16 മ​ണി​ക്കൂ​ർ കൊ​ണ്ട് 8,300 മൈ​ല്‍ സ​ഞ്ച​രി​ച്ച് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് നോ​ൺ​സ്റ്റോ​പ്പ് ഫ്ലൈ​റ്റ്
Thursday, October 31, 2024 6:49 AM IST
പി.പി. ചെറിയാൻ
ഡാള​സ്: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നേ​രി​ട്ടു​ള്ള വി​മാ​നം സ​ർ​വീ​സ് ന​ട​ത്തി. എഎഎൽ7 ശ​നി​യാ​ഴ്ച രാ​ത്രി ഡാളസ്ഫോ​ർ​ട്ട് വ​ർ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഏ​ക​ദേ​ശം 16 മ​ണി​ക്കൂ​റ്‍ കൊ​ണ്ട് 8,300 മൈ​ല്‍ സ​ഞ്ച​രി​ച്ച് ബ്രി​സ്ബേ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്തു.

നോ​ൺ​സ്റ്റോ​പ്പ് ഫ്ലെ​റ്റി​ൽ മൂ​ന്ന് പൈ​ല​റ്റു​മാ​ർ, ഒ​രു റി​ലീ​ഫ് ക്യാ​പ്റ്റ​ൻ, 11 ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ബ്രി​സ്ബേ​ൻ എ​യ​ർ​പോ​ർ​ട്ടി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ലാ​ൻ​ഡിംഗ് ലൈ​വ് സ്ട്രീം ​ചെ​യ്തു. 12,000ത്തി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു. വി​മാ​ന​ത്തി​ൽ 285 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.