കോ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ മാ​തൃ​ദി​നം ആ​ച​രി​ച്ചു
Wednesday, May 15, 2024 5:20 AM IST
ലാ​ലി ജോ​സ​ഫ്
ഡാ​ള​സ് കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മേ​യ് 12 ഞാ​യ​റാ​ഴ്ച മാ​തൃ​ദി​ന​ത്തി​ൽ അ​മ്മ​മാ​രെ ആ​ദ​രി​ച്ചു. 1900ൽ ​ആ​നാ ജാ​ർ​വി​സ് എ​ന്ന സ്ത്രീ ​ത​ന്‍റെ അ​മ്മ​യാ​യ ആ​ൻ റീ​വ്സ് ജാ​ർ​വി​സി​ന് കൊ​ടു​ത്ത ആ​ദ​ര​വി​ന്‍റെ തു​ട​ക്ക​മാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ല്ലാ വ​ർ​ഷ​വും മേ​യ് മാ​സം ര​ണ്ടാ​മ​ത്തെ ഞാ​യ​റാ​ഴ്ച അ​മ്മ​മാ​രു​ടെ ദി​വ​സ​മാ​യി​ട്ടാ​ണ് ആ​ഘോ​ഷി​ച്ചു വ​രു​ന്ന​ത്.

മാ​തൃ​ദി​ന​മാ​യ മേ​യ് 12 ഞാ​യ​റാ​ഴ്ച കൊ​പ്പേ​ൽ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തി​ൽ അ​ച്ച​ൻ മാ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​മ്മ​മാ​രെ ഈ​ശോ​യു​ടെ കൈ​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യും അ​ങ്ങ് ദാ​ന​മാ​യി ന​ൽ​കി​യ മ​ക്ക​ൾ​ക്ക് ജ​ന്മം കൊ​ടു​ത്ത് അ​ങ്ങ​യു​ടെ നാ​മ​ത്തി​ന് മ​ഹ​ത്വം ന​ൽ​കി വ​ള​ർ​ത്തു​ന്ന ഇ​വ​രു​ടെ ക​ഠി​നാ​ദ്ധ്വാ​ന​ത്തേ​യും പ്ര​യ്ത​ന​ങ്ങ​ളെ​യും ആ​ശീ​ർ​വ​ദി​ക്ക​ണ​മേ എ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.


പി​ന്നീ​ട് പ​ള്ളി​യി​ൽ വ​ന്ന എ​ല്ലാ അ​മ്മ​മാ​ർ​ക്കും അ​ച്ച​ൻ റോ​സാ പൂ​വ് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.​അ​തി​നു​ശേ​ഷം വു​മ​ൻ​സ് ഫോ​റം സം​ഘ​ട​ന​യി​ലു​ള്ള അ​മ്മ​മാ​ർ ഒ​രു​മി​ച്ച് കൂ​ടി കേ​ക്ക് മു​റി​ക്കു​ക​യും അ​തി​നോ​ടൊ​പ്പെം ല​ഘു​ഭ​ക്ഷ​ണം ഒ​രു​ക്കി​യും മാ​തൃ​ദി​ന ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.