ഇനി കൃഷിക്കാര്യം
അടിസ്ഥാനപരമായി ഇന്ത്യ ഇന്നും കാർഷിക രാജ്യം തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ വർഷത്തെയും ബജറ്റിൽ കൃഷിക്ക് മാറ്റിവയ്ക്കുന്നത് എത്രയെന്ന് നോക്കിയാലറിയാം ഇന്ത്യ കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കും നൽകുന്ന പ്രാധാന്യം. ഇന്ത്യയിലെ 52 ശതമാനം ജനങ്ങളുടെയും ജീവനോപാധി ഇന്നും കാർഷികവൃത്തിയാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്രാനന്തരം കാർഷിക വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസിലാക്കിക്കൊണ്ടാണ് ഡോ.എസ്. രാധാകൃഷ്ണൻ ചെയർമാനായ സർവകലാശാലാ ധനകാര്യ കമ്മീഷൻ 1948ൽ ഗ്രാമീണ സർവകലാശാലകൾ ആരംഭിക്കാൻ ശിപാർശ ചെയ്തത്.
ഇന്ന് കാർഷിക, അനുബന്ധ മേഖലകളിലായി 70 കാർഷിക സർവകലാശാലകളാണു പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി 15000 ബിരുദ വിദ്യാർഥികളും 11000 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 2500 ഗവേഷണ പ്രതിഭകളും ഓരോ വർഷവും പുറത്തിറങ്ങുന്നു.

ഈ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന അഡ്മിഷനു പുറമേ അഖിലേന്ത്യാ തലത്തിലും അഡ്മിഷൻ നടത്തുന്നുണ്ട്. അഖിലേന്ത്യാതലത്തിൽ ഇന്ത്യൻ കൗണ്‍സിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച് നടത്തുന്ന പ്രവേശന പരീഷയ്ക്ക് അപേക്ഷിക്കാവുന്ന സമയമാണിത് . കാർഷിക സർവകലാശാലകളിലെ 15 ശതമാനം കേന്ദ്ര ട്ടായിലുള്ള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നതിനാണ് ഓൾ ഇന്ത്യാ എൻട്രൻസ് എക്സാമിനേഷൻഅണ്ടർ ഗ്രാജ്വേറ്റ് (എഐഇഇ-യുജി)െ ഐസിഎആർ നടത്തുന്നത്. ജൂണ്‍ 10നു നടക്കുന്ന പ്രവേശന പരീക്ഷയ്ക്കു മേയ് നാലു വരെ അപേക്ഷിക്കാം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു 12.30 വരെയാണു പരീക്ഷ. അഗ്രിക്കൾച്ചർ കോഴ്സുകളിലേക്കും വെറ്ററിനറി ഒഴികെയുള്ള അനുബന്ധ കോഴ്സുകളിലേക്കുമാണു പ്രവേശനം.

കേന്ദ്ര ക്വാട്ടാ സീറ്റുകൾക്കു പുറമെ കർണാലിലെ ഡെയറി ടെക്നോളജി കോഴ്സിൻറെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം എഐഇഇയുജി വഴിയാണ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക-ജാതി വർഗക്കാർക്ക് 250 രൂപ. അപേക്ഷയുടെ ഹാർഡ് കോപ്പി മേയ് 15നകം ലഭിക്കണം.

നാലു വർഷം ദൈർഘ്യമുള്ള 10 പ്രോഗ്രാമുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ബിഎസ്സി അഗ്രിക്കൾച്ചർ, ബിഎസ്സി ഹോർട്ടിക്കൾച്ചർ, ബിഎഫ്എസ്സി, ബിഎസ്സി ഫോറസ്ട്രി, ബിഎസ്സി കമ്യൂണിറ്റി സയൻസ്, ബിഎസ്സി സെറിക്കൾചർ, ബിടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ബിടെക് ഡെയറി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി, ബിടെക് ബയോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.ബിടെക് കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പ്രവേശന പരീക്ഷയ്ക്ക് ഉണ്ടായിരിക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ തുടങ്ങിയ അഞ്ചു വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ചോദ്യങ്ങൾ. ഒരു വിദ്യാർഥി മൂന്നു വിഷയങ്ങൾക്ക് ഉത്തരം എഴുതണം. ഓരോ വിഷയത്തിൽ നിന്നും 60 മാർക്കിൻറെ ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശരി ഉത്തരത്തിന് നാലു മാർക്കു ലഭിക്കും. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.

പ്ലസ്ടുവിന് 50 ശതമാനം മാർക്കു നേടിയവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 2017 ഓഗസ്റ്റ് 31ന് 16 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: കണ്‍ട്രോളർ ഓഫ് എക്സാമിനേഷൻ (എഡ്യൂക്കേഷൻ), എക്സാം സെൽ, എഡ്യൂക്കേഷൻ ഡിവിഷൻ. ഐസിഎആർ, റൂം നന്പർ216, കൃഷി അനുസന്ധാൻ ഭവൻ 2, പുസാ, ന്യൂഡൽഹി110 012. കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.icar.org.in.ഫോണ്‍: +91-9571443524

എഐഇഇഎ-പിജി

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഐസിഎആർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. ഐസിഎആറിൻറെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലകളായ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും മറ്റു സർവകലാശാലകളിലെ കേന്ദ്രക്വോട്ടായിലേക്കുമുള്ള അഡ്മിഷനാണ് ഈ പ്രവേശന പരീക്ഷ വഴി നികത്തുന്നത്. ജൂണ്‍ 11നാണു പ്രവേശന പരീക്ഷ. മേയ് നാലിനകം അപേക്ഷിക്കണം. ബന്ധപ്പെ വിഷയത്തിൽ ബിരുദമാണു യോഗ്യത. തിരുവനന്തപുരത്തും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഗ്രിക്കൾച്ചറിലും അനുബന്ധ വിഷയങ്ങളിലും പിഎച്ച്ഡി പ്രോഗ്രാമിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് 600 രൂപ. പിഎച്ച്ഡി പ്രോഗ്രാമിന് 1200 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് ഇത് യഥാക്രമം 300, 600 രൂപ.