സോ​ഷ്യ​ൽ ക്ല​ബ് ഓ​ഫ് ന്യൂജഴ്സി അ​മേ​രി​ക്ക​ൻ ഇ​ല​ക്ഷ​ൻ വാ​ച്ച് നൈ​റ്റ് ന​വം​ബ​ർ അഞ്ചിന്
Thursday, October 31, 2024 8:15 AM IST
ഇടിക്കുള ജോസഫ്
ന്യൂ​ജ​ഴ്സി: സോ​ഷ്യ​ൽ ക്ല​ബ് ഓ​ഫ് ന്യൂ​ജ​ഴ്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഇ​ല​ക്ഷ​ൻ വാ​ച്ച് നൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ ജ​ന​റ​ൽ ഇ​ല​ക്ഷ​ൻ ന​ട​ക്കു​ന്ന ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​ത്.

ഏ​താ​ണ്ട് അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ ന്യൂ​ജ​ഴ്സി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​നേ​കം മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കും. ബെ​ർ​ഗ​ൻ കൗ​ണ്ടി സി​റ്റി ഓ​ഫ് പ​രാ​മ​സ് ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ക​മ്പ​നി വ​ൺ ബി​ൽ​ഡിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​ല​ക്ഷ​ൻ വോ​ട്ട് എ​ണ്ണ​ൽ വി​വി​ധ ചാ​ന​ലു​ക​ളി​ൽ നേ​രി​ട്ട് കാ​ണു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

കൗ​ണ്ടിം​ഗ് ന​ട​ക്കു​ന്ന​തി​ന്‍റെ റി​യ​ൽ ടൈം ​അ​പ്ഡേ​റ്റു​ക​ൾ വ​ലി​യ സ്ക്രീ​നു​ക​ളി​ൽ ഒ​ന്നി​ച്ചി​രു​ന്നു കാ​ണു​ക​യും അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ഡി​ബേ​റ്റു​ക​ൾ, ബെ​റ്റിം​ഗ്, റാ​ഫി​ൾ കൂ​ടാ​തെ വി​ജ​യി​യെ പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫോ​ക്സ്, എ​ബി​സി, സി​എ​ൻ​എ​ൻ തു​ട​ങ്ങി അ​നേ​കം പ്ര​മു​ഖ ചാ​ന​ലു​ക​ൾ ലൈ​വ് ടെ​ലി​കാ​സ്റ്റ് ചെ​യ്യ​പ്പെ​ടും. കൂ​ടാ​തെ മ​ല​യാ​ളം ചാ​ന​ലു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് നേ​രി​ട്ട് ന്യൂ​സ് ക​വ​റേ​ജ് ചെ​യ്യു​ക​യും ചെ​യ്യും.


മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​വു​ണ്ടാ​ക്കു​ക, അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​വാ​ൻ മ​ല​യാ​ളി​യെ പ്രാ​പ്ത​മാ​ക്കു​ക, അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​വ​ബോ​ധം മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളും യു​വ​ജ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്നൊ​രു ല​ക്ഷ്യം കൂ​ടി ന്യൂ​ജ​ഴ്സി സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തി​ൽ ഉ​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു പ​രി​പാ​ടി ഇ​ല​ക്ഷ​ൻ സ​മ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബീ​വ​റേ​ജ്, മ​ൾ​ട്ടി കു​സി​ൻ ഡി​ന്ന​ർ എ​ന്നി​വ​യും പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​കും.

ഈ ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 2014215303, 9145522936 ,6463732458, 6197293036, 2018328400, 2019254157, 2013705019, 9739858432, 2018931505 9145731616, 2014031179.