മാധ്യമശ്രീ പുരസ്കാരം: പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പിന്തുണ
Thursday, November 3, 2016 10:21 AM IST
ഹൂസ്റ്റൺ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘മാധ്യമശ്രീ’ പുരസ്കാരദാന സമ്മേളനത്തിന് പത്തനംതിട്ട ജില്ലാ ആസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ശശിധരൻ നായർ, ജനറൽ സെക്രട്ടറി ജയിംസ് കൂടൽ എന്നിവർ ആശംസ അറിയിച്ചു.

വീണ ജോർജിനെ ഈ അവാർഡിന് തിരഞ്ഞെടുത്തത് തീർത്തും ഉചിതമാണ്. ടെക്സസിൽ ഇതാദ്യമായാണ് വിപുലമായ ഒരു മാധ്യമ സമ്മേളനം നടക്കുന്നത്. നിഷ്പക്ഷവും മാന്യവുമായ മാധ്യമശീലങ്ങൾ പ്രചരിപ്പിക്കാൻ പ്രതിജ്‌ഞാബദ്ധമായ ഇന്ത്യ പ്രസ് ക്ലബിനും മാധ്യമശ്രീ അവാർഡ് വിതരണ സമ്മേളനത്തിനും വീണ ജോർജ് എംഎൽഎയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

പത്തനംതിട്ട ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ഡോ. ജോർജ് കാക്കനാടൻ, ഏബ്രഹാം ഈപ്പൻ, ശ്രീമതി പൊന്നുപിള്ള, ജോയിന്റ് സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ ഷാജി കല്ലൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാമ്മൻ ജോർജ്, ചാർലി വർഗീസ്, റെനി കവലയിൽ, സജി ഇലഞ്ഞിക്കൽ, റോയി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെ പ്രതിനിധീകരിക്കുന്ന വീണാ ജോർജിന്റെ സന്ദർശനം ഒരു വൻപിച്ച വിജയം ആക്കി തിർക്കുന്നതിനു മുന്നിട്ട് ഇറങ്ങുമെന്നും പത്തനംതിട്ടയുടെ വികസനത്തിനുള്ള അസോസിയേഷന്റെ നിർദേശങ്ങൾ എംഎൽഎയ്ക്ക് സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്