രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേധത്തിൽ​ 2,100 ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 1:55 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡിസി : വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും പു​റ​ത്തു​നി​ന്നു​ള്ള പ്ര​ക്ഷോ​ഭ​ക​രും ഉ​ൾ​പ്പെ​ടെ 2,100ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രെ സ​മീ​പ ആ​ഴ്ച​ക​ളി​ൽ കോ​ളേ​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഏ​പ്രി​ൽ 17 ന് ​കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​മ്പ​സി​ൽ ഒ​രു പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ദ്യ​മാ​യി ക്യാ​മ്പ് ചെ​യ്ത​തി​നു​ശേ​ഷം ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധം രാ​ജ്യ​വ്യാ​പ​ക​മാ​യി വ്യാ​പി​ച്ചു.

ഓ​സ്റ്റി​നി​ലെ ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി, നോ​ർ​ത്ത് ക​രോ​ളി​ന യൂ​ണി​വേ​ഴ്സി​റ്റി ചാ​പ്പ​ൽ ഹി​ൽ, ലോ​സ് ഏ​ഞ്ച​ൽ​സി​ലെ കാ​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള കോ​ളേ​ജ് കാ​മ്പ​സു​ക​ളി​ൽ അ​റ​സ്റ്റു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്

കാ​മ്പ​സി​ൽ പ്ര​തി​ഷേ​ധം തു​ട​രാ​ൻ സ്കൂ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്തു, അ​ത് നി​ര​സി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.