കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
Wednesday, May 15, 2024 7:46 AM IST
പി.പി. ചെറിയാൻ
ക​ലി​ഫോ​ർ​ണി​യ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 1,00,000 ഡോ​ള​ർ പോ​ലും ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി സ​ഹോ​ദ​രി​മാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ കൗ​ണ്ടി ജൂ​റി ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ജൂ​റി സ​ഹോ​ദ​രി​മാ​ർ​ക്ക് 18 ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ആ​റാ​ഴ്ച​ത്തെ വി​ചാ​ര​ണ​യെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ൽ 18 ന് ​പി​ന​ൺ ഹി​ൽ​സ് നി​വാ​സി​ക​ളാ​യ ജെ​ന്നി​ഫ​ർ ഗാ​ർ​നി​യ​ർ, ആ​ഞ്ച​ല ടോ​ഫ്റ്റ് എ​ന്നി​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് ആറ് മി​ല്യ​ൻ ഡോ​ള​റും, ന​ഷ്ട​പ​രി​ഹാ​ര​മാ​യി 12 മി​ല്യ​ൻ ഡോ​ള​റും വി​ധി​ച്ച​താ​യി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ മൈ​ക്ക​ൽ ഹെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.


സെ​പ്റ്റം​ബ​റി​ൽ സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സ് പ്ര​കാ​രം, 2019 ഫെ​ബ്രു​വ​രി 15ന് ​ഉ​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി​മാ​രാ​യ ഗാ​ർ​നി​യ​റു​ടെ​യും ടോ​ഫ്റ്റി​ന്‍റെയും വീ​ട് ത​ക​ർ​ന്നി​രു​ന്നു. ഇ​വ​ർ​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​ക​യും വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി തീ​രു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.