സമയത്തെ കൊല്ലാതിരിക്കാം
പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചാ​ൽ ഭൂ​രി​പ​ക്ഷ​വും പ​റ​യു​ം ‘​സ​മ​യം തി​ക​ഞ്ഞി​ല്ല’. എ​ന്തു​കൊ​ണ്ടാണു സ​മ​യം തി​ക​യാ​ഞ്ഞത് ?. ഉ​ത്ത​രം ല​ളി​തം. സ​മ​യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​മാ​യ ഉ​പ​യോ​ഗം അ​റി​യി​ല്ല; അ​ന്വേ​ഷി​ച്ചി​ട്ടു​മി​ല്ല. പ​രീ​ക്ഷ​യു​ടെ സ​മ​യം ര​ണ്ടോ, മൂ​ന്നോ മ​ണി​ക്കൂ​ർ ആ​യി​രി​ക്കും അ​തു മു​ൻ​കൂ​ട്ടി അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. ചോ​ദ്യ​ങ്ങ​ളു​ടെ രീ​തി​യും, ഘ​ട​ന​യും അ​റി​യാം. എ​ങ്കി​ലും സ​മ​യം തി​ക​യാ​റി​ല്ല.

ര​ണ്ടു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യ്ക്ക് ആ​സ​മ​യം കൊ​ണ്ട് എ​ഴു​താ​വു​ന്ന ചോ​ദ്യ​ങ്ങ​ളെ ചോ​ദി​ക്കാ​റു​ള്ളു. ഓ​രോ വി​ഭാ​ഗം ചോ​ദ്യ​ത്തി​നും ഏ​ക​ദേ​ശം എ​ത്ര സ​മ​യം വേ​ണ്ടി​വ​രും എ​ന്ന​തു കൃ​ത്യ​മാ​യി അ​റി​യ​ണം. ചി​ല​ത് ഒ​റ്റ​വാ​ക്കി​ലോ, വാ​ക്യ​ത്തി​ലേ എ​ഴു​തേ​ണ്ട​വ​യാ​ണ്. മ​റ്റു​ചി​ല​ത് ഒ​ന്നോ ര​ണ്ടോ ഖ​ണ്ഡി​ക​യി​ൽ , ചി​ല​തു പ്ര​ബ​ന്ധ രൂ​പ​ത്തി​ൽ ഇ​വ ഒാ​രോ​ന്നി​നും സ​മ​യം വ്യ​ത്യ​സ്ത​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ഒ​രു രൂ​പ​വും, ഘ​ട​ന​യും മ​ന​സി​ൽ രൂ​പീ​ക​രി​ക്ക​ണം. ഓ​രോ​ന്നും കൃ​ത്യ സ​മ​യ​ത്ത് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കാ​ൻ പ​രി​ശീ​ല​നം ന​ട​ത്ത​ണം. സ​മ​യം എ​പ്ര​കാ​രം കൃ​ത്യ​മാ​യി, ക്ര​മ​മാ​യി ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തി​രി​ച്ച​റി​യ​ണം. അ​ങ്ങി​നെ വ​രു​ന്പോ​ൾ സ​മ​യം ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​വാ​ൻ പ​ഠി​ക്കും.​പി​ന്നെ ‘സ​മ​യം തി​ക​ഞ്ഞി​ല്ല’ എ​ന്ന പ​രാ​തി​യും ഉ​ണ്ടാ​കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ മി​ക്ക​വാ​റും ഒ​രു ടൈം​ടേ​ബി​ളി​ന് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ുന്ന​വ​രാ​ണ്. അ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​ത്തി​ലും ഇ​തി​നു പ്ര​ത്യേ​ക​ സ്ഥാ​ന​മു​ണ്ട്. എ​ല്ലാം സ​മ​യ​പ്പ​ട്ടി​ക​യാ​ക്കി യ​ന്ത്ര​വ​ല്ക്ക​രി​ക്ക​ണം എ​ന്നല്ല അർഥം. പ​ക്ഷെ, പ​ഠ​ന മേ​ഖ​ല​യി​ൽ മി​ക​വ് നേ​ടു​ന്ന​തി​ന് സ​മ​യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​രി​ക്ക​ണം.

രാ​വി​ലെ ഉ​റ​ക്ക​മു​ണ​രു​ന്ന​ത് ന​ല്ല​താ​ണ്. പ്ര​ധാ​നകാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​വാ​നും, അ​വ മ​ന​സി​ൽ ഉ​റ​പ്പി​ക്കു​വാ​നും പ്ര​ഭാ​ത സ​മ​യം ത​ന്നെ​യാ​ണ് ഏ​റ്റ​വും ന​ല്ല​ത്. രാ​വി​ലെ ന​മ്മു​ടെ ശ​രീ​ര​വും മ​ന​സും അ​തി​ന് യോ​ജി​ച്ച രീ​തി​യി​ൽ ആ​കാ​ൻ സാ​ധ്യ​ത കൂടു​ത​ലാ​ണ്. ര​ണ്ടോ മു​ന്നോ മ​ണി​ക്കൂ​ർ രാ​വി​ലെ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

രാ​വി​ലെ അഞ്ചു മു​ത​ൽ ഏഴു വ​രെ - പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ. ഏഴു മു​ത​ൽ 7.30 - വ്യാ​യാ​മം. പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ൾ, പ്രാ​ത​ൽ, ബ​ന്ധ​പ്പെ​ട്ട മ​റ്റു കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും സ​മ​യം വേ​ണം. രാ​വി​ലെ 8.30 മു​ത​ൽ 4.30 വരെ സ്കൂ​ൾ/​കോ​ള​ജ് പ​ഠ​നം, പി​ന്നെ വി​നോ​ദം എ​ന്നിവ​യും ആ​കാം.

പി​ന്നീ​ടു​ള്ള സ​മ​യം, വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, സോ​ഷ്യ​ൽ മീ​ഡി​യ, ടെ​ലി​വി​ഷ​ൻ, ഇ​ന്‍റ​ർ​നെ​റ്റ്, എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ നീക്കി വയ്ക്കാം. പ​ല​പ്പോ​ഴും ഇ​ല്ക​ട്രോ​ണി​ക് മീ​ഡി​യ​യു​ടെ ആ​ക​ർ​ഷ​ണ​ത്തി​ൽ​പ്പെ​ട്ട്, സ​മ​യം കൈ​വി​ട്ടു​പോ​കാ​റു​ണ്ട്. ഇ​വി​ടെ ഒ​രു ‘സ​മ​യം ക്ര​മീ​ക​ര​ണം​’ അ​നി​വാ​ര്യ​മാ​ണ്. ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ളെ ക്കു​റി​ച്ച് പ​റ​യു​ന്ന പ്ര​ധാ​ന പ​രാ​തി​ക​ളി​ൽ ഒ​ന്നാ​ണ് സോഷ്യൽ മീ​ഡി​യ​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം. ഓ​രോ വി​ദ്യാ​ർ​ഥി​യും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

സ​മ​യം പോ​കു​ന്ന പോ​ക്ക്

എ​ല്ലാ​വ​ർ​ക്കും ഒ​രു ദി​വ​സം 24 മ​ണി​ക്കൂ​ർ മാ​ത്രം. പ​ക്ഷെ അ​വ​ർ അ​വ​രു​ടെ സ​മ​യം എ​പ്ര​കാ​രം വി​നി​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​താ​ണ് പ്ര​ശ്നം. സ​മ​യം എ​ങ്ങോ​ട്ടു​പോ​കു​ന്നു എ​ന്ന​റി​യാ​ൻ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക.

പി​ന്നെ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ൽ: ഇ​ന്ന്/​ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട ജോ​ലി ‘പി​ന്നെ ചെ​യ്യാം/നാ​ളെ ചെ​യ്യാം’ എ​ന്നു പ​റ​ഞ്ഞ് മാ​റ്റി വ​യ്ക്കു​ക. നാ​ള​ത്തേ​ക്ക് മാ​റ്റി​വ​ച്ച് സ​മ​യം പാഴാക്കാതി​രി​ക്കു​ക. ഇ​ന്ന് /ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത് എ​ന്താ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​വ ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സിലാ​ക്കി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

എ​ല്ലാ​ത്തി​നെ​ക്കു​റി​ച്ചും പ​രാ​തി പ​റ​യ​ൽ: ചി​ല​രു​ണ്ട് ന​മ്മു​ടെ ചു​റ്റി​ലും -എ​ല്ലാ​ത്തി​നെ​ക്കു​റി​ച്ചും പ​രാ​തി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ. അ​വ​ർ എ​പ്പോ​ഴും ഒ​രു ‘നെ​ഗ​റ്റീ​വ് ഉൗ​ർ​ജം’ പ്ര​സ​രി​പ്പി​ക്കും. അ​വ​രു​ടെ സ​മ​യ​വും അ​തു​പോ​ലെ കൈ​വി​ട്ട് പെ​ായ്ക്കൊ​ണ്ടേ​യി​രി​ക്കും
മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ:പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ ന​മ്മ​ൾ മാ​ത്ര​മ​ല്ല. ന​മു​ക്കു ചു​റ്റി​ലും ഉ​ള്ള​വ​ർ പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ന​മ്മു​ടെ സ​മ​യം അ​പ​ഹ​രി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും, ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും, സ​മ​യം ക​ണ്ടെ​ത്ത​ണം, പ​ക്ഷെ ഇ​വ ഒ​രു മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ നി​ശ്ചി​ത​ സ​മ​യ​ത്താ​യി​രി​ക്ക​ണം. അ​തി​നു ക​ഴി​ഞ്ഞി​ല്ല എ​ങ്കി​ൽ ന​മ്മു​ടെ സ​മ​യം കൈ​വി​ട്ടു​പോ​കും.

ക്ര​മ​ര​ഹി​തമായി സ​മ​യ​ത്തി​ന്‍റെ ഉ​പ​യോ​ഗം: ഒ​രു ദി​വ​സം 24 മ​ണി​ക്കൂ​ർ ഉ​ണ്ട്. ഇ​തി​ൽ വ​ലി​യൊ​രു അ​ള​വ് ഉ​റ​ക്ക​ത്തി​നും ശാ​രീ​രി​ക/​മാ​ന​സി​ക വി​ശ്ര​മ​ത്തി​നും പോ​കും. ജീ​വ​ശാ​സ്ത്ര​പ​ര​മാ​യി ഇ​ത് അ​നി​വാ​ര്യ​വു​മാ​ണ്. എ​ന്നു​വി​ചാ​രി​ച്ച് എ​പ്പോ​ഴും ഉ​റ​ങ്ങാ​ൻ ക​ഴി​യി​ല്ല​ല്ലോ! ഓ​രോ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ​ക്ക്, മു​ൻ​ഗ​ണ​നാ​ക്ര​മ​മ​നു​സ​രി​ച്ച് സ​മ​യം സ്വ​യം ക​ണ്ടെ​ത്ത​ണം. സ​മ​യം ശാ​സ്ത്രീ​യ​മാ​യി, ക്ര​മ​ബ​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശീ​ലി​ക്ക​ണം എന്നു ചുരുക്കം.

ആ​വ​ശ്യ​ത്തി​ൽ കു​ടു​ത​ൽ വി​വ​ര​ ല​ഭ്യ​ത: മാ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നാം ​ജീ​വി​തം ക്ര​മ​പ്പെ​ടു​ത്താ​റു​ണ്ട ല്ലോ, മൊ​ബൈ​ൽ ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ്്, സോ​ഷ്യ​ൽ മി​ഡീ​യ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും, അ​ച്ച​ടി​ മാ​ധ്യത്തി​ലൂ​ടെ​യും വ​ള​രെ​യ​ധി​കം വി​വ​രം/​അ​റി​വ് ന​മ്മു​ടെ മു​ന്നി​ൽ എ​ത്താ​റു​ണ്ട്. ഇതിൽ എ​ന്ത് സ്വീ​ക​രി​ക്ക​ണം/​എ​ന്ത് സ്വീ​ക​രി​ക്കേ​ണ്ട എ​ന്നു​ള്ള വി​വേ​ച​നാ​ധി​കാ​രം നാം ​ഉ​പ​യോ​ഗി​ക്ക​ണം. അ​ത്യാ​വ​ശ്യ​മോ/ ആ​വ​ശ്യ​മോ ഉ​ള്ള​വ മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇ​തി​നു ക​ഴി​ഞ്ഞി​ല്ല എ​ങ്കി​ൽ ന​മ്മു​ടെ സ​മ​യം നാം ​അ​റി​യാ​തെ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും.

ആവശ്യം തിരിച്ചറിയണം

ആ​വ​ശ്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന ക്ര​മ​വും അ​നു​സ​രി​ച്ച് സ​മ​യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ക്രമപ്പെ​ടു​ത്തു​ക. സ​മ​യം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും, ബോ​ധ​പൂ​ർ​വമാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ച് ന​മ്മു​ടെ പ്ര​വ​ർ​ത്തി​ക​ളെ നാ​ലാ​യി ത​രം​തി​രി​ക്കാം 1. പ്ര​ധാ​ന​പ്പെ​ട്ട​തും അ​ത്യാ​വ​ശ്യ​മു​ള്ള​തും 2. പ്ര​ധാ​ന​പ്പെ​ട്ട​തും അ​ത്യ​ാവ​ശ്യ​മ​ല്ലാ​ത്ത​തും 3. അ​പ്ര​ധാ​ന​വും എ​ന്നാ​ൽ അ​ത്യാ​വ​ശ്യ​മു​ള്ള​തും 4. അ​പ്ര​ധാ​ന​വും അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത​തും.

ഇ​വി​ടെ പ്ര​ധാ​ന​പ്പെ​ട്ട​ത് ഏ​ത്? അ​ത്യാ​വ​ശ്യ​മു​ള്ള​ത് ഏ​ത്? എ​ന്ന് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് വ്യ​ക്തി​ക​ളാ​ണ്. അ​ത​നു​സ​രി​ച്ച് സ​മ​യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ഓ​രോ വ്യ​ക്തി​ക്കും തീ​രു​മാ​നി​ക്കാം. ജീ​വി​ത​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​വും മാ​റ്റി​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത​വ​യു​മാ​ണ്. എ​ല്ലാം അ​പ്ര​കാ​ര​മ​ല്ല എ​ന്ന സ​ത്യ​വും നാം ​തി​രി​ച്ച​റി​യ​ണം. ജീവി​ത​ത്തി​ൽ പ്ര​യോ​ഗി​ക​ബു​ദ്ധി​യും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യും നാം ​പ്ര​ത്യേ​കം മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്.

ചി​ല കാ​ര്യ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​വും, പ്ര​ധാ​ന​പ്പെ​ട്ട​വ​യു​മാ​ണ് (അ​വ ഉ​ട​നെ ചെ​യ്യു​ക). ചി​ല​ത് പ്ര​ധാ​ന​മാ​ണ്, പ​ക്ഷെ അ​ത്യാ​വ​ശ്യ​മ​ല്ല.(​എ​പ്പോ​ൾ ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാം). മ​റ്റു ചി​ല​ത് അ​ത്യാ​വ​ശ്യ​മാ​ണ് പ​ക്ഷെ പ്രാ​ധാ​ന്യ​മു​ള്ള​വ​യ​ല്ല (അ​വ മ​റ്റാ​രെ​യെ​ങ്കി​ലും കൊ​ണ്ട് ചെ​യ്യി​ക്കാം). ചി​ല​ത് പ്ര​ധാ​ന​വു​മ​ല്ല, ആ​വ​ശ്യ​മ​ല്ല (അ​വ ത​ള്ളി​ക്ക​ള​യാം). ഇ​പ്ര​കാ​രം കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി എ​പ്പോ​ൾ എ​ങ്ങി​നെ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​ണ് സ​മ​യം ശ​രി​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബു​ദ്ധി​പ​ര​വു​മാ​യ ഒ​രു മാ​ർ​ഗം.

ഓ​രോ ദി​വ​സം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ ആ​യി​രി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ക. ഓ​രോ ദി​വ​സ​വും ഉ​ണ​രു​ന്പോ​ൾ - ഇ​ന്ന് എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യാ​നു​ള്ള​ത് എ​ന്ന ഏ​ക​ദേ​ശം രൂ​പം മ​ന​സിൽ/​ഡ​യ​റി​യി​ൽ കു​റി​ച്ചി​രി​ക്ക​ണം. ഓ​രോ ദി​വ​സ​വും ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നു മു​ന്പ് അ​ടു​ത്ത ദി​വ​സം എ​ങ്ങി​നെ/​എ​പ്ര​കാ​രം എ​ന്ന് മ​ന​സിൽ ഒ​രു രൂപ​മു​ണ്ടാ​വ​ണം. നാ​ല് ആ​ഴ്ച​ക​ൾ ചേ​ർ​ത്ത് ഒ​രു മാ​സ​ത്തേ​ക്ക​ു ള്ള ഒ​രു ചാ​ർ​ട്ട് ന​മു​ക്ക് മു​ൻ​കൂ​ട്ടി ത​യാറാ​ക്കാം, ഡ​യ​റി​യി​ൽ കു​റി​ക്കാം. ഇ​പ്ര​കാ​രം ഈ ​വ​ർ​ഷ​വും മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യാം.

ഇ​ങ്ങ​നെ സ​മ​യം ക്ര​മീ​ക​രി​ക്കു​ക​യും, കാ​ലാ​നു​സൃ​ത​മാ​യി അ​വ​യു​ടെ ദി​ശാ​ഗ​തി നി​യ​ന്ത്രി​ക്കു​ക​യും മു​ല്യ നി​ർ​ണ​യം ന​ട​ത്തു​ക​യും വേ​ണം. പ്ര​ശ്ന​ങ്ങ​ളോ,ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ അ​വ പ്ര​ത്യേ​കം പ​ഠി​ക്കു​ക​യും. പ്ര​ശ്ന​ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യും വേ​ണം.

സമയക്രമം കൊണ്ടുള്ള പ്രയോജനം

ക​ഴി​ഞ്ഞു പോ​കു​ന്ന ഓ​രോ നി​മി​ഷ​വും ഇ​നി തി​രി​ച്ചു കി​ട്ടു​ക​യി​ല്ല. എ​ന്ന യാ​ഥാ​ർ​ഥ്യം നാം തി​രി​ച്ച​റി​യ​ണം. അ​പ്പോ​ഴാ​ണ് സ​മ​യ​ത്തി​ന്‍റെ മൂ​ല്യ​വും നാം ​ക​ണ്ടെ​ത്തു​ന്ന​ത്. ന​മ്മു​ടെ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ട് പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത കൂ​ടു​ന്നു. മാ​ന​സി​ക സം​ഘ​ർ​ഷം/​പി​രി​മു​റ​ക്കം എ​ന്നി​വ കു​റ​യു​ന്നു, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ന്നു, ആ​ത്മ​വി​ശ്വാ​സ​വും, അം​ഗീ​കാ​ര​വും ഉണ്ടാകുന്നു. ജീ​വി​ത​ത്തി​ൽ അ​ടു​ക്കും, ചി​ട്ട​യും രൂ​പ​പ്പെ​ടു​ന്നു.

ഇങ്ങനെ സ്വ​യം ഒ​രു പു​ന​ർ​വാ​യ​നയ്​ക്ക് ത​യാറാ​വു​ക. ജീ​വി​ത​ത്തി​ൽ ന​മ്മു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ, നേ​ടു​ന്ന​തി​ന് സ​മ​യം എ​ങ്ങി​നെ​യൊ​ക്കെ ക്ര​മീ​ക​രി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ക. സ​മ​യം ശ​രി​യാ​യ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ന​മു​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് പ്ര​തീ​ക്ഷി​ക്കാം. വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​കാ​ര്യ​മാ​ണ് സ​മ​യ​ത്തി​ന്‍റെ ശ​രി​യാ​യ ആ​സൂ​ത്ര​ണം. പ​ല​പ്പോ​ഴും ഇ​തി​ന് ക​ഴി​യാ​തെ വ​രു​ന്പോ​ഴാ​ണ് സ​മ​യം മാ​ത്ര​മ​ല്ല-​ജീ​വി​തം പോ​ലും കൈ​വി​ട്ടു പോ​കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി എ​ന്ന നി​ല​യി​ൽ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​വി​ടെ ച​ർ​ച്ച ചെ​യ്ത​ത്. പ​ഠ​ന സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം, വ്യ​ക്തി ജീ​വി​തം, വി​നോ​ദം, കാ​യി​കം, മാ​ധ്യ​മ​ങ്ങ​ൾ, ക​ലാ സാം​സ്കാരി​ക​ പ്ര​വ​ർത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കും സ​മ​യം,ക​ണ്ടെ​ത്ത​ണ​മ​ല്ലോ, ഇ​പ്രകാ​രം ഒ​രു ആ​സൂ​ത്ര​ണം സ്വ​യം വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ണം എ​ന്നാ​ണ് ഇ​വി​ടെ എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്. തീ​ർ​ച്ച​യാ​യും പ​ഠ​ന​ത്തി​നാ​യി​രി​ക്ക​ണം മു​ൻ​ഗ​ണ​ന. ഒ​പ്പം മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ സ​മ​യം ക്രീ​ക​രി​ക്കണം.

പ്രഫ.(ഡോ.) വി. രഘു
(മുൻ പ്രഫസർ & ഡീൻ, യൂത്ത് സ്റ്റഡീസ്,
രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്‍റ്, ശ്രീപെരുംപുതൂർ, ചെന്നൈ )