കീ​ൻ കു​ടും​ബ സം​ഗ​മം ന​വം​ബ​ർ ഒന്പതിന് ​ന്യൂജ​ഴ്സി​യി​ൽ
Thursday, October 24, 2024 7:48 AM IST
ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്
ന്യൂയോ​ർ​ക്ക്: കേ​ര​ളാ എ​ൻ​ജി​നി​യറിംഗ്​ ഗ്രാ​ജു​വേ​റ്റ്സ് അ​​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(കീൻ) 16-ാമ​ത് കു​ടും​ബ സം​ഗ​മം 2024 ന​വം​ബ​ർ ഒന്പതിന് വൈകുന്നേരം അഞ്ചിന് ന്യൂജ​ഴ്സി​യി​ലെ കാ​ർ​ട്ട​റേ​റ്റി​ൽ ഉ​ള്ള യു​ക്രൈ​നി​യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ (691 Roosevelt Ave, Carteret, NJ 07008) വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

സി​റ്റി ബാ​ങ്ക് ഗ്രൂ​പ്പി​ന്‍റെ ക​ൺ​ട്രോ​ൾ​സ് ടെ​ക്നോ​ള​ജി​യു​ടെ ഗ്ലോ​ബ​ൽ ഹെ​ഡ് ശ്യാം ​ശ​ശി​ധ​ര​ൻ മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും. കീ​നി​ന്‍റെ ഈ ​കു​ടും​ബ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടും പ​രി​ജ്ഞാ​ന സ​മ്മേ​ള​ന​ങ്ങ​ൾ കൊ​ണ്ടും സ​മ്പു​ഷ്ട​മാ​യി​രി​ക്കും.

ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മ​റ്റു എ​ഞ്ചി​നീ​യ​റിം​ഗ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി നെ​റ്റ്‌വ​ർ​ക്കി​നുള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ലോ​ക്ഹെ​ഡ് മാ​ർ​ട്ടി​നി​ൽ എ​ഞ്ചി​നീ​യ​ർ ആ​യ ജ​സ്റ്റി​ൻ ജോ​സ​ഫ്, റോ​ബോ​ട്ടി​ക്സി​ന്‍റെ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള ഒ​രു അ​വ​ലോ​ക​ന​വും ന​ട​ത്തു​ന്ന​താ​ണ്.

കു​ടും​ബ​സം​ഗ​മ​ത്തി​നോ​ടനു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​ജി​നിയ​റിം​ഗ് രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള എ​ൻ​ജി​നി​യ​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ്, പു​തു​താ​യി അ​ഡ്മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള എ​ൻ​ജി​നിയറിംഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്, എ​ൻ​ജി​നിയ​റിം​ഗ് പ​ഠ​ന​ത്തി​ൽ നൈ​പു​ണ്യം കാ​ണി​ച്ചി​ട്ടു​ള്ള അ​ർ​ഹ​രാ​യ കേ​ര​ള​ത്തി​ലെ എ​ൻ​ജി​നി​യ​റിംഗ് കോ​ളജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്, കീ​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യും.


ത​ഹ്സീ​ൻ മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ പാ​ട്ടു​ക​ളും ട്രൈ​സ്റ്റേ​റ്റ് ഡാ​ൻ​സ് ക​മ്പ​നി, സൗ​പ​ർ​ണി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​രു​ടെ പ്രോ​ഗ്രാം പ​രി​പാ​ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രും. ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലു​ള്ള എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ് സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കീ​ൻ അംഗത്വം എ​ടു​ക്കു​ന്ന​തി​നും കു​ടും​ബ സം​ഗ​മ​ത്തി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: സോ​ജി​മോ​ൻ ജെ​യിം​സ് (പ്ര​സി​ഡ​ന്‍റ്) - 732 939 0909, ജേ​ക്ക​ബ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി) - 973 747 9591, ലി​ന്‍റോ മാ​ത്യു (ട്ര​ഷ​റ​ർ) - 516 286 4633, ലി​സ്‌​സി ഫി​ലി​പ്പ് (ചെ​യ​ർ) - 845 642 2060.