തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Wednesday, May 8, 2024 1:08 AM IST
ജോ​ർ​ജ് പ​ണി​ക്ക​ർ
ന്യൂ​യോ​ര്‍​ക്ക്: 2024 -26 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് ന്യൂ​യോ​ർ​ക്കി​ലെ നി​റ​സാ​ന്നി​ധ്യമാ​യ തോ​മ​സ് നൈ​നാ​ൻ മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന പാ​ന​ലി​ലാ​ണ് തോ​മ​സ് നൈ​നാ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റിൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ എ​ക്സാ​മി​ന​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഔ​ദ്യോ​ഗി​ക പാ​ര​മ്പ​ര്യ​വും, സം​ഘാ​ട​ന മി​ക​വു​മു​ള്ള തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ രം​ഗ​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​യി​രി​ക്കും.

റോ​ക് ലാ​ൻ​ഡ് കൗ​ണ്ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റിലെ ത​ന്നെ നി​ര​വ​ധി ഡി​വി​ഷ​നു​ക​ളി​ൽ പ​ല പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ലും , ഔ​ദ്യോ​ഗി​ക​രം​ഗ​ത്തും ത​ന്‍റേ​താ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ച വ്യ​ക്തി​യാ​ണ്. 1988 മു​ത​ൽ 2001 വ​രെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആ​ർ​മി നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സ്പ്രിം​ഗ് വാ​ലി വി​ല്ലേ​ജി​ൽ യൂ​ത്ത് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​യും പ്ര​വ​ർ​ത്തി​ച്ച തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന​യു​ടെ ഭാ​വി വാ​ഗ്ദാ​ന​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഹ​ഡ്സ​ൺ​വാ​ലി മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് തോ​മ​സ് നൈ​നാ​ന്‍. സം​ഘ​ട​ന​യെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​വ​ത്ത​താ​ണ്.