റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലാ​ന അ​നു​ശോ​ചി​ച്ചു
Saturday, May 4, 2024 10:33 AM IST
ന്യൂ​യോ​ർ​ക്ക്: അ​ന്ത​രി​ച്ച പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലി​റ്റ​റെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ലാ​ന) ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു.

വി​ട​വാ​ങ്ങി​യ വ​സ​ന്തം എ​ന്ന ക​ഥ​യി​ലൂ​ടെ സാ​ഹി​ത്യ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച റീ​നി, തു​ട​ർ​ന്ന് വാ​യ​ന​ക്കാ​രു​ടെ പ്രി​യ എ​ഴു​ത്തു​കാ​രി​യാ​യി മാ​റി. റി​ട്ടേ​ൺ ഫ്ലൈ​റ്റ്, ശി​ശി​ര​ത്തി​ലെ ഒ​രു ദി​വ​സം എ​ന്നീ ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും അ​വി​ചാ​രി​തം എ​ന്ന നോ​വ​ലും റീ​നി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ച റീ​നി​യു​ടെ കൃ​തി​ക​ൾ​ക്ക് ഫോ​മ ലി​റ്റ​റ​റി അ​വാ​ർ​ഡ്, നോ​ർ​ക്ക റൂ​ട്സ് പ്ര​വാ​സി അ​വാ​ർ​ഡ്, ക​ണ​ക്‌​ടി​ക​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ, മേ​രി​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​ഹി​ത്യ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ന്യ​യോ​ർ​ക്ക് സ​ർ​ഗ​വേ​ദി, വി​ചാ​ര​വേ​ദി എ​ന്നീ സാ​ഹി​ത്യ സം​ഘ​ട​ന​ക​ളു​ടെ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത റീ​നി, ലാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സാ​ഹി​ത്യ വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്ന മ​ന​സോ​ടെ ന​ട​ത്തി​യ അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ വാ​യ​ന​ക്കാ​രെ​യും എ​ഴു​ത്തു​കാ​രെ​യും ഒ​രു​പോ​ലെ സ്വാ​ധീ​നി​ച്ചു.

ഒ​രു ക​രു​ത്തു​ള്ള എ​ഴു​ത്തു​കാ​രി​യും ലാ​ന​യു​ടെ അ​മൂ​ല്യ അം​ഗ​വു​മാ​യ റീ​നി​യു​ടെ വേ​ർ​പാ​ട് സാ​ഹി​ത്യ ലോ​ക​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ ലാ​ന​യും പ​ങ്കു​ചേ​രു​ന്ന​താ​യി ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.