ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. ജോണ്‍സ് ഏബ്ര്രഹാം കോനാട്ട് നേതൃത്വം നല്‍കി
Tuesday, March 22, 2016 5:37 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്കു ഓര്‍ത്തഡോക്സ് സഭാ വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് നേതൃത്വം നല്‍കി.

ഓശാനയിലെ പ്രത്യേക പ്രാര്‍ഥനയിലും കുരുത്തോല പ്രദക്ഷിണത്തിലും വലിയ പള്ളിയിലെ വിശ്വാസികള്‍ ഭക്തിപുരസരം പങ്കെടുത്തു. വികാരി ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റി ജിജി മാത്യു, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ എല്ലാ ക്രമീകരണങ്ങളും നടത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം