എ​ഡ്മ​ണ്ട​ൻ നേ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ർ​ബി​ക്യു പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, June 14, 2024 7:21 AM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
എ​ഡ്മ​ണ്ട​ൻ : എ​ഡ്മ​ണ്ട​നി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നേ​ർ​മ്മ എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ ഇ​ത്ത​വ​ണ​യും വേ​ന​ൽ​കാ​ലം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി "​പ​ത്താ​യ​ത്തി​ലെ അ​ത്താ​ഴം'​ എ​ന്ന പേ​രി​ൽ ജൂ​ൺ 15 ശ​നി​യാ​ഴ്ച വി​ശാ​ല​മാ​യ ബാ​ർ​ബി​ക്യു പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ഡ്മ​ണ്ട​ൻ ക്യാ​പി​ലാ​നോ പാ​ർ​ക്കി​ൽ വൈ​കു​ന്നേ​രം ആറ് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ഈ ​പ​രി​പ​ടി​യി​ലേ​ക്ക് ഏ​വ​രു​ടെ​യും സ​ജീ​വ​സാ​നി​ധ്യം സാ​ദ​രം ക്ഷ​ണി​ക്കു​ന്നു. മ​റ്റു ബാ​ർ​ബ​ക്യു പാ​ർ​ട്ടി​ക​ളി​ലി​ൽ നി​ന്നും തി​ക​ച്ചും വ​ത്യ​സ്ത​മാ​യി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും നേ​ർ​മ , ബാ​ർ​ബ​ക്യു
ന​ട​ത്തി വ​രു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ബാ​ർ​ബ​ക്യു വി​ഭ​വ​ങ്ങ​ൾ കൂ​ടാ​തെ കേ​ര​ള ശൈ​ലി​യി​ൽ ഉ​ള്ള പ​ല ത​രം ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വേ​റി​ട്ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ​ല​വി​ധ കാ​യി​ക വി​നോ​ദ​ങ്ങ​ളും നേ​ർ​മ്മ​യു​ടെ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ഡ്മ​ണ്ട​നി​ലെ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​കു​ടും​ബ​ങ്ങ​ൾ ഈ ​അ​ത്താ​ഴ​വി​രു​ന്നി​ൽ ആ​ഘോ​ഷ​പൂ​ർ​വം പ​ങ്കെ​ടു​ക്കാ​റു​ണ്ട്.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.