പ്പ​തി​ക്കും ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​നും മെ​ഡി​ക്ക​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. രോ​ഗ​ശ​മ​ന​ത്തി​നാ​യു​ള്ള മ​രു​ന്നു​നി​ർ​മാ​ണ - വി​ത​ര​ണ മേ​ഖ​ല വ​ൻ കു​തി​പ്പി​ലാ​ണ്. അ​തി​നാ​ൽ​ത​ന്നെ ഫാ​ർ​മ​സി കോ​ഴ്സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും കൂ​ടി​വ​രു​ന്നു. ന​ഴ്സിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് പു​തി​യ മാ​നം കൈ​വ​ന്നി​രി​ക്കു​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. രോ​ഗ​നി​ർ​ണ​യ രം​ഗ​മാ​യ സ്കാ​നിം​ഗ്, എ​ക്സ​റേ, ലാ​ബു​ക​ൾ തു​ട​ങ്ങിയ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി കോ​ഴ്സു​ക​ൾ നി​ല​വി​ലു​ണ്ട്.

എ​ൻ​ജി​നി​യ​റിം​ഗ്

സാ​ങ്കേ​തി​ക മേ​ഖ​ല​യു​ടെ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ലോ​ക​വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം. സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടി​വ​രു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ബി​ഗ് ഡാ​റ്റാ അ​ന​ലി​റ്റി​ക്സും ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സും, റോ​ബോ​ട്ടു​ക​ളും വി​പ​ണി കീ​ഴ​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളാ​യ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, കം​പ്യൂ​ട്ട​ർ, ഇ​ല​ക്‌ട്രോണി​ക്സ് എ​ന്നി​വ​യോ​ടൊ​പ്പം ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും പ്രാ​ഗ​ത്ഭ്യം നേ​ടേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൽ 24 വ്യ​ത്യ​സ്ഥ​ത​രം എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ കോ​ഴ്സു​ക​ൾ നി​ല​വി​ലു​ണ്ട്. മെ​ക്കാ​ട്രോ​ണി​ക്സ്, മ​റൈ​ൻ എ​ൻ​ജി​ന ി​യ​റിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ൽ, എ​യ്​റോ​നോ​ട്ടി​ക്ക​ൽ, മെ​റ്റ​ല​ർ​ജി തു​ട​ങ്ങി വി​വി​ധ ബ്രാ​ഞ്ചു​ക​ൾ ല​ഭ്യ​മാ​ണ്. സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യം മി​ഡി​ൽ ലെ​വ​ൽ വി​ദ​ഗ്ധ​രെ​യാ​ണ്. അ​തി​നാ​ൽത​ന്നെ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മു​ണ്ട്. നി​ർ​മാ​ണ​മേ​ഖ​ല​യും വി​ത​ര​ണ​ശൃം​ഖ​ല​യും ഉ​ത്പ​ന്ന മേ​ഖ​ല​യും ഐ​ടി​യും വ​രും​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ എ​ടു​ത്തു​പ​റ​യു​ന്നു.

കൊ​മേ​ഴ്സ് ബി​സി​ന​സ് രം​ഗ​ത്തു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ

കൊ​മേ​ഴ്സ് കോ​ഴ്സു​ക​ളു​ടെ ല​ഭ്യ​ത കൂ​ട്ടി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട​ൻ​സി, ബാ​ങ്കിം​ഗ് തു​ട​ങ്ങി​യ​വ​യി​ലൊ​ക്കെ പു​തി​യ പു​തി​യ ശാ​ഖ​ക​ൾ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഏ​തൊ​രു ക​ന്പ​നി​ക്കും ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ സേ​വ​നം അ​നി​വാ​ര്യ​മാ​ണ്. ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളും ധ​ന ക്ര​യ​വി​ക്ര​യ​ങ്ങ​ളും സു​താ​ര്യ​മാ​യ​തോ​ടെ ഈ ​മേ​ഖ​ല ശ​ക്തി​യാ​ർ​ജി​ച്ചു​വ​രു​ന്നു.

ഫൈ​ൻ ആ​ർ​ട്സ്

ക​ല​യും സം​സ്കാ​ര​വും നാ​ടി​നും രാ​ജ്യ​ത്തി​നും പ​ര​മ​പ്ര​ധാ​ന​മാ​ണ്. ചി​ല​ർ​ക്ക് ജന്മനാ​യു​ള്ള ക​ഴി​വാ​ണ് ചി​ല ക​ല​ക​ളി​ലു​ള്ള പ്രാ​വീ​ണ്യം. ഇ​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ബി​എ​ഫ്എ പോ​ലു​ള്ള നി​ര​വ​ധി കോ​ഴ്സു​ക​ൾ ല​ഭ്യ​മാ​ണ്. സം​ഗീ​ത​മാ​യാ​ലും നൃ​ത്ത​മാ​യാ​ലും ചി​ത്രര​ച​ന​യാ​യാ​ലും സി​നി​മാ​രം​ഗ​മാ​യാ​ലും ഇ​വ​യി​ൽ നി​ര​വ​ധി കോ​ഴ്സു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ൽ​ത​ന്നെ​യു​ണ്ട്.

ജേ​ർ​ണ​ലി​സം

മാ​ധ്യ​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ലോ​ക​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും വ​ള​ർ​ച്ച മാ​ധ്യ​മ​രം​ഗ​ത്തെ മാ​റ്റി​മ​റി​ച്ചി​ട്ടു​ണ്ട്.

നി​യ​മം

നി​യ​മ​രം​ഗ​ത്താ​ണ് താ​ത്​പ​ര്യ​മെ​ങ്കി​ൽ പ്ല​സ്ടു ക​ഴി​യു​ന്പോ​ൾ​ത​ന്നെ പ​ഞ്ച​വ​ത്സ​ര നി​യ​മ കോ​ഴ്സു​ക​ൾ​ക്ക് ചേ​രാ​വു​ന്ന​താ​ണ്. ജു​ഡീ​ഷറി രം​ഗ​ത്തും നി​യ​മ മേ​ഖ​ല​ക​ളി​ലും പ്രാ​ഗ​ത്ഭ്യ​മു​ള്ള​വ​ർ​ക്ക് വ​ൻ പ്ര​തി​ഫ​ല​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

മാ​നേ​ജ്മെ​ന്‍റ്

തൊ​ഴി​ൽ, ബി​സി​ന​സ്, സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റി​നു​ള്ള പ്രാ​ധാ​ന്യ​ം ചെ​റു​ത​ല്ല. ഒ​രു ഇ​വ​ന്‍റ് എ​ങ്ങി​നെ വി​ജ​യി​പ്പി​ച്ചെ​ടു​ക്കു​ന്നു എ​ന്ന​ത് വ​ലി​യ ക​ല​ത​ന്നെ​യാ​ണ്. ക​ല്യാ​ണം തു​ട​ങ്ങി ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണം വ​രെ ന​യി​ക്കു​ന്ന​ത് മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​രാ​ണ്. ബി​ബി​എ, ബി​ബി​എം തു​ട​ങ്ങി ബി​രു​ദ കോ​ഴ്സു​ക​ൾ​വ​ഴി പ്ല​സ്ടു​കാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​ന് തു​ട​ക്ക​മി​ടാം.

ബി​രു​ദ​ങ്ങ​ൾ മാ​ത്രം​ പോ​രാ

നാം ​ഏ​ത് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്താ​ലും അ​തി​ൽ മി​ക​വ് പു​ല​ർ​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. ഓ​രോ മേ​ഖ​ല​യ്ക്കും അ​തി​ന്‍റേതാ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ന​മ്മു​ടെ ക​ഴി​വും പ്രാ​ഗ​ത്ഭ്യ​വു​മാ​ണ് അ​ള​ക്ക​പ്പെ​ടു​ക. കേ​വ​ല ബി​രു​ദ​ങ്ങ​ൾ ന​മ്മ​ൾ​ക്ക് തു​ണ​യാ​വി​ല്ല. ഏ​റെ വെ​ല്ലു​വി​ളി​ക​ളും മ​ത്സ​ര​ങ്ങ​ളും നി​റ​ഞ്ഞ ലോ​ക​ത്ത് തി​ള​ങ്ങാ​ൻ തൊ​ഴി​ൽ നൈ​പു​ണി​യും കാ​ര്യ​ശേ​ഷി​യും ഉ​ണ്ടാ​യേ തീ​രൂ.

ഡോ. എം. അബ്ദുൾ റഹ്മാൻ
(പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം )