വയലാർ അനുസ്മരണവും ഗാനസന്ധ്യയും നാഷ്‌വില്ലിൽ അരങ്ങേറി
Thursday, October 31, 2024 7:50 AM IST
നാ​ഷ്‌​വി​ൽ: കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ ക​വി​യാ​യ വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ അ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​കം മു​ൻ​നി​ർ​ത്തി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലും നാ​ഷ്‌​വി​ൽ സാ​ഹി​തി​യും സം​യു​ക്ത​മാ​യി വ​യ​ലാ​ർ അ​നു​സ്മ​ര​ണം അ​വ​ത​രി​പ്പി​ച്ചു.

"വ​യ​ലാ​ർ സ്മൃ​തി: സം​ഗീ​ത​ത്തി​ന്‍റെ സൗ​ര​ഭ്യം' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും കേ​ര​ള​ത്തി​ന്‍റെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​ത്തെ വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​യ​ലാ​ർ ക​വി​ത​ക​ളും സി​നി​മ ഗാ​ന​ങ്ങ​ളും കെ ​ജ​യ​കു​മാ​ർ ര​ചി​ച്ച സി​നി​മ ഗാ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. വ​യ​ലാ​റി​ന്‍റെ ക​വി​ത​ക​ളെ കു​റി​ച്ചും കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത ധാ​ര​ക​ളെ കു​റി​ച്ചും അ​ത് ഗാ​ന​ര​ച​ന​യി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ കു​റി​ച്ചു​മെ​ല്ലാം വ​ള​രെ വി​ശ​ദ​മാ​യി കെ. ​ജ​യ​കു​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.



കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ലാ​ന പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന ആ​ശം​സ അ​ർ​പ്പി​ച്ചു. നാ​ഷ്‌​വി​ൽ സാ​ഹി​തി ക​ൺ​വീ​ന​ർ അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും കേ​ര​ള അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ശീ​ല സോ​മ​രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.


കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കെ ​ജ​യ​കു​മാ​റി​ന് ഫ​ല​കം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.



തു​ട​ർ​ന്ന് നാ​ഷ്‌​വി​ല്ലി​ലെ ക​ലാ​കാ​ര​ൻ​മാ​രാ​യ സ​ന്ദീ​പ് ബാ​ല​ൻ, അ​നി​ൽ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലി​നു രാ​ജ്, ല​യ ജി​ജേ​ഷ്, ക​ല്യാ​ണി പ​തി​യാ​രി, അ​ഭി​രാ​മി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വ​യ​ലാ​ർ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ക​വി​ത​ക​ളെ​യും ഗാ​ന​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ സ്വ​ര​മാ​ധു​ര്യ​ത്തി​ന്‍റെ ന​ല്ലൊ​രു അ​നു​ഭൂ​തി സ​മ്മാ​നി​ച്ചു.

അ​തി​ൽ അ​വ​ത​രി​പ്പി​ച്ച ഓ​രോ ഗാ​ന​ങ്ങ​ളെ കു​റി​ച്ചും അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തെ കു​റി​ച്ചും കെ. ​ജ​യ​കു​മാ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട​ത് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഒ​രു വ്യ​ത്യ​സ്ത അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.