ടെ​ക്സ​സി​ൽ കു​ട്ടി​ക​ളെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ശി​ക്ഷ
Monday, May 13, 2024 3:51 PM IST
പി.​പി. ചെ​റി​യാ​ൻ
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ൽ 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫാ​മി​ലി ആ​ൻ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് സ​ർ​വീ​സ​സ് അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ വാ​ർ​ഷി​ക അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ‌​ടി‌​യാ​യി ആ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്. കു​ട്ടി​ക​ളെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ക്കി വി​ടു​ന്ന​ത് മാ​താ​പി​താ​ക്ക​ളു​ടെ അ​നാ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഡി​എ​ഫ്പി​എ​സ് അ​റി​യി​ച്ചു.


കു​ട്ടി​ക​ൾ ഇ​ര​യാ​വു​ന്ന കേ​സു​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും മാ​താ​പി​താ​ക്ക​ളു​ടെ അ​വ​ഗ​ണ​ന​യും അ​ശ്ര​ദ്ധ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ന്‍റെ​യും ഫ​ല​മാ​ണെ​ന്ന് ഡി​എ​ഫ്പി​എ​സ് പ​റഞ്ഞു.