ഇ​ന്ത്യ​യി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ക്രി​സ്ത്യ​ൻ വാ​ർ​ഷി​ക ഐ​ക്യ സ​മ്മേ​ള​നം
Thursday, October 31, 2024 4:55 PM IST
ജോ​ർ​ജ് തു​മ്പ​യി​ൽ
നാ​ഷ്‌​വി​ൽ: യു​എ​സി​ലെ 30 ദ​ശ​ല​ക്ഷം വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 37 അം​ഗ ക്രി​സ്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളു​ടെ പ​ര​മോ​ന്ന​ത സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് യു​എ​സ്എ, ടെ​ന്ന​സി​യി​ലെ നാ​ഷ്‌​വി​ല്ലി​ൽ വാ​ർ​ഷി​ക ക്രി​സ്ത്യ​ൻ ഐ​ക്യ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി.

സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ ഇ​ന്ത്യ​യി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ പീ​ഡ​ന​ങ്ങ​ളെ അ​പ​ല​പി​ച്ചു​കൊ​ണ്ട് ഏ​ക​ക​ണ്ഠ​മാ​യ പ്ര​മേ​യം അം​ഗീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ പൗ​ര​ന്മാ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​നി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യൻ ഗ​വ​ൺ​മെ​ന്‍റി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.



നേ​ര​ത്തെ യോ​ഗ​ത്തി​ൽ, യുഎ​സ്എ​യി​ലും ലോ​ക​മെ​ങ്ങു​മു​ള്ള മ​ത ദേ​ശീ​യ​ത​യെ സ​ഭാ സ​മി​തി അ​പ​ല​പി​ക്കു​ക​യും ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന മ​ത ദേ​ശീ​യ​ത​ക്കെ​തിരേ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.


അ​മേ​രി​ക്ക​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ ഹി​ന്ദു ദേ​ശീ​യ​ത​യ്‌​ക്ക് സാ​മ്പ​ത്തി​ക​മാ​യും മ​റ്റ് ക​മ്യൂ​ണി​റ്റി​ത​ല​ത്തി​ലും ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്കാ​നും അ​ത്ത​രം പി​ന്തു​ണ ഉ​പ​യോ​ഗി​ച്ച് ഹി​ന്ദു ദേ​ശീ​യ​ത ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​യും ത​ള്ളി​ക്ക​ള​യാ​നും പ​ങ്കാ​ളി സ​ഭ​ക​ളോ​ടും അം​ഗ സ​ഭ​ക​ളോ​ടും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.



രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ നി​യ​മ​നി​ർ​മാതാ​ക്ക​ളോ​ടും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോ​ടും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ച​രി​ത്ര​പ​ര​മാ​യ പ്ര​മേ​യം മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലും പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു എന്ന് ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.