സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Saturday, May 4, 2024 3:42 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ചു. തൈ​റോ​യ്ഡ് ഡി​സീ​സ് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​അ​ജി ആ​ര്യ​ൻ​കാ​ട്ടും ഡി​പ്ര​ഷ​ൻ ആ​ൻ​ഡ് ഏ​ജി​ഗി​നെ കു​റി​ച്ച് സൈ​ക്യാ​ട്രി​ക് ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​ർ ബീ​ന മ​ണ്ണി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി.



അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് പ്ര​ഭാ​ഷ​ക​ർ മ​റു​പ​ടി ന​ൽ​കി. ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത മെ​ട്രോ​പ്ലെ​ക്സി​ൽ നി​ന്നും നി​ര​വ​ധി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും മ​ധു​ര​മോ മാ​ധു​ര്യ​മോ എ​ന്ന നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജെ​യ്സി ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത്ത്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​ത്ര​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.