ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ന​ഴ്‌​സ​സ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച
Friday, May 3, 2024 5:03 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പി​ക്കു​ന്ന ന​ഴ്സ​സ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ഹാ​ൾ (4922 റോ​സ്ഹി​ൽ റോ​ഡ്,ഗാ​ർ​ല​ൻ​ഡ്, TX-75043) വ​ച്ച് ന​ടക്കും.

വൈ​കുന്നേരം അഞ്ചിന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​മി മ​ക്കാ​ർ​ത്തി (ടിഎൻഎ പ്ര​സി​ഡ​ന്‍റ്), സ്കോ​ട്ട് ലെ​മേ (​ഗാ​ർ​ല​ൻ​ഡ് മേ​യ​ർ)എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.​ അ​ർ​ഹ​രാ​യ​വ​രെ ആ​ദ​രി​ക്ക​ൽ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

നോ​ർ​ത്ത് ടെ​ക്സ​സി​ലെ മു​ഴു​വ​ൻ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: secretaryianant@gmail.com.